കദളി വാഴ
ഒരിനം വാഴയാണ് കദളി വാഴ. കദളി വാഴയ്ക്കും കുലയ്ക്കും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിൽ കദളിയ്ക്ക് മേൽക്കൈ ഉണ്ടെന്ന് കരുതപ്പെടുന്നു.
ഹൈന്ദവപൂജകളിൽ കദളിപ്പഴത്തിന് പ്രധാന സഥാനമുണ്ട്. ക്ഷേത്രങ്ങളിൽ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. കദളിപ്പഴം അതിന്റെ പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്. പഴം-പച്ചക്കറിക്കടകളേക്കാളുപരി പൂജാ സാധനങ്ങൾ വിൽക്കുന്ന പൂജക്കടകളിലാണിവ കൂടുതൽ വിൽക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.
ചിത്രങ്ങൾ
തിരുത്തുക-
കദളിക്കുല
-
കദളി വാഴ