മലയാളത്തിലെ ഒരു കവിയായിരുന്നു കടവനാട് കുട്ടികൃഷ്ണൻ. പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ ഒരു കവിയായിട്ടാണ്‌ അദ്ദേഹം അറിയപ്പെടുന്നത്[1] കവിതയുടെ ശക്തിയും ലാവണ്യവും ഉൾചേർന്നതായിരുന്നു കുട്ടികൃഷ്ണന്റെ കവിതകൾ.

കടവനാട് കുട്ടികൃഷ്ണൻ
കടവനാട് കുട്ടികൃഷ്ണൻ.jpg
ജനനം1925 ഒക്ടോബർ 10
മരണംഓഗസ്റ്റ് 19, 1992(1992-08-19) (പ്രായം 66)
ദേശീയതഇന്ത്യൻ
തൊഴിൽകവി

ജീവിതരേഖതിരുത്തുക

1925 ഒക്ടോബർ 10 ന്‌ പൊന്നാനിക്കടുത്തുള്ള കടവാനാട് എന്ന ഗ്രാമത്തിൽ അറമുഖന്റെയും ദേവകിയുടേയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസം പുതുപൊന്നാനി മാപ്പിള എലിമെന്ററി സ്കൂൾ, പൊന്നാനി ബി.ഇ.എം സ്കൂൾ, എ.വി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. പൊന്നാനി താലൂക്ക് ഗ്രെയ്ൻ പർച്ചേസിംഗ് ആപീസിലും കൊഴിക്കോട് പ്രീമിയർ ഹോസിയറി വർക്സിലും ജോലിചെയ്തു. തന്റെ ജീവിതത്തിന്റെ കൂടുതൽ ഭാഗവും ചെലവഴിച്ചത് കോഴിക്കോട്ടായിരുന്നു. പൗരശക്തി , ജനവാണി എന്നീ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന് ഹിന്ദ് പത്രത്തിൽ സഹപത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.മാതൃഭൂമിയിലും,മനോരമയിലും ജോലിചെയ്തിട്ടുണ്ട്. മാതൃഭൂമി വാരികയിലെ ബാലപംക്തി ഒരു കാലത്ത് അദ്ദേഹമാണ്‌ കൈകാര്യം ചെയ്തിരുന്നത്[2]. വി.ടി. ഭട്ടതിരിപ്പാട്, ഇടശ്ശേരി, ഉറൂബ്‌, എൻ. ദാമോദരൻ എന്നിവരോടൊപ്പം പൊന്നാനി കേന്ദ്രകലാസമിതിയുടെ പ്രവർത്തനങ്ങളിലും കടവനാട്‌ കുട്ടികൃഷ്‌ണൻ സജീവമായിരുന്നു. 1978 ൽ സുപ്രഭാതം എന്ന കവിതക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു[3]. 1983 ൽ മനോരമയിൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. പിന്നീട് ഭാഷാപോഷിണിയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു. 1992 ആഗസ്റ്റ് 19 ന് മരണമടഞ്ഞു. ഭാര്യ യശോദ.[4]

കൃതികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കടവനാട്_കുട്ടികൃഷ്ണൻ&oldid=3090109" എന്ന താളിൽനിന്ന് ശേഖരിച്ചത്