കമല നെഹ്രു

സ്വാതന്ത്ര്യസമരസേനാനിയും ജവഹർലാൽ നെഹ്രുവിന്റെ പത്നിയും

കമല കൗൾ നെഹ്രു (कमला कौल नेहरू audio speaker iconpronunciation ; ഓഗസ്റ്റ് 1 1899 – ഫെബ്രുവരി 28 1936) സ്വാതന്ത്ര്യസമരസേനാനിയും ജവഹർലാൽ നെഹ്രുവിന്റെ പത്നിയുമായിരുന്നു. ഏക മകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

കമല നെഹ്രു
കമല നെഹ്രു
ജനനം(1899-08-01)1 ഓഗസ്റ്റ് 1899
മരണം28 ഫെബ്രുവരി 1936(1936-02-28) (പ്രായം 36)
ദേശീയതIndian
ജീവിതപങ്കാളി(കൾ)ജവഹർലാൽ നെഹ്രു
കുട്ടികൾഇന്ദിരാ ഗാന്ധി

1899 ഓഗസ്റ്റ് 1-ന് ദില്ലിയിലെ കാശ്മീരി ബ്രാഹ്മണകുടുംബത്തിൽ ജവഹർലാൽമൽ -രാജ്പതി കൗൾ ദമ്പതികളുടെ മൂത്തമകളായി ജനിച്ചു. ചാന്ദ് ബഹാദൂർ കൗൾ, കൈലാസ് നാഥ് കൗൾ( കേന്ദ്ര വിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്ന ഷീലാ കൗളിന്റെ ഭർത്താവ്) എന്നിവർ സഹോദരരും സ്വരൂപ് കട്ജു സഹോദരിയും ആയിരുന്നു. പതിനേഴാമത്തെ വയസിൽ ജവഹർലാൽ നെഹ്രുവിനെ വിവാഹം കഴിച്ചു. [1] അവർ 1917 നവംബർ 17-ന് ഇന്ദിരാ പ്രിയദർശിനിക്ക് ജന്മം നൽകി. 1924 നവംബറിൽ ഒരു ആൺകുഞ്ഞും ജനിച്ചുവെങ്കിലും ആ കുഞ്ഞു് ഒരാഴ്ചയേ ജീവിച്ചിരുന്നുള്ളൂ[1]

1918-ൽ നെഹ്രു, കമലയോടും ഇന്ദിരാ പ്രിയദർശിനിയോടുമൊപ്പം

സ്വാതന്ത്ര്യ സമരംതിരുത്തുക

1921-ൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു സംഘം സ്ത്രീകളുമൊത്ത് അലഹബാദിലെ വിദേശ തുണിത്തരങ്ങളും വിദേശമദ്യവും വിൽക്കുന്ന കടകൾ ഉപരോധിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് രണ്ട് പ്രാവശ്യം അറസ്റ്റ് ചെയ്യപെട്ടിട്ടുണ്ട്.

കമലാ നെഹറുവിന്റെ സ്മരണാത്ഥം കേരളത്തിലുള്ള സ്ഥാപനങ്ങൾതിരുത്തുക

കേരളത്തിലെ തൃശൂർ ജില്ലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ തൃത്തല്ലൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കമലാ നെഹറു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ കമലാ നെഹറുവിന്റെ സ്മരണാർത്ഥം 1955 ൽ ആരംഭിച്ചിട്ടുള്ളതാണ് .ഈ വിദ്യാലയത്തിന് തറക്കകല്ലിട്ടത് ശ്രീ്മതി ഇന്ദിരാ ഗാന്ധിയാണ് .ഈ വിദ്യായാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് കേരളത്തിന്റെ ആദ്യത്തെ ഗവർണ്ണർ ആയ ബി രാമകൃഷ്ണ്ണ റാവു ആണ്

മരണംതിരുത്തുക

ക്ഷയരോഗബാധിതയായിരുന്ന കമല 1936 ഫിബ്രുവരി 28-ന് സ്വിറ്റ്സർലാന്റിലെ ലൂസാനിൽ നിര്യാതയായി. .

അവലംബംതിരുത്തുക

  1. 1.0 1.1 "From years 1916 to 1964...The man and the times". The Windsor Star. 27 May 1964. ശേഖരിച്ചത് 19 January 2013.
"https://ml.wikipedia.org/w/index.php?title=കമല_നെഹ്രു&oldid=2743245" എന്ന താളിൽനിന്ന് ശേഖരിച്ചത്