സ്വാതന്ത്ര്യസമരകാലത്തു ബ്രിട്ടീഷുകാർക്കു എതിരായി ഭാരത വിപ്ലവകാരികൾ നടത്തിയ ഒരു പ്രതിഷേധം ആണ് കകൊരി സമരം അഥവാ കകൊരി സംഭവം .കകൊരി ഗൂഢാലോചന എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

രാം പ്രസാദ്‌ ബിസ്മില്ലും കൂട്ടരും ഉപയോഗിച്ച ജർമ്മൻ നിർമിത തോക്ക്

ബ്രിട്ടീഷ്‌ രാജിനെതിരെ സായുധവിപ്ലവം എന്ന ആദർശ കേന്ദ്രീകൃതമായ എച്ച്.ആർ.എ. (ഹിന്ദുസ്ഥാൻ റിപബ്ലികൻ അസോസിയേഷൻ) എന്ന സംഘടനയുടെ നേതൃത്വത്തിൽ രാം പ്രസാദ് ബിസ്മിൽ, അഷ്‌ഫഖുള്ള ഖാൻ, രാജേന്ദ്ര ലാഹിരി, ചന്ദ്ര ശേഖർ ആസാദ്‌, സച്ചിന്ദ്ര ബക്ഷി, കേശബ് ചക്രവർത്തി, മന്മഥ് നാഥ് ഗുപ്ത, മുരാരി ശർമ, മുകുന്ദി ലാൽ ഗുപ്ത, ബനവാരി ലാൽ,യോഗേഷ് ചന്ദ്ര ചാറ്റർജി തുടങ്ങിയ 1925 ഓഗസ്റ്റ് 9 നു ഷാജഹാൻപൂരിൽ നിന്നു ലക്നോവിലേയ്ക്കുള്ള ട്രയിൻ കകൊരിയിൽ വച്ചു ചങ്ങല വലിച്ചു നിർത്തി സർക്കാർ ട്രഷറി വക പണം തട്ടിയെടുത്ത സംഭവമാണിത്.[1][2][3]

ഒന്നരവർഷം ദീർഘിച്ച വിചാരണയ്ക്കൊടുവിൽ രാമപ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള, റോഷൻ സിങ്ങ്, രാജേന്ദ്രലാഹിരി എന്നിവർ 1927 ഡിസംബർ 18,19,20 തിയ്യതികളിലായി തൂക്കിലേറ്റപ്പെട്ടു.[4]

അറസ്റ്റുചെയ്യപെട്ട വ്യക്തികൾതിരുത്തുക

ഈ ചരിത്ര സംഭവതിൽ ഭാരതതിന്റെ പലഭാഗത്തു നിന്നുമായി 40 പേർ [5]അറസ്റ്റിലായി,അവരുടെ പേരും അറസ്റ്റ് ചെയ്ത സ്ഥലവും ചുവടെ

  • ആഗ്ര
    • ചന്ദ്ര ധർ ജൗഹരി
    • ചന്ദ്ര ഭൽ ജൗഹരി

അവലംബംതിരുത്തുക

  1. ഡോ:മഹൂർ ഭഗ്വാൻദാസ്‌ കകൊരി ഷഹീദ് സ്മൃതി page 30
  2. ശർമ വിഭ്യാനാവ് Yug Ke Devta : Bismil Aur Ashfaq page 118
  3. 'Krant'M.L.Verma Sarfaroshi Ki Tamanna (Part-1) page 35
  4. മാതൃഭൂമി തൊഴിൽ വാർത്ത-2010 മാർച്ച് 27
  5. Dr. Mehrotra N. C. Swatantrata Andolan Mein Shahjahanpur Ka Yogdan page 124-125.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കകൊരി_സമരം&oldid=3088043" എന്ന താളിൽനിന്ന് ശേഖരിച്ചത്