2009-ൽ പുറത്തിറങ്ങിയ ഒരു കന്നട ചലച്ചിത്രമാണ് കനസെംബ കുദുരെയനേരി. പ്രശസ്ത കന്നട ചലച്ചിത്രസംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അമരേഷ് നുഗഡോണി എന്ന കന്നട എഴുത്തകാരന്റെ സവാരി എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വൈജനാദ് ബിരാദർ, ഉമശ്രീ, സദാശിവ് ബ്രമാവർ തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ധാരാളം നിരൂപക പ്രശംസ നേടുകയുണ്ടായിട്ടുണ്ട്.[1][2]

കനസെംബ കുദുരെയനേരി
സംവിധാനംഗിരീഷ് കാസറവള്ളി
നിർമ്മാണംബസന്ത്കുമാർ പാട്ടിൽ
തിരക്കഥഅമരേഷ് നുഗഡോണി
ഗിരീഷ് കാസറവള്ളി
അഭിനേതാക്കൾവൈജനാദ് ബിരാദർ
ഉമശ്രീ
സദാശിവ് ബ്രമാവർ
റിലീസിങ് തീയതി2009
രാജ്യംഇന്ത്യ
ഭാഷകന്നട

ഈ ചിത്രത്തിന്റെ പല മേഖലകളിലുമായി ദേശീയപുരസ്കാരങ്ങളും, അന്താരാഷ്ട്ര പുരസ്കാരങ്ങളും കൈവരിക്കുവാൻ ആയിട്ടുണ്ട്. 2009-ലെ മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരവും, ആ വർഷത്തെ കന്നട ഭാഷയിൽ നിർമ്മിച്ച മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയപുരസ്കാരവും കനസെംബ കുദുരെയനേരി കരസ്ഥമാക്കിയിട്ടുണ്ട്.

നിർമ്മാണം

തിരുത്തുക

ബസന്ത്കുമാർ പാട്ടിൽ ആണ് കനസെംബ കുദുരെയനേരി നിർമ്മിച്ചത്. ഉത്തര കർണ്ണാടകയിലാണ് ഈ ചിത്രം മുഴുവനായും ചിത്രീകരിച്ചത്. ആ പ്രദേശത്തുള്ള നടീനടന്മാരാണ് കൂടുതലായും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം[2]
  • കന്നട ഭാഷയിലുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയപുരസ്കാരം.[2]

അവലംബങ്ങൾ

തിരുത്തുക
  1. "Top Kannada Actors of 2010". rediff movies. 2010 December 15. Retrieved 2010 December 18. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 Shetty-Saha, Shubha (2010 October 28). "MAMI Review: Kanasemba Kudureyaneri (Riding the stallion of a dream)". IBNLive. Archived from the original on 2010-10-29. Retrieved 2010 December 18. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Kasaravalli's next film to be shot in North Karnataka". The Hindu. 2009 September 2. Archived from the original on 2009-09-07. Retrieved 2010 December 18. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനസെംബ_കുഡുരെയനെരി&oldid=3652309" എന്ന താളിൽനിന്ന് ശേഖരിച്ചത്