പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്

ഒരു അമേരിക്കൻ മൃഗ സംരക്ഷണ സംഘടനയാണ് പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (People for the Ethical Treatment of Animals) അഥവ പീറ്റ (PETA /ˈptə/; stylized PeTA). 1980 മാർച്ചിൽ ഈ സംഘടന നിലവിൽ വന്നു. അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിലെ നോർഫോക്ക് ആണ് ഇതിന്റെ ആസ്ഥാനം. 300 ലധികം ജീവനക്കാരുള്ള ഈ സംഘടന ഒരു ലാഭേച്ഛരഹിത സംഘടനയാണ്. മൃഗങ്ങളെ നമുക്ക്, ഭക്ഷിക്കുവാനോ, വസ്ത്രമായി ഉപയോഗിക്കുവാനോ, പരീക്ഷണങ്ങൾ നടത്തുവാനോ, വിനോദോപാദികളാക്കുവാനോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ ചൂഷണം ചെയ്യുവാനോ പാടുള്ളതല്ല എന്നതാണ് ഇതിന്റെ മുദ്രാവാക്യം.

അവലംബംതിരുത്തുക

ഇതും കാണുകതിരുത്തുക