കണ്ണൂർ ഇന്തോ പോർച്ചുഗീസ് ക്രിയോൾ
കണ്ണൂർ പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു ഇന്തോ യൂറോപ്യൻ ഭാഷയാണ് കണ്ണൂർ ഇന്തോ പോർച്ചുഗീസ് ക്രിയോൾ ഭാഷ. 16-ാം നൂറ്റാണ്ടിൽ കണ്ണൂരിൽ പോർച്ചൂഗീസ് സാന്നിധ്യം ഉണ്ടായിരുന്ന സമയത്ത് പോർച്ചുഗീസ് ഭാഷയും മലയാളം ഭാഷയും കൂടിച്ചേർന്നാണ് ഈ ക്രിയോൾ ഭാഷ രൂപം കൊണ്ടത്. ഇപ്പോൾ ഈ ഭാഷ അറിയാവുന്ന വളരെ കുറച്ചു പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ. [1]
കണ്ണൂർ ഇന്തോ പോർച്ചുഗീസ് | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | കണ്ണൂർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5 (2010) |
Portuguese Creole
| |
ഭാഷാ കോഡുകൾ | |
ISO 639-3 | – |