കമൽജിത്ത് സിംഗ് ബാവ
ബോസ്റ്റൺ സർവ്വകലാശാലയിലെ ജീവശാസ്ത്ര പ്രഫസറും കൺസർവേഷൻ ബയോളജിസ്റ്റും ആയ പ്രമുഖനായ ഒരു പരിണാമ ഇക്കോളജിസ്റ്റും ആണ് കമൽജിത്ത് സിംഗ് ബാവ (Kamaljit Singh Bawa), FRS (ജനനം 7 ഏപ്രിൽ 1939, പഞ്ചാബ്, ഇന്ത്യ). Ashoka Trust for Research in Ecology and Environment (ATREE) - ന്റെ സ്ഥാപകനുമാണ് അദ്ദേഹം. സസ്‌റ്റൈനെബിളിറ്റിയ്ക്കുള്ള പ്രധാന അന്താരാഷ്ട്ര പുരസ്കാരമായ Gunnerus Sustainability Award ആദ്യമായി 2012 - ൽ ബാവയ്ക്ക് ലഭിച്ചു. American Academy of Arts and Sciences -ന്റെ തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ബാവ.[1]
കമൽ ബാവ | |
---|---|
ജനനം | Kamaljit Singh Bawa |
പുരസ്കാരങ്ങൾ | Fellow of the Royal Society (2015) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Ecology |
വെബ്സൈറ്റ് | kbawa |
അകാഡമിൿ കരിയർ
തിരുത്തുകബാവയ്ക്ക് B.S., M.S., PhD എന്നീ ബിരുദങ്ങൾ പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും ലഭിച്ചു, 1967 -ൽ PhD യ്ക്ക് ശേഷം വാഷിംഗ്‌ടൺ സർവ്വകലാശാലയിൽ ഗവേഷണാനന്തരബിരുദപഠനത്തിനായി എത്തിയ അദ്ദേഹം കോളേജ് ഓഫ് ഫോറസ്റ്റ് റിസോഴ്‌സിൽ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.