കമുകിൻകോട്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(കമുകിൻകുോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് കമുകിൻകോട്. അവണാകുഴി, കൊടങ്ങാവിള, കൊച്ചുപള്ളി, വെൺപകൽ, അതിയന്നൂർ എന്നിവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ.
കമുകിൻകോട് കമുകിൻകോട് | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
• ഔദോഗികമായ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN695123 | 695123 |
ഭൂമിശാസ്ത്രം
തിരുത്തുകകമുകിൻകോട് വെൺപകൽ റോഡ്, അവണാകുഴി കൊടങ്ങാവിള റോഡ്, അരങ്ങാമുകൾ കമുകിൻകോട് റോഡ് എന്നിവയാണ് ഈ സ്ഥലത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡുകൾ.[1] അതിയന്നൂർ പഞ്ചായത്താഫീസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- സെന്റ്മേരീസ് ഹയർസെക്കന്ററി സ്ക്കൂൾ കമുകിൻകോട്
ആരാധനാലയങ്ങൾ
തിരുത്തുക- സെന്റ് ആന്റണീസ് പള്ളി കമുകിൻകോട്, കൊച്ചുപള്ളി കുരിശടി. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കൊച്ചു പാദുവ എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുപള്ളി കുരിശടി.
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ഈ ഗ്രാമത്തിലെ ജനസംഖ്യ 23515 ആണ്. ഇതിൽ 11508 പുരുഷന്മാരും 12007 സ്ത്രീകളുമാണ്.[2]