ഇളമ്പച്ച കലർന്ന റോസ് നിറത്തിലുള്ള പുഴുക്കളാണ് കതിർവെട്ടിപ്പുഴു (Rice ear-cutting caterpillar).(ശാസ്ത്രീയനാമം: Mythimna separata). Noctuidae കുടുംബത്തിൽപ്പെടുന്ന ഒരു നിശാശലഭമാണിത്. ചൈന, ജപ്പാൻ, തെക്ക്-കിഴക്കൻ ഏഷ്യ, കിഴക്കൻ ഓസ്ട്രേലിയ, ന്യൂസിലാന്റ്, കൂടാതെ പസഫിക്ക് ദ്വീപുകളിലും ഈ പ്രാണിയെ കണ്ടുവരുന്നു. ഇവയുടെ ശലഭത്തിനു തവിട്ടുനിറമാണ്. Northern armyworm, Oriental armyworm എന്നീ പേരുകളിലും അറിയപ്പെടുന്നു.

കതിർവെട്ടിപ്പുഴു
Mythimna separata.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. separata
Binomial name
Mythimna separata
Walker, 1865
Synonyms
  • Leucania separata
  • Mythimna (Pseudaletia) separate
  • Leucania consimilis

കീടാക്രമണംതിരുത്തുക

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലങ്ങളിലാണ് ഇവയെ കൂടുതലായി കാണാനാകുക. ഈ ശലഭത്തിന് 30-50 മില്ലിമീറ്റർ ചിറകളവ് ഉണ്ടാകും. ശലഭപ്പുഴുവിന്റെ ലാർവ്വകൾ നെല്ല്, ചോളം തുടങ്ങിയ വിളകളെയാണ് ഇവ കൂടുതലായി ആക്രമിക്കുന്നത്. പാകമായ നെൽക്കതിരുകളുടെ ചുവട്ടില്വച്ച് ഇവ മുറിച്ചുകളയുന്നു. പുഴുവിന്റെ ആക്രമണം കൂടുതലും രാത്രികാലങ്ങളിലാണ്.

ചിത്രശാലതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  • ജൈവകീടനിയന്ത്രണം നെൽകൃഷിയിൽ -കേരള കാർഷിക സർവ്വകലാശാല
"https://ml.wikipedia.org/w/index.php?title=കതിർവെട്ടിപ്പുഴു&oldid=3627515" എന്ന താളിൽനിന്ന് ശേഖരിച്ചത്