കണിച്ചുകുളങ്ങര
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര. ദേശീയപാത 47-ൽ ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയ്ക്കാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പേരിന്റെ ഉത്ഭവം
തിരുത്തുകകണിച്ചുകുളങ്ങര എന്ന പേരിൻറെ ഉത്ഭവം സംബന്ധിച്ച ഐതിഹ്യം ഇവിടുത്തെ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ടാണ്.വളരെ പുരാതനമായ ഒരു ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവീക്ഷേത്രം.ഇവിടുത്തെ ഉത്സവം വളരെ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദേവിയെ ഒരു ബ്രാഹ്മണൻ ഇവിടെ കുടിയിരുത്തിയതായാണ് ഐതിഹ്യം. ഈ പ്രദേശം പണ്ട് കടലായിരുന്നു.ഒരു ദിവസം ഒരു കപ്പലിൽ കളിച്ചു വന്ന ദേവിയെ ഈ ഭാഗത്തു വച്ച് കപ്പൽ തകർന്നതിനെ തുടർന്ന് ഇവിടെ തപസ്സു ചെയ്യുകയായിരുന്ന ബ്രാഹ്മണൻ രക്ഷപ്പെടുത്തുകയും തുടർന്ന് ഇവിടെ പ്രതിഷ്ഠിക്കുകയുമായിരുന്നു എന്ന് പറയപ്പെടുന്നു[1]. അങ്ങനെ ഇവിടെ ക്ഷേത്രം പണി കഴിക്കുകയും ദേവി കളിച്ചു കുളിച്ചു വന്ന സ്ഥലം ആയതുകൊണ്ട് ഈ പ്രദേശം കളിച്ചുകുളങ്ങര എന്നറിയപ്പെടുകയും ചെയ്തു. ഇത് പിന്നീട് രൂപാന്തരം പ്രാപിച്ചാണ് കണിച്ചുകുളങ്ങര ആയത് എന്നാണ് ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത്.[1]
കണിച്ചുകുളങ്ങര ക്ഷേത്രം
തിരുത്തുകഇന്ന് കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കണിച്ചുകുളങ്ങര ദേവീക്ഷേത്രം. ഇവിടുത്തെ ഉത്സവം അതിലെ പുഴുക്ക് വഴിപാട്, വെടിക്കെട്ട്, കുട്ടികളെ ചിക്കരയിരുത്തുന്ന ചടങ്ങ് തുടങ്ങിയവ പ്രസിദ്ധമാണ്.
വിദ്യാലയങ്ങൾ
തിരുത്തുകകണിച്ചുകുളങ്ങരയിൽ വളരെ വിപുലമായ വിദ്യാഭ്യാസ സൌകര്യങ്ങൾ ഉണ്ട്.ദേവസ്വത്തിൻറെ കീഴിലായി 2 ഹൈസ്കൂളുകളും,ഒരു ഹയർ സെക്കണ്ടറി സ്കൂളും,ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളും,വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിക്കുന്നു.പരിസര പ്രദേശങ്ങളിലായി മറ്റ് 3 ഹയർ സെക്കണ്ടറി സ്കൂളുകളും,ഒരു സി.ബി.എസ്.ഇ സെൻട്രൽ സ്കൂളും, 2 കോളേജുകളും ഉണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "കണിച്ചുകുളങ്ങര ഐതിഹ്യം". കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം വെബ് വിലാസം. Archived from the original on 2014-05-21. Retrieved 2013-04-22.