മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷനായിരുന്നു കപൂർ കമ്മീഷൻ[1][2].

പശ്ചാത്തലം തിരുത്തുക

1964 ൽ ഗാന്ധി കൊലപാതകക്കേസിലെ കുറ്റക്കാരെ മോചിപ്പിച്ചപ്പോൾ, പൂനെയിൽ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ബാല ഗംഗാധർ തിലകിന്റെ ചെറുമകനായ ശ്രീ ഗജാനൻ വിശ്വനാഥ് കേത്കർക്ക് ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയെ പറ്റി തനിക്ക് അറിവുണ്ടായിരുന്നു എന്ന് പ്രസ്താവിച്ചു[3]. താൻ അതിനെ എതിർത്തെന്നും, ഗൂഢാലോചനയെപ്പറ്റി ബാലുകാക കനിത്കർ മുഖേന അന്നത്തെ മുഖമന്ത്രി ബി.ജി. ഖേറിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയെല്ലാം പൊതുജനത്തെ പ്രകോപിപ്പിച്ചു. കേത്കർ അറസ്റ്റിലായി. മഹാരാഷ്ട്ര നിയമസഭയിലും [[ഇന്ത്യൻ പാർലമെന്റിന്റെ] ഇരുസഭകൾക്കും പുറത്തും അകത്തും വലിയ പ്രതിഷേധം ഉണ്ടായി. ഗാന്ധിയുടെ വെടിവയ്പ്പിനെ തടയാൻ കഴിയുന്ന വിവരങ്ങൾ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് മനഃപൂർവ്വമുള്ള കൃത്യവിലോപമുണ്ടായെന്ന് അഭിപ്രായമുയർന്നു. പാർലമെന്റിലെ 29 അംഗങ്ങളുടെയും പൊതുജനാഭിപ്രായത്തിന്റെയും സമ്മർദത്തെത്തുടർന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഗുൽസാരിലാൽ നന്ദ എംപിയും സുപ്രീം കോടതിയുടെ മുതിർന്ന അഭിഭാഷകനുമായ ഗോപാൽ സ്വരൂപ് പതക്കിനെ അന്വേഷണത്തിനായി നിയമിച്ചു. കനിത്കറും ഖേറും മരിച്ചതിനാൽ, മഹാരാഷ്ട്ര സർക്കാരുമായി കൂടിയാലോചിച്ച് പഴയ രേഖകളുടെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ ഉദ്ദേശിച്ചിരുന്നു, പതക്കിന് അന്വേഷണം നടത്താൻ മൂന്ന് മാസത്തെ സമയം നൽകി. പതക്കിനെ കേന്ദ്രമന്ത്രിയായും പിന്നീട് മൈസൂർ സംസ്ഥാന ഗവർണറായും നിയമിച്ചതിനാൽ അന്വേഷണ കമ്മീഷൻ പുനർനിർമ്മിക്കുകയും അന്വേഷണം നടത്താൻ [[സുപ്രീം കോടതി] റിട്ടയേർഡ് ജഡ്ജിയായ ജീവൻലാൽ കപൂറിനെ നിയമിക്കുകയും ചെയ്തു[4][5].

1966 നവംബർ 21 നാണ് ശ്രീ. ജെ. എൽ. കപൂറിനെ നിയമിച്ചത്. സുപ്രീം കോടതിയിലെ ജസ്റ്റിസായ ജീവൻലാൽ കപൂർ രൂപീകരിച്ച ഏകാംഗ കമ്മീഷനായിരുന്നു ഇത്. ഈ കമ്മീഷനെ സഹായിക്കാൻ ജി. എൻ. വൈദ്യ, കെ. എസ്. ചൗള എന്നിവരെ പിന്നീട് നിയമിച്ചു. ഈ അന്വേഷണത്തിനുള്ള മാനദണ്ഡങ്ങൾ താഴെ പ്രകാരമായിരുന്നു[6]:pg.3:

  1. പൂനെയിലെ യിലെ ഗജാനൻ വിശ്വനാഥ് കേത്കറിന് നാഥുറാം ഗോഡ്സെയുടെ ഗൂഢാലോചനയെക്കുറിച്ച് വിവരമുണ്ടായിരുന്നോ;
  2. ഉണ്ടെങ്കിൽ അത് അധികാരികളെ അവർ അറിയിച്ചിരുന്നോ;
  3. അങ്ങനെയാണെങ്കിൽ, ബോംബെ സർക്കാരും, ഇന്ത്യൻ സർക്കാറും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചു?.

മൂന്ന് വർഷമെടുത്താണ് കമ്മീഷന്റെ പ്രവർത്തനം പൂർത്തിയാക്കിയത്[6]:pg.317.

പ്രവർത്തനം തിരുത്തുക

1966 നവംബർ 21 ന് പ്രവർത്തനമാരംഭിച്ച കമ്മീഷൻ 1969 സെപ്റ്റംബർ 30-ന് പൂർത്തിയായി. മുംബൈ, ദില്ലി, നാഗ്പൂർ, ധാർവാഡ്, പൂനെ, ബറോഡ, ചണ്ഡിഗഡ് എന്നിവിടങ്ങളിലായി 162 സിറ്റിങ്ങുകളാണ് കമ്മീഷൻ നടത്തിയത്. 101 സാക്ഷികളെ പരിശോധിച്ചു, 407 രേഖകൾ സാക്ഷികൾ ഹാജരാക്കി. ഇന്ത്യയിലെയും മഹാരാഷ്ട്രയിലെയും സർക്കാരുകൾ ഇതിൽ കക്ഷികളായിരുന്നു[5]

കണ്ടെത്തലുകൾ തിരുത്തുക

പോലീസിന്റെ ഭാഗത്തുനിന്നുള്ള വിവിധ വീഴ്ചകളും കുറവുകളും കമ്മീഷൻ ചൂണ്ടിക്കാട്ടി.

കോടതിയിൽ ഹാജരാക്കാത്ത തെളിവുകൾ കപൂർ കമ്മീഷന് നൽകിയിട്ടുണ്ട്; പ്രത്യേകിച്ചും സവർക്കറുടെ രണ്ട് അടുത്ത സഹായികൾ, അദ്ദേഹത്തിന്റെ അംഗരക്ഷകനായ അപ്പ രാമചന്ദ്ര കസാർ, അദ്ദേഹത്തിന്റെ സെക്രട്ടറി ഗജാനൻ വിഷ്ണു ദാംലെ എന്നിവരുടെ സാക്ഷ്യം. സവർക്കറിനെ ഗാന്ധി വധത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തുന്ന സ്വതന്ത്ര തെളിവ് കപൂർ കമ്മീഷന് കിട്ടി. ഗോഡ്‌സേയും ആപ്‌തെയും സവർക്കറെ കാണാൻ വന്നിരുന്നു എന്ന് കപൂർ കമ്മീഷൻ മുൻപാകെ സവർക്കറിന്റെ സെക്രട്ടറി ഗജനം വിഷ്ണു ദാംലേയും അദ്ദേഹത്തിന്റെ ബോഡിഗാർഡായ അപ്പാ രാമചന്ദ്ര കസറും മൊഴി നൽകി. ഈ മൊഴി വിചാരണ കോടതിയിൽ നൽകിയിരുന്നെങ്കിൽ സവർക്കർ തീർച്ചയായും ശിക്ഷിക്കപെടുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. ജസ്റ്റിസ് കപൂറിന്റെ കണ്ടെത്തലുകൾ അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു:

അവലംബം തിരുത്തുക

  1. http://164.100.107.37/judges/bio/11_jlkapur.htm. Retrieved 31-01-2019. {{cite web}}: Check date values in: |access-date= (help); Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "Jeevanla lKapoor CommissionReport". Retrieved 31-Jan-2019. {{cite web}}: Check date values in: |access-date= (help)
  3. "Interview: K. Ketkar". University of Cambridge, Centre of South Asian Studies. Archived from the original on 2 December 2013. Retrieved 29 August 2009. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. Saha, Abhishek (28 March 2017). "The politics of an assassination: Who killed Gandhi and why?". Hindustan Times. Retrieved 29 November 2017.
  5. 5.0 5.1 Jain, Jagdishchandra (1987). Gandhi the forgotten Mahatma. New Delhi: Mittal Publications. ISBN 81-7099-037-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. 6.0 6.1 Kapur, J. L. (1969). Report of Commission of Inquiry into Conspiracy to Murder Mahatma Gandhi. Government of India. {{cite book}}: Cite has empty unknown parameter: |1= (help)
  7. എ.ജി.നൂറാനി സവർക്കർ ആന്റ് ഗാന്ധി ഫ്രണ്ട്ലൈൻ വോള്യം 20 - പതിപ്പ് 06, മാർച്ച് 15–28, 2003
  8. രാജേഷ് രാമചന്ദ്രൻ ദ മാസ്റ്റർമൈന്റ് ? ഔട്ടലുക്ക് മാഗസിൻ സെപ്തംബർ 06, 2004
  9. http://www.thehindu.com/opinion/op-ed/how-savarkar-escaped-the-gallows/article4358048.ece
  10. റൈന, ബാദ്രി (2004-08-29). "ആർ.എസ്.എസ് ആന്റ് ദ ഗാന്ധി മർഡർ". പീപ്പീൾസ് ഡെമോക്രസി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). Archived from the original on 2009-08-12. Retrieved 2009-10-01. {{cite news}}: Cite has empty unknown parameter: |coauthors= (help)
  11. മഹാത്മാ ഗാന്ധി വധ ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106 "Report of Commission of Inquiry in to Conspiracy to Murder Mahatma Gandhi (1969)". Retrieved 2014 ജനുവരി 19. {{cite web}}: Check |url= value (help); Check date values in: |accessdate= (help)
  12. Noorani, A. G. (March 15–28, 2003). "Savarkar and Gandhi". The Hindu. Retrieved August 29, 2009. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കപൂർ_കമ്മീഷൻ&oldid=3926723" എന്ന താളിൽനിന്ന് ശേഖരിച്ചത്