ആർസെനിക് അടങ്ങുന്ന ഒരു ഓർഗാനിക് യൗഗികമാണ് കക്കോഡിൽ. സം‌‌രചനയനുസരിച്ചുള്ള പേര് ടെട്രാമെഥിൽ ഡയാർസീൻ. ഫോർമുല As2(CH3)4.[1] നിറമില്ലാത്തതും 170oC-ൽ തിളയ്ക്കുന്നതുമായ ഈ ദ്രാവകം ഒരു വിഷപദാർത്ഥമാണ്. കടുത്ത ദുർഗന്ധമുള്ള ഈ യൗഗികത്തിന് അന്വർഥമായ കക്കോഡിൽ എന്ന പേരിട്ടത് ബർസീലിയസ് എന്ന ഫ്രഞ്ച്ശാസ്ത്രഞ്ജൻ ആയിരുന്നു. മുറിക്കകത്ത് അല്പമായ അളവിലുണ്ടെങ്കിൽ പോലും ഇതിന്റെ മണം അസഹ്യമാണ്. വെളുത്ത ആർസെനിക്കും (As2O3) പൊട്ടാസ്യം അസറ്റേറ്റും ചേർത്തു സ്വേദനം നടത്തിയപ്പോൾ കാഡറ്റ് എന്ന ശാസ്ത്രജ്ഞന് ലഭ്യമായ (1760) കഡറ്റ്സ് ഫ്യൂമിങ് ലിക്വിഡ് എന്ന രാസവസ്തു കക്കോഡിൻ വ്യുത്പാദിപ്പിക്കാം. മേൽപ്പറഞ്ഞ രാസവസ്തു ഹൈഡ്രോക്ലോറിക് അംളവും കൊറോസിവ് സബ്ലിമേറ്റും (മെർക്കുറിക് ക്ല്ലോറൈഡ്) ചേർത്തു സ്വേദനം ചെയ്താൽ കക്കോഡിൽ ക്ലോറൈഡും ഇതു പിന്നീടു സിങ്ക് ചേർത്തു ചൂടക്കിയാൽ കക്കോഡിലും ലഭിക്കുന്നു.[2]

കക്കോഡിൽ
Ball-and-stick model
Names
IUPAC name
tetramethyldiarsane, tetramethyldiarsenic(AsAs)
Other names
tetramethyldiarsine
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.006.766 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

കക്കോഡിലിന്റെയും അതിന്റെ വ്യുത്പന്നങ്ങളുടെയും സ്വഭാവപഠനം ആദ്യമായി നടത്തിയതു ബുൺസൻ (1840) എന്ന ശാസ്ത്രജ്ഞനാണ്. രാസപരമായി ഒരു ഇലക്ട്രോ പോസിറ്റീവ് മൂലകമ്പോലെ പ്രവർത്തിക്കുന്ന കക്കോഡിൻ തദനുഗുണങ്ങളായ ഓക്സൈഡ്, ക്ലോറൈഡ്, അയഡൈഡ്, സയനൈഡ് എന്നി യൗഗികങ്ങൾ ലഭ്യമാക്കുന്നതാണ്. മെർക്കുറിക് ഓക്സൈഡ് ചേർത്ത് കക്കോഡിലിക്ക് ഓക്സൈഡ് ചൂടാക്കിയാൽ കക്കോഡിലിൿ അമ്ലം കിട്ടും. ഈ ആസിഡിന്റെ ലവണങ്ങൾ ത്വക്ക്‌‌രോഗചികിത്സക്ക് ഉപയോഗിക്കാറുണ്ട്. കക്കോഡിൻ ഓക്സൈഡും മെർക്കുറിക്ക് സയനൈഡും ചേർത്തു ചൂടാക്കിയാൽ കിട്ടുന്ന കക്കോഡിൻ സയനൈഡ് ഏറ്റവും വിഷമുള്ള ഒരു പദാർഥമാണ്. As(CH3)2 -- റാഡിക്കലും കക്കോഡിൻ എന്ന പേരിലറിയപ്പെടുന്നു. ഈ റഡിക്കലിന്റെ പോളിമറാണ് കക്കോഡിൻ എന്നൊരഭിപ്രായവുമുണ്ട്.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കക്കോഡിൽ&oldid=2200396" എന്ന താളിൽനിന്ന് ശേഖരിച്ചത്