കട്ടമരം
ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരത്ത് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകതരം വഞ്ചിയാണ് കട്ടമരം അഥവാ കട്ടുമരം. മരക്കഷ്ണങ്ങൾ കൂട്ടിക്കെട്ടിയ ഒരു അയഞ്ഞ ഘടനയാണ് ഈ വഞ്ചിക്കുള്ളത്. പടിഞ്ഞാറൻ തീരത്തെ അപേക്ഷിച്ച് കൂടതൽ ശക്തമായി തിരയടിക്കുന്ന കിഴക്കൻ തീരത്തെ മൽസ്യബന്ധനത്തിന് അനുയോജ്യമായ ഘടനയാണിത്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന മൂന്നു നീളൻ മരക്കഷണങ്ങളാണ് കട്ടമരംനിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത്. ഈ മരക്കഷണങ്ങളിൽ മദ്ധ്യഭാഗത്തുള്ളതിന് വലിപ്പം കൂടുതലായിക്കും; വഞ്ചിയുടെ അല്പം കുഴിഞ്ഞ ആകൃതി ലഭിക്കുന്നതിന് ഈ മരക്കഷണം മറ്റുള്ളവയെ അപേക്ഷിച്ച് അല്പം താഴ്ത്തിയായിരിക്കും കെട്ടിയിരിക്കുക. കട്ടമരം തുഴയുന്നതിന് പങ്കായം ആണ് ഉപയോഗിക്കുന്നത്[1].
കോലമരം
തിരുത്തുകകാലിമർ മുനമ്പിലെ തീരത്ത് ഉപയോഗിക്കുന്ന കട്ടമരത്തിന്റെ വലിയ പതിപ്പാണ് കോലമരം. ഏഴു മരക്കഷണങ്ങൾ ഉപയോഗിച്ചാണ് കോലമരം നിർമ്മിക്കുന്നത്. പുറം കടലിൽ 25 മൈൽ ദൂരെ വരെയുള്ള മൽസ്യബന്ധനത്തിന് കോലമരം ഉപയോഗിക്കുന്നു[1].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
ചാലക്കുടിയിലെ ഷോളയാർ അണക്കെട്ട് പ്രദേശത്തെ ആദിവാസികൾ ഉപയോഗിക്കുന്നത്