കടപ്ലാമറ്റം
കോട്ടയം ജില്ലയിലെ ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിൽ പാലാ നഗരത്തിനു സമീപമുള്ള ഒരു ചെറിയ ഗ്രാമമാണ് കടപ്ലാമറ്റം.[1] ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലാണ് ഒരു ഗ്രാമം. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 19 കിലോമീറ്റർ വടക്കായി ഇത് സ്ഥിതി ചെയ്യുന്നത്. ഉഴവൂരിൽ നിന്ന് ഇവിടേയ്ക്കുള്ള ദൂരം 7 കിലോമീറ്റർ ആണ്. വലിയൊരു കാർഷിക മേഖലയായ ഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ്. റബ്ബർ, തെങ്ങ്, വാഴ, കുരുമുളക്, ഇഞ്ചി എന്നിവയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പ്രധാന കാർഷിക വിളകൾ.
കടപ്ലാമറ്റം | |
---|---|
ഗ്രാമം | |
Coordinates: 9°42′0″N 76°36′0″E / 9.70000°N 76.60000°E | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686571 |
വാഹന റെജിസ്ട്രേഷൻ | KL-67 (ഉഴവൂർ) |
Nearest city | Palai |
ജനസംഖ്യ
തിരുത്തുകസുറിയാനി ക്രിസ്ത്യൻ സമൂഹത്തിൻ്റെയും ഹിന്ദു സമൂഹത്തിൻ്റെയും വലിയ സാന്നിധ്യമാണ് കടപ്ലാമറ്റം ഗ്രാമത്തിൻറെ സംസ്കാരത്തെ പ്രധാനമായും സ്വാധീനിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Kadaplamattom, Kottayam, Kerala, India". bw.utc.city. Retrieved 12 September 2023.