ലോഹം കൊണ്ടുള്ള ഒരു കമ്പിയിൽ വെടിമരുന്നുമിശ്രിതം പുരട്ടി നിർമ്മിക്കുന്ന ഒരു വെടിക്കെട്ടുപകരണമാണ് കമ്പിത്തിരി. ചെറിയ പൊട്ടിത്തെറികളോടെ തുടർച്ചയായി പ്രകാശം പൊഴിക്കാൻ കമ്പിത്തിരിക്കു സാധിക്കും. വിഷു, ക്രിസ്തുമസ്, ദീപാവലി തുടങ്ങിയ അവസരങ്ങളിൽ കമ്പിത്തിരികൾ കത്തിച്ച് ആഘോഷിക്കാറുണ്ട്. വിവിധ നിറങ്ങളിൽ പ്രകാശം പൊഴിക്കുന്ന കമ്പിത്തിരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

കമ്പിത്തിരി

യുണൈറ്റഡ് കിങ്ഡത്തിൽ, കുട്ടികൾ കമ്പിത്തിരി പലപ്പോഴും ഉപയോഗിക്കാറുണ്ട്. നവംബർ അഞ്ചാം തീയതി ഗെയ് ഫൗക്സ് രാത്രിയിൽ[1]ബോൺഫയറിലും പടക്കത്തിനോടൊപ്പം കുട്ടികൾ ഉപയോഗിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സ്വാതന്ത്ര്യദിനത്തിലും [2]ഉപയോഗിക്കുന്നു. അവ ഇന്ത്യയിൽ ഫൂൽ ഝാഡി എന്ന് വിളിക്കുന്നു. ദീപാവലി ആഘോഷങ്ങളിൽ ഇത് ഏറെ പ്രശസ്തമാണ്.[3]

ഇതും കാണുക

തിരുത്തുക
  1. "10 safety tips for Guy Fawkes". 5 November 2013. Retrieved 11 August 2014.
  2. "Fireworks Information Center". United States Condumer Product Safety Commission. Retrieved 11 August 2014.
  3. "Sparklers for Diwali celebrations". 27 October 2013. Retrieved 11 August 2014.
"https://ml.wikipedia.org/w/index.php?title=കമ്പിത്തിരി&oldid=2901442" എന്ന താളിൽനിന്ന് ശേഖരിച്ചത്