കമർ ആസാദ് ഹാഷ്മി
സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയുമായിരുന്നു കമർ ആസാദ് ഹാഷ്മി (4 മാർച്ച് 1926 - 2 ഫെബ്രുവരി 2013).
കമർ ആസാദ് ഹാഷ്മി | |
---|---|
ജനനം | 1926 മാർച്ച് 4 ഉത്തർപ്രദേശിലെ ഝാൻസി |
മരണം | 2013 ഫെബ്രുവരി 2 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയും |
ജീവിതരേഖ
തിരുത്തുകഉത്തർപ്രദേശിലെ ഝാൻസിയിലാണ് കമർ ജനിച്ചത്. പിതാവ് അസ്ഹർ അലി ആസാദ് എഴുത്തുകാരനായിരുന്നു. ഇന്ത്യ - പാക് വിഭജനാന്തരം പാകിസ്താനിലേക്കു പോയെങ്കിലും വിവാഹത്തിനായി ഇന്ത്യയിലേക്ക് മടങ്ങി. നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ്സായി ദീർഘകാലം പ്രവർത്തിച്ചു. മികച്ച അധ്യാപികയ്ക്കുള്ള ദില്ലി സർക്കാരിന്റെ പുരലസ്കാരം നേടി.[1] ചെറിയ കുട്ടികളുമായി ഇടപഴകുന്ന അധ്യാപകർക്കുള്ള പുസ്തകം എസ്സിഇആർടി ഡൽഹിക്കു വേണ്ടി തയ്യാറാക്കി. 1989 ൽ നാടകപ്രവർത്തകനായിരുന്ന മകൻ സഫ്ദർ ഹാഷ്മി കൊല്ലപ്പെട്ടു. അമ്മാജി എന്നു വിളിക്കപ്പെട്ടിരുന്ന കമർ, സഹ്മത്ത്,അൻഹദ് തുടങ്ങിയ സംഘടനകളുടെ പ്രധാന പ്രവർത്തകയായിരുന്നു. പിതാവ് അസ്ഹർ അലി ആസാദ് രചിച്ച പേർഷ്യൻ കവിതാ സമാഹാരം പുറത്തിറക്കി.[2]
കൃതികൾ
തിരുത്തുക- "പാഞ്ച്വാൻ ചിരാഗ്" (സഫ്ദർ ഹശ്മിയുടെ ജീവചരിത്രം)
അവലംബം
തിരുത്തുക- ↑ "'Ammaji' Qamar Azad Hashmi passes away, funeral today". http://twocircles.net. Retrieved 3 ഫെബ്രുവരി 2013.
{{cite web}}
: External link in
(help)|publisher=
- ↑ "സഫ്ദറിന്റെ അമ്മ കമർ ഹാഷ്മി അന്തരിച്ചു". ദേശാഭിമാനി. 3 ഫെബ്രുവരി 2013. Retrieved 3 ഫെബ്രുവരി 2013.