ഒരു ഇന്ത്യൻ ഹാസ്യതാരവും, നടനും, ടിവി അവതാരകനുമാണ് കപിൽ ശർമ്മ (ജനനം: ഏപ്രിൽ 2, 1981).ജൂൺ 2013 മുതൽ 2016 ജനുവരി വരെ പ്രശസ്തമായ ടെലിവിഷൻ കോമഡി ഷോയായ കോമഡി നൈറ്റ് വിത്ത് കപിൽ അവതരിപ്പിച്ചതോടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്ത്. ഡാൻസ്റിറിയാലിറ്റി ഷോയായ ജലക്ദിഖ്ലാ ജായുടെ ആറാമത്തെ സീസൺന്റെ അവതാരകൻ ആയിട്ടുണ്ട്. നിലവിൽ ഇദ്ദേഹം സോണി എന്റർടെയിന്റ്മെന്റ് ടെലിവിഷനു വേണ്ടി ദ കപിൽ ശർമ ഷോ എന്ന പേരിൽ മറ്റൊരു കോമഡി ഷോയുടെ അവതാരകനാണ്. ഇദ്ദേഹം 2013 ലെ ഫോബ്സ് ഇന്ത്യയും സെലിബ്രിറ്റി പട്ടികയിൽ 93-ൽ എത്തിയിട്ടുണ്ട്

കപിൽ ശർമ്മ
ശർമ്മ തൻ്റെ ഷോയുടെ സെറ്റിൽ.
ജനനം
Amritsar, പഞ്ചാബ്, ഇന്ത്യ
ദേശീയതIndian
തൊഴിൽഹാസ്യനടൻ, നടൻ, ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ
സജീവ കാലം2007-ഇതുവരെ
അറിയപ്പെടുന്നത്ദി കപിൽ ശർമ്മ ഷോ, കോമഡി നൈറ്റ്‌സ് വിത്ത് കപിൽ,കോമഡി സർക്കസ്,കിസ് കിസ്കോ പ്യാർ കരൂൺ

2013 സിഎൻഎൻ-ഐബിഎൻ വിനോദം വിഭാഗത്തിലെ ഇന്ത്യൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തിട്ടുണ്ട്.അതു പോലെ 2015-ൽ ഇക്കണോമിക് ടൈംസ്  ഏറ്റവും ആരാധ്യനായ ഇന്ത്യക്കാരനായി തിരഞ്ഞെടുത്തിട്ടുണ്ട്.ശർമയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി  സ്വച്ഛ് ഭാരത് അഭിയാൻ ന്റെ പ്രചാരണത്തിനായി നാമനിർദ്ദേശം ചെയ്യുകയും ശർമ്മ അതു സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.തുടർന്ന് 2015 സപ്തംബർ ൽ അദ്ദേഹത്തിന്റെ സ്വച്ഛ് ഭാരത് അഭിയാൻ നുള്ള സംഭാവനകളെ അംഗീകരിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖർജി രാഷ്ട്രപതി ഭവനിലേയ്ക്കു ക്ഷണിച്ചു.25 സെപ്റ്റംബർ 2015 ന് പുറത്തിറങ്ങിയ അബ്ബാസ് മസ്താന്റെ റൊമാന്റിക്-കോമഡി ചിത്രമായ ''കിസ് കിസ്കോ പ്യാർ കരൂർ'' ലൂടെ ബോളിവുഡ് അരങ്ങേറിയിട്ടുണ്ട്.

ആദ്യകാലജീവിതം

തിരുത്തുക

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ അമൃത്‌സർ നഗരത്തിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് കപിൽ പഞ്ച് എന്ന ശർമ്മ ജനിച്ചത്.[1][2] പിതാവ് ജിതേന്ദ്ര കുമാർ പഞ്ച് പഞ്ചാബ് പോലീസിൽ ഹെഡ് കോൺസ്റ്റബിളും മാതാവ് ജനക് റാണി ഒരു വീട്ടമ്മയാണ്.[3]

  1. "Name and fame - Kapil Sharma: Lesser known facts". The Times of India. Archived from the original on 7 July 2020. Retrieved 5 January 2020.
  2. Mendonca, Alyssandra (26 May 2016). "Comedian Kapil Sharma on Amritsar's matthi chhole, Scotch whisky, and Punjabis and dieting: The FOODie Interview". The Indian Express (in ഇംഗ്ലീഷ്). Archived from the original on 20 January 2022. Retrieved 10 April 2022.
  3. "Life has changed ever since, says comedian Kapil's family". Hindustan Times. Archived from the original on 16 January 2014. Retrieved 18 December 2014.
"https://ml.wikipedia.org/w/index.php?title=കപിൽ_ശർമ്മ&oldid=4141838" എന്ന താളിൽനിന്ന് ശേഖരിച്ചത്