കണ്ണാപ്പൂർ നടുതറിയപ്പർ ക്ഷേത്രം
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തിരുവാരൂരിനടുത്തുള്ള കണ്ണാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് കണ്ണാപ്പൂർ നടുതറിയപ്പർ ക്ഷേത്രം.[1]
കണ്ണാപ്പൂർ നടുതറിയപ്പർ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കണ്ണാപ്പൂർ |
നിർദ്ദേശാങ്കം | 10°42′17″N 79°41′48″E / 10.70472°N 79.69667°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | നടുതറിയപ്പർ (ശിവൻ) |
ജില്ല | തിരുവരൂർ |
സംസ്ഥാനം | തമിഴ്‌നാട് |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ തരം | ദ്രാവിഡ ശൈലി |
ശിവനെ നടുതരിയപ്പറായും അദ്ദേഹത്തിന്റെ പത്നി പാർവതിയെ ശ്രീവല്ലി നായഗിയായി ആരാധിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് സന്യാസി കവികൾ (നായനാർ) രചിച്ച തമിഴ് ശൈവ കൃതിയായ തേവാരത്തിൽ ഈ ക്ഷേത്രത്തിലെ പ്രതിഷ്ടയെ വാഴ്ത്തുന്നതായി കാണപ്പെടുന്നു. പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും.
തന്റെ ഭർത്താവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ശിവനെ ആരാധിച്ച ഒരു തീവ്ര ശിവഭക്തയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. ചോളരുടെ സംഭാവനകൾ സൂചിപ്പിക്കുന്ന നിരവധി ലിഖിതങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 11-ആം നൂറ്റാണ്ടിൽ ചോള രാജവംശത്തിന്റെ കാലത്താണ് ഇന്നത്തെ കൊത്തുപണിയുടെ ഏറ്റവും പഴക്കം ചെന്ന ഭാഗങ്ങളും നിർമ്മിച്ചത്. എന്നാൽ പിന്നീടുള്ള വിപുലീകരണങ്ങൾ പിൽക്കാല കാലഘട്ടങ്ങളുടേതാണ്.
ത്രിതല കവാട ഗോപുരം ക്ഷേത്രത്തിലുണ്ട്. ഈ ക്ഷേത്രത്തിൽ അനേകം ശ്രീകോവിലുകൾ ഉണ്ട്. അതിൽ നടുത്തുരയപ്പർ, ശ്രീവല്ലി നായഗി എന്നിവരുടേതാണ് ഏറ്റവും പ്രധാനം. ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകളും രണ്ട് പ്രാന്തങ്ങളും ഉണ്ട്. ക്ഷേത്രത്തിൽ രാവിലെ 6:30 മുതൽ രാത്രി 8 വരെ വിവിധ സമയങ്ങളിലായി അഞ്ച് ദൈനംദിനപൂജകളും കലണ്ടറിൽ അഞ്ച് വാർഷിക ഉത്സവങ്ങളും കാണാം. തമിഴ് മാസമായ വൈകാശിയിലെ (മെയ് - ജൂൺ) വൈകാശി വിശാഗമാണ് ക്ഷേത്രത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാണ് ഇപ്പോൾ ക്ഷേത്രം പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും.
ഇതിഹാസം
തിരുത്തുകഒരിക്കൽ ശിവനും പത്നി ഉമാദേവിയും കൈലാസ പർവ്വതത്തിലായിരുന്നു. ബ്രഹ്മാവിന്റെ നേതൃത്വത്തിൽ ദേവന്മാർ അവരുടെ ഗർഭധാരണ ചടങ്ങ് നടത്തിക്കൊണ്ടിരുന്നു. സുധാവല്ലി എന്ന വിദ്യാധര പെൺകുട്ടി ഭഗവാന്റെ മുമ്പിൽ ഉമാ ദേവിയായി അഭിനയിച്ച് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. സുധാവല്ലിയുടെ രൂപം കണ്ട ഉമാദേവി കോപിക്കുകയും അവളെ ഈ ഭൂമിയിൽ ജനിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു. അനന്തരഫലങ്ങൾ അറിയാത്ത സുധാവല്ലിക്ക് വല്ലാത്ത സങ്കടവും വിറയലും തോന്നി. ഭൂമിയിൽ വച്ച് ശിവനെ പ്രാർത്ഥിക്കുമ്പോൾ അവരുടെ വാസസ്ഥലത്ത് എത്താമെന്ന് ദേവി പറഞ്ഞു. സുധാവല്ലി അതുപോലെ തെക്കൻ തമിഴ്നാട്ടിലെത്തി. തേവൂരിന്റെ തെക്ക് ഭാഗത്ത് പരമ്പരാഗത ശൈവ വെള്ളാള വംശത്തിൽ ജനിച്ച് സമൃദ്ധമായ ശിവജ്ഞാനമുള്ള പെൺകുട്ടി കമലവല്ലിയായി അവൾ വളരുകയായിരുന്നു. ശൈവ പാരമ്പര്യത്തിൽ മുൻ ജന്മത്തിന്റെ സമർപ്പണം അവസാനിപ്പിക്കാതെ തുടർച്ചയായി അവൾ ശിവനെ ആരാധിച്ചു.[2]