ഇന്ത്യയിൽ ഉയരംകൊണ്ട് രണ്ടാംസ്ഥാനത്തു് നിൽക്കുന്ന വിളക്കുമാടമാണു് കടലൂർ വിളക്കുമാടം[അവലംബം ആവശ്യമാണ്]. മൂടാടി ഗ്രാമപഞ്ചായത്തിലെ കടലൂർ ദേശത്താണു് ഈ വിളക്കുമാടം സ്ഥിതി ചെയ്യുന്നതു്. 1913-ൽ ബ്രിട്ടീഷുകാരാണു് വിളക്കുമാടം സ്ഥാപിച്ചതു്. കടലൂരിൽ നിന്നും നാലു് കിലോമീറ്ററോളം അകലെയുള്ള വെള്ളിയാങ്കല്ലിൽ ഇടിച്ചു് പലനാവികരുടേയും കപ്പൽ മുങ്ങുകയുണ്ടായി. ഈ സാഹചര്യത്തിൽ കപ്പൽ യാത്രികർക്കു് കരകാണിക്കുവാൻ വേണ്ടിയാണു് കടലൂരിലുള്ള മലമുകളിൽ വിളക്കുമാടം സ്ഥാപിക്കുവാനിടയായതെന്നു് പറയപ്പെടുന്നു. ഭാരത സർക്കാറിന്റെ കപ്പൽ ഗതാഗത വകുപ്പിന് കീഴിലാണു് ഇപ്പോൾ കടലൂർ പോയിന്റ് ലൈറ്റ് ഹൌസ്. വൈകീട്ടു് മൂന്നു്മണിമുതൽ അഞ്ച് മണിവരെ ഇവിടെ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കടലൂർ_വിളക്കുമാടം&oldid=3627421" എന്ന താളിൽനിന്ന് ശേഖരിച്ചത്