കടൽ അടിത്തട്ട്
സമുദ്രങ്ങളുടേയും കടലുകളുടേയും അടിയിലെ കരയാണു് കടൽ അടിത്തട്ട്. തീരപ്രദേശത്തിനടുത്തായി 40 മുതൽ 60 മീറ്റർ വരെ ആഴംവരുന്ന കടൽ അടിത്തട്ട് മനുഷ്യർ ഭക്ഷിക്കാനുപയോഗിക്കുന്ന മിക്ക മത്സ്യങ്ങളുടെയും പ്രജനന മേഖലയാണ്
സമുദ്ര ഘടന
തിരുത്തുകസമുദ്രത്തിൽ സാധാരണഗതിയിൽ തിരശ്ചീന ദിശയിലാണു് ജലം സഞ്ചരിക്കുന്നതു്. കടലിന്റെ പരപ്പിനെ അപേക്ഷിച്ചു് ആഴം വളരെ കുറവായതിനാലും സമുദ്രത്തിലെ വ്യത്യസ്ത ആഴങ്ങളിൽ ജലത്തിനു് വ്യത്യസ്ത സവിഷേതകളായതിനാലും, ലംബദിശയിലെ ജലസഞ്ചാരം കുറവാണു്. അതിനാൽ സമുദ്രത്തിലെ ജലം വ്യത്യസ്ത സവിശേഷതകളുള്ള പല തട്ടുകളിലായിട്ടാണു് സ്ഥിതി ചെയ്യുന്നതു്.