കദിഷ വാലി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കദിഷാ വാലി, ലെബനോനിലെ വടക്കൻ ഗവർണറേറ്റിലുള്ള ബീച്ചാറി, സ്ഖാർട്ടാ ജില്ലകളിൽ സ്ഥിതിചെയ്യുന്ന ഒരു മലയിടുക്കാണ്. കദിഷാ നദിയുടെ ഒഴുക്കിനാൽ കൊത്തിയെടുത്തുതുപോലെ രൂപപ്പെട്ടതാണ് ഈ താഴ്വര. ഇത ട്രിപ്പോളിയിലെത്തുമ്പോൾ നഹ്‍ർ അബു അലി എന്ന പേരിലറിയപ്പെടുന്നു. കദിഷാ എന്ന വാക്കിന് അരമായ ഭാഷയിൽ "വിശുദ്ധം" എന്നാണർത്ഥം. ഈ താഴ്വര, പലപ്പോഴും വിശുദ്ധ താഴ്വര എന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകളായി ഇത് ക്രിസ്ത്യൻ സന്ന്യാസി സമൂഹങ്ങൾക്ക് അനേക നൂറ്റാണ്ടുകൾ അഭയം നൽകിയിട്ടുണ്ട്. വടക്കൻ ലബനാനിലെ അൽ മക്മൽ മലയുടെ അടിവാരത്തിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ലെബനാൻ |
Area | 1,710 ഹെ (184,000,000 sq ft) |
മാനദണ്ഡം | iii, iv |
അവലംബം | 850 |
നിർദ്ദേശാങ്കം | 34°16′59″N 35°57′06″E / 34.28294°N 35.95161°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |