കമലാംബികായൈ
(കമലാബികായൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുത്തുസ്വാമി ദീക്ഷിതർ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബികായൈ. കമലാംബാ നവാവരണ കൃതികളിൽ നാലാമത്തെ ആവരണമാണിത്.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകകമലാംബികായൈ കനകാംശുകായൈ
കർപൂരവീടികായൈ നമസ്തേ നമസ്തേ
അനുപല്ലവി
തിരുത്തുകകമലാ കാന്താനുജായൈ കാമേശ്വര്യൈ അജായൈ
ഹിമഗിരിതനുജായൈ ഹ്രീങ്കാരപൂജ്യായൈ
കമലാനഗരവിഹാരിണ്യൈ ഖലസമൂഹസംഹാരിണ്യൈ
കമനീയരത്നഹാരിണ്യൈ കലികൽമഷപരിഹാരിണ്യൈ
ചരണം
തിരുത്തുകസകലസൌഭാഗ്യ ദായകാംഭോജ ചരണായൈ
സങ്ക്ഷോഭിണ്യാദി ശക്തിയുത ചതുർത്ഥാവരണായൈ
പ്രകടചതുർദശ ഭുവനഭരണായൈ
പ്രബലഗുരുഗുഹ സമ്പ്രദായാന്തഃകരണായൈ
അകളങ്കരൂപവർണ്ണായൈ അപർണ്ണായൈ സുപർണ്ണായൈ
സുകരധൃതചാപബാണായൈ ശോഭനകര മനുകോണായൈ
സകുങ്കുമാദിലേപനായൈ ചരാചരാദികൽപനായൈ
ചികുരവിജിതനീലഘനായൈ ചിദാനന്ദപൂർണഘനായൈ