റോക്ക്ഫേസ് സ്റ്റാർ-വയലറ്റ് എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന കോഫി കുടുംബത്തിലെ അപൂർവ ഇനം പൂച്ചെടിയാണ് കടുവ പർവുല (മുമ്പ് ഹെഡിയോട്ടിസ് പർവുല). ഹവായിയിലെ തദ്ദേശവാസിയായ ഇവ ഒഹാഹു ദ്വീപിലെ വിയാനി പർവതനിരകളിൽ നിന്ന് മാത്രമേ അറിയപ്പെടുന്നുള്ളൂ.[1]അമേരിക്കൻ ഐക്യനാടുകളിലെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നു.

കടുവ പർവുല

Critically Imperiled  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. parvula
Binomial name
Kadua parvula
Synonyms

Hedyotis parvula

10 മുതൽ 40 സെന്റീമീറ്റർ വരെ നീളമുള്ള ശാഖകൾ നിവർന്നുനിൽക്കുന്നതോ പടരുന്നതോ ആയ ഒരു കുറ്റിച്ചെടിയാണ്. കുന്തം ആകൃതിയിലുള്ള അല്ലെങ്കിൽ കൂർത്ത അണ്ഡാകൃതിയിലുള്ള ഇലകൾ ശാഖകളിൽ ഇടതൂർന്ന അകലത്തിലാണ് ചിലപ്പോൾ ഒന്നിടവിട്ടും കാണപ്പെടുന്നു. ഇലകൾ ഓരോന്നിനും 4 സെന്റീമീറ്റർ വരെ നീളവും 3 വീതിയും രോമാവൃതവും ആണ്. പുഷ്പങ്ങൾ ബൈസെക്ഷ്വൽ അല്ലെങ്കിൽ മാംസളമായ വെളുത്ത ഭാഗങ്ങളുള്ള പെൺപൂക്കൾ ആകാം, ചിലപ്പോൾ അഗ്രങ്ങളിൽ പിങ്ക് നിറമായിരിക്കും. വിയാനി പർവതനിരകളിലെ ഈർപ്പമുള്ള പ്രദേശങ്ങളിൽ പാറക്കൂട്ടങ്ങളിലും തിട്ടകളിലും സസ്യങ്ങൾ വളരുന്നു.[1]

അറിയപ്പെടുന്ന രണ്ട് ഇനം മാത്രമേ നിലവിലുള്ളൂ. ഒന്ന് മാക്വ മിലിട്ടറി റിസർവേഷനിലാണ് സ്ഥിതിചെയ്യുന്നത്, മറ്റൊന്ന് ഹാലോനയിലാണ്. ഇവയിൽ കുറഞ്ഞത് 263 സസ്യങ്ങളെങ്കിലും അങ്ങിങ്ങായി കാണപ്പെടുന്നു.[2]

കാട്ടുപന്നി, ആട്, എന്നിവമൂലവും അഗെരാറ്റിന റിപ്പാരിയ, എറിഗെറോൺ കാർവിൻസ്കിയാനസ്, സിൽവർ ഓക്ക്, മെലിനിസ് മിനുറ്റിഫ്ലോറ, റൂബസ് ആർഗുട്ടസ്, ഷിനസ് ടെറെബിന്തിഫോളിയ തുടങ്ങിയ നാടൻ സസ്യങ്ങളുടെ കടന്നുകയറ്റം മൂലം ആവാസവ്യവസ്ഥയുടെ തകർച്ചയും നാശവും ഈ സസ്യയിനത്തിന്റെ ഭീഷണികളിൽ ഉൾപ്പെടുന്നു.[2]

"https://ml.wikipedia.org/w/index.php?title=കടുവ_പർവുല&oldid=3802612" എന്ന താളിൽനിന്ന് ശേഖരിച്ചത്