വസ്തുവകകൾ കണ്ട് അളവും എലുകയും തിട്ടപ്പെടുത്തി കരം ചുമത്തി സർക്കാർ രേഖയുണ്ടാക്കുന്ന വ്യവസ്ഥയാണ് കണ്ടെഴുത്ത്. 1739-ലാണ് തിരുവിതാംകൂറിൽ ഇത് ആദ്യമായി ഏർപ്പെടുത്തിയത്. 1814-ൽ കൊച്ചിയിലും. ഇപ്പോൾ സർവേവകുപ്പാണ് അളവും എലുകയും തിരിക്കുന്നത്. റവന്യൂവകുപ്പ് കരം ചുമത്തുന്നു.

"https://ml.wikipedia.org/w/index.php?title=കണ്ടെഴുത്ത്&oldid=1085217" എന്ന താളിൽനിന്ന് ശേഖരിച്ചത്