ഇരയിമ്മൻ തമ്പി മലയാളഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് കമലാദികളാം. കാംബോജിരാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

കമലാദികളാം നറുമലരെല്ലാം
കാണുന്നു നിങ്കൽ

അനുപല്ലവി തിരുത്തുക

രമണീയാത്ഭുതകോമളശീലേ
രതിനിപുണേ രമണീജനമൗലേ

ചരണം തിരുത്തുക

സുരുചിരവദനം വികസിത കമലം
സുന്ദരി മിഴിയിണ കുവലയയുഗളം
പരിചെഴുമധരം ബന്ധുകുസുമം
ഭാസുര നാസിക തവ തില കുസുമം

അവലംബം തിരുത്തുക

  1. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
"https://ml.wikipedia.org/w/index.php?title=കമലാദികളാം&oldid=3694455" എന്ന താളിൽനിന്ന് ശേഖരിച്ചത്