കണക്കൻ
മലബാർ ജില്ലകളായ പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് കണക്കൻ സമുദായക്കാർ ഭൂരിപക്ഷം പേരും കാണുന്നത്.എറണാകുളം,തൃശ്ശൂർ ജില്ലകളിൽ വേട്ടുവ സമുദായക്കാരെ കണക്കന്മാർ എന്ന് വിളിക്കുന്നതായി പറയപ്പെടുന്നു.എന്നാൽ വേട്ടുവരും കണക്കന്മാരും രണ്ട് വ്യത്യസ്ത സമുദായക്കാരാണ്. വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ നിന്നും മലബാറിലേക്ക് വന്നവരാണ് കണക്കൻ സമുദായം. തമിഴ്നാട്ടിലെ വടക്കേ ആർക്കോട്ട് , തെക്കേ ആർക്കോട്ട് ,ചെങ്കൽ പേട്ട് എന്നീ ജില്ലകളാണ് ഇവരുടെ പൂർവ്വദേശം.ചോള രാജാവായ പരാന്തക ചോളന്റെ മകൾ നങ്ങൈ പരാന്തകയെ ചേര രാജാവായിരുന്ന കുലശേഖര ആൾവാർ എ. ഡി ആയിരത്തിൽ വിവാഹം കഴിച്ച് ചേര നാട്ടിലേക്ക് കൊണ്ടു വരുകയു൦ ചോള രാജാവ് തന്റെ മകളുടെ കൂടെ പോകാനു൦ അവളുടെ സഹായത്തിനു മായി ചോള നാട്ടിൽ നിന്ന് വിവിധ ജന വിഭാഗങ്ങളെ അയക്കുക ഉണ്ടായി. ഇപ്രകാര൦ ചോള നാട്ടിൽ നിന്നു൦ എണ്ണായിരത്തോളം വരുന്ന ജനങ്ങൾ കുടുംബസമേതം ചേരനാട്ടിലേക്ക് വന്നതായി കോയമ്പത്തൂരിലെ പേരൂർ ക്ഷേത്ര ശിലാരേഖകളിൽ സൂചനയുണ്ട്.ആ സംഘത്തിൽ ഉണ്ടായവരാണ് മലബാറിലെ കണക്കർ സമുദായക്കാരുടെ പൂർവ്വീകർ. കരുണീഗർ എന്ന പേരിലാണ് ഇവർ തമിഴ്നാട്ടിൽ അറിയപ്പെടുന്നത്.കരണം എന്ന വാക്കിന് കണക്ക് എന്നൊരു അർത്ഥം ഉള്ളതിനാൽ ആണ് കരുണീഗർ എന്ന പേരിൽ കൂടി അവർ അറിയപ്പെടുന്നത്. കണക്കൻ എന്നപേരിൽ വിളിക്കപ്പെടുന്ന കരുണീഗർ സമുദായത്തിന്റെ കുലതൊഴിൽ ചോളനാട്ടിലെ രാജകൊട്ടാരങ്ങളിലെയും ക്ഷേത്രങ്ങളിലെയും കളപ്പുരകളിലെയും കണക്കെഴുത്തായിരുന്നു.മലബാറിൽ ക്ഷേത്രങ്ങളിലെയും രാജകൊട്ടാരങ്ങളിലെയും കണക്കെഴുത്തും എഴുത്തുകുത്തുകളും ചെയ്തുവന്നിരുന്നത് ബ്രാഹ്മണരോ അമ്പലവാസികളോ മറ്റു സവർണ്ണ സമുദായക്കാരോ ആയതിനാൽ മലബാറിലേക്ക് വന്ന കണക്കൻ സമുദായത്തിന് ഉപജീവനത്തിനായി മറ്റു തൊഴിലുകളെ ആശ്രയിക്കേണ്ടി വന്നു. കാർഷിക തൊഴിൽ വളരെ തരം താഴ്ന്നതായി കണ്ടിരുന്ന ജാതിവ്യവസ്ഥിതി നിലനിന്നിരുന്ന കേരളീയ സമൂഹത്തിൽ കാർഷികതൊഴിൽ സ്വീകരിച്ച കണക്കൻ സമുദായത്തെ പിന്നീട് താഴ്ന്ന സമൂഹമായി പരിഗണിക്കുകയും ചെയ്തു. കാർഷികതൊഴിൽ സ്വീകരിക്കേണ്ടി വന്നതിനാലും അയിത്തജാതിക്കാരായി കണക്കാക്കിയിരുന്ന മറ്റു സമുദായക്കാരുമായി സഹകരിക്കുകയും ഇഴകിചേരുകയും ചെയ്തതിനാൽ കണക്കൻ സമുദായം മലബാറിൽ അയിത്തജാതിക്കാരായി/പതിതർ ആയി മാറുകയായിരുന്നു.ഉപ്പളങ്ങളിൽ തൊഴിൽ തേടിയ കണക്കൻ മാരാണ് പിന്നീട് പടന്ന കണക്കൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.1950 ലെ സർക്കാർ ഉത്തരവ് പ്രകാരം മലബാറിലെ കണക്കൻ സമുദായത്തെ അവരുടെ അന്നത്തെ സാമൂഹ്യസ്ഥിതി വിലയിരുത്തി പട്ടികജാതി ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിട്ടുളളത്.പട്ടികജാതി ലിസ്റ്റിൽ നിന്നും ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യകാലങ്ങളിൽ നിരവധി പരാതികൾ മറ്റു പട്ടികജാതി സമുദായക്കാർ സർക്കാരിലേക്ക് നല്കിയിരുന്നു. അതിനു കാരണം മറ്റു പട്ടികജാതി സമുദായക്കാരെ അപേക്ഷിച്ച് ഇവരിൽ ഭൂരിപക്ഷം ആളുകളും സാമൂഹ്യപരമായി മുൻപന്തിയിലായിലാണെന്നും എന്നതിനാലുമാണ്.
പുലയ/ചെറുമ/കള്ളാടി/കൂടൻ/വള്ളുവർ സമുദായത്തിന്റെ ഭാഗമാണ് കണക്കർ സമുദായക്കാർ എന്ന് വിശ്വസിക്കുന്ന ആളുകൾ ധാരാളം ഇവ൪ക്കിടയിൽ ഉള്ളതായി കാണാനാകു൦.അതിന് കാരണം ആ ജാതിക്കാരുമായി/സമുദായക്കാരുമായി നടന്ന മിശ്ര ജാതി വൈവാഹിക ബന്ധങ്ങൾ മൂല൦ കണക്കന്മാരുടെ പൂർവ്വീക സംസ്കാരത്തിൽ നിന്ന് അകന്ന് പോയതുകൊണ്ടാണ്.എന്നാൽ മറ്റു സമുദായക്കാരുമായി വിവാഹബന്ധത്തിൽ ഏ൪പ്പെടുന്നതിന് വിലക്കുന്ന കുടുംബങ്ങളും ഇവർക്കിടയിൽ ഇന്നും ഉണ്ട്. കളങ്ങളുമായോ കളപ്പുരകളുമായി ബന്ധപ്പെട്ട് ആയിരിക്കും കണക്കൻമാരുടെ അധിവാസകേന്ദ്രങ്ങൾ /വീട്ട് പേരുകൾ അധികവും കാണാവുന്നത്.
കളപ്പാട്ടിൽ,കളത്തുംപറമ്പിൽ,കളപുരക്കൽ,കളത്തിൽ,കളത്തറയിൽ തുടങ്ങിയ വീട്ടുപേരുകളായിരിക്കും കണക്കർ സമുദായക്കാർക്ക് അധികവും കാണുന്നത്.അതിൽ നിന്ന് മനസ്സിലാക്കാനാകുന്നത് അവർ ഇവിടെ കളപ്പുരകളിലെ കണക്ക് സൂക്ഷിപ്പുകാർ ആയി തൊഴിൽ ചെയ്തിരുന്നു എന്നതാണ്.