കമ്പംപതി നചികേത
ഗ്രൂപ്പ് ക്യാപ്റ്റൻ കമ്പംപതി നചികേത വായുസേന മെഡൽ (വീരത),[1] ഭാരതീയ വായുസേനയിൽ സേവനമഷ്ടിക്കുന്ന ഒരു ഓഫീസറാണ്. കാർഗിൽ യുദ്ധസമയത്ത്1999 മെയ് 27ന്, ഫ്ലൈറ്റ് ലെഫ്റ്റനെന്റ് ആയിരിക്കേ പാകിസ്താനി സ്റ്റിംഗർ മിസൈലുകളുടെ ആക്രമണത്തിൽ എഞ്ചിൻ നഷ്ടപ്പെട്ടതിനെത്തുടർന്ന് തന്റെ മിഗ്-27 എൽ യുദ്ധവിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയപ്പോൾ പാകിസ്താനി സൈന്യത്താൽ പിടിക്കപ്പെട്ടു. കാർഗിൽ യുദ്ധത്തിലെ ആദ്യത്തെ ഇന്ത്യൻ യുദ്ധത്തടവുകാരനായി മാറിയതിനെത്തുടർന്നാണ് ഗ്രൂപ്പ് ക്യാപ്റ്റൻ നചികേത ശ്രദ്ധിക്കപ്പെട്ടത് [2][3]
ഗ്രൂപ്പ് ക്യാപ്റ്റൻ കമ്പംപതി നചികേത | |
---|---|
Nickname | നചി |
ജനനം | മേയ് 31, 1973 |
ദേശീയത | India |
വിഭാഗം | ഇന്ത്യൻ എയർ ഫോഴ്സ് |
ജോലിക്കാലം | 1990 – 2017 |
പദവി | Group Captain |
യൂനിറ്റ് | No. 9 Squadron No.48 Squadron No.78 Squadron |
യുദ്ധങ്ങൾ | കാർഗിൽ യുദ്ധം |
പുരസ്കാരങ്ങൾ | Vayusena Medal |
1973 മെയ് 31 ന് കെ ആർ കെ ശാസ്ത്രിയുടെയും ലക്ഷ്മി ശാസ്ത്രിയുടെയും മകനായി ജനിച്ചു.[4] ഡെൽഹി കേന്ദ്രീയ വിദ്യാലയയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പൂനെയ്ക്കടുത്ത് ഖദർക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിനു ശേഷം ഭാരതീയ വായുസേനയിൽ ചേർന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ "Service Record of Flt Lt Kambampati Nachiketa 22930 F(P)". www.bharat-rakshak.com. Archived from the original on 2007-10-15. Retrieved 20 October 2006.
- ↑ Stamford, Lincs., U.K.: Air Forces Monthly, July 1999, Number 136, pages 74–75.
- ↑ BBC News Service. India loses two jets
- ↑ "Flt Lt K Nachiketa VM". Sam's Indian Air Force Down Under. Archived from the original on 26 October 2009. Retrieved 19 August 2006.