കനു ഗാന്ധി

ഇന്ത്യൻ ശാസ്ത്രജ്ഞൻ

ഗാന്ധിജിയുടെ കൊച്ചുമകനും നാസയിലെ മുൻ ശാസ്ത്രജ്ഞനുമായിരുന്നു കനുഭായ് രാംദാസ് ഗാന്ധി എന്ന കനു ഗാന്ധി. ഗാന്ധിജിയുടെ പുത്രനായ രാംദാസ് ഗാന്ധിയുടെ പുത്രനാണ് കനു (മ: 2016 നവം:7). അമേരിക്കയിലെ നാല് പതിറ്റാണ്ടുകൾ നീണ്ട വാസത്തിനുശേഷം 2014ലാണ് അദ്ദേഹം ഗുജറാത്തിലേക്കു തിരിച്ചെത്തിയത്. പിന്നീട് സൂരത്തിലെ രാധാകൃഷ്ണ ക്ഷേത്രം ട്രസ്റ്റ് നടത്തുന്ന ആശ്രമത്തിലായിരുന്നു കനുവും അദ്ദേഹത്തിന്റെ പത്നി ശിവലക്ഷ്മിയും താമസിച്ചത്. ദണ്ഡിയാത്രയുമായി ബന്ധപ്പെട്ട് ആറു വയസുകാരനായ കുട്ടി ഗാന്ധിജിയുടെ ഊന്നുവടിയുടെ ഒരറ്റത്തു പിടിച്ചുകൊണ്ട് കടൽത്തീരത്തുകൂടി ഓടുന്ന ചിത്രം അതിപ്രശസ്തമാണ്. അത് കനു ഗാന്ധിയായിരുന്നു. 1937-ൽ മുംബൈയിലെ ജുഹു ബീച്ചിൽ വച്ചു പകർത്തിയ ചിത്രമാണ് അത്.[1]

Kanu Gandhi
ജനനം1928
മരണം7 November 2016
കലാലയംMIT
മാതാപിതാക്ക(ൾ)
ബന്ധുക്കൾsee Gandhi family

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കനു_ഗാന്ധി&oldid=3722903" എന്ന താളിൽനിന്ന് ശേഖരിച്ചത്