കബേരി ഗായെൻ
കബേരി ഗായെൻ ബംഗ്ലാദേശ് പണ്ഡിതയായ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും അടിച്ചമർത്തുന്നതിനെതിരെ അവർ സമരം ചെയ്തുവരുന്നു.[1]
കബേരി ഗായെൻ | |
---|---|
কাবেরী গায়েন | |
ജനനം | |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ധാക്ക (BA, MA) എഡിൻബർഗ് നാപ്പിയർ യൂണിവേഴ്സിറ്റി (പി.എച്ച്.ഡി.) |
തൊഴിൽ | Professor, Department of Mass Communication and Journalism |
സജീവ കാലം | 1994 - present |
അറിയപ്പെടുന്നത് | Social activism |
അറിയപ്പെടുന്ന കൃതി | Muktijuddher Cholochchitre Naree Nirman |
അവർ ധാക്ക സർവ്വകലാശാലയിലെ മാസ്സ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിലെ പ്രൊഫസ്സർ ആണ്. ഇതിനൊപ്പം, യു. കെയിലെ എഡിൻബർഗ് നാപ്പിയർ സർവ്വകലാശാലയിലെ വിസിറ്റ്ങ് പ്രൊഫസ്സറുമാണ്.[2]
മുൻകാലജീവിതം
തിരുത്തുകകബേരി ഗായെൻ ബംഗ്ലാദേശിലെ ഖുൽനയിലെ ബംഗാളി കായസ്ഥ കുടുംബത്തിൽ ജനിച്ചു. ബാരിസാൽ ഗവൺമെന്റ് വിമൻസ് കോളജിൽ പഠിച്ചു.
സാമൂഹ്യപ്രവർത്തനം
തിരുത്തുകഗായെൻ ഹിന്ദു ക്രിസ്ത്യൻ നിരീശ്വരവാദികൾ എന്നിവരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. ആസിഫ് മൊഹിയുദ്ദീൻ എന്ന ബംഗ്ലാദേശി ബ്ലോഗർക്കു നീതിലഭിക്കാനും പ്രവർത്തിച്ചു. ബംഗ്ലാദേശ് നിയമവ്യവസ്ഥയിൽ നീതി ലഭിക്കാൻ അനവരതം പ്രവർത്തിച്ചു.
തീവ്രവാദികളുടെ ഭീഷണി
തിരുത്തുകഅൻസറുള്ള ബംഗ്ല ടീം എന്ന ബംഗ്ലാദേശ് തീവ്രവാദിസംഘടനയിൽനിന്നും മരണവാറണ്ട് ലഭിച്ചിട്ടുണ്ട്. ഇവർ തന്നെയാണ് ബംഗ്ലാദേശി ബ്ലോഗ്ഗർ ആയിരുന്ന അവിജിത്ത് റോയ് കൊലപ്പെടുത്തിയത് എന്നവകാശപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Gayen, Kaberi (28 March 2015). "Women not portrayed as Freedom Fighters on Screen". The Daily Star.
- ↑ "Department of Mass Communication & Journalism". University of Dhaka. Archived from the original on 1 August 2015. Retrieved 27 July 2015.