ബഹറിനിലെ കത്തോലിക്കാ ദേവാലയമാണ് ഔവർ ലേഡി ഓഫ് അറേബ്യ. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സമ്മാനിച്ച സ്ഥലത്ത് "പരിശുദ്ധ ദൈവമാതാവിന്റെ" നാമധേയത്തിൽ നിർമിച്ചതാണ് ഈ ദേവാലയം. കത്തീഡ്രലിന്റെ ഉദ്ഘാടനം ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ നിർവഹിച്ചു. ബഹ്‌റൈനിലെ അവാലിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കയ്യിൽ ഉണ്ണീശോയും ഒരു ജപമാലയും വഹിച്ചുകൊണ്ടുനില്ക്കുന്ന കന്യകാമറിയത്തിന്റെ രൂപമാണ് ഇവിടെയുള്ളത്.

ഔവർ ലേഡി ഓഫ് അറേബ്യ
Queen of Peace
അറബി: العربية كنيسة سيدة الوردية
Depiction of the canonically crowned image.
സ്ഥാനംAl Ahmadi, Kuwait
സാക്ഷിBishop Teofano Stella, OCD
അംഗീകാരം നൽകിയത്Pope Pius XII
Pope John XXIII
ദേവാലയംOur Lady of Arabia Parish, Ahmadi, Kuwait

പീയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ രൂപത്തിന് അനുമതി നൽകിയിരുന്നു. 1960 മാർച്ച് 25-ന് കർദിനാൾ വലേറിയൻ ഗ്രേഷ്യസ് വഴി അംഗീകാരം ലഭിച്ച രൂപത്തിന് ജോൺ XXIII കാനോനികമായ കിരീടധാരണം നടത്തി. 2011 ജനുവരി 5-ന് ദിവ്യാരാധനാ സമ്മേളനം നടന്നു.[1]

9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവും സ്ഥാപിച്ചിരിക്കുന്നത്. 95,000 ചതുരശ്ര അടിയാണ് കെട്ടിട സമുച്ചയത്തിന്റെ ആകെ വിസ്തീർണ്ണം. 2,300 ആളുകളെ ഉൾക്കൊള്ളാൻ കത്തീഡ്രലിന് കഴിയും. അ​ണ്ട​ർ ഗ്രൗ​ണ്ട്​ കാ​ർ പാ​ർ​ക്ക്, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പാ​സ്​​റ്റ​റ​ൽ സെൻറ​ർ, ബി​ഷ​പ്​ ഹൗ​സ്​ എ​ന്നി​വയും ഇവിടെയുണ്ട്.

ചരിത്രം

തിരുത്തുക

ഔവർ ലേഡി ഓഫ് മൗണ്ട് കാർമലിലെ പ്രതിമയിൽ നിന്ന് അതുപോലൊരു പ്രതിമ നിർമ്മിച്ച് 1948 മെയ് 1 ന് കുവൈറ്റ് അൽ അഹ്മദിയിലേക്ക് കൊണ്ടുവന്നു. 1948 ലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ വിരുന്നിൽ, പുരോഹിതൻ, പിതാവ് തെഫാനോ യുബാൽഡോ സ്റ്റെല്ല കാർമലേറ്റിന്റെ ഉത്തരവുപ്രകാരം, അതു വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. 1949-ൽ ലീജിയൻ ഓഫ് മേരി മിറക്യുലസ് മെഡലിൽ അവരുടെ സ്വന്തം പ്രതിച്ഛായയിൽ ഇറ്റലിയിലെ ശിൽപവേല ചെയ്യുന്ന കമ്പനിയായ റോസ ആൻഡ് സാൻസിയോ ദീറ്റയുടെ കീഴിൽ ലെബനോനിലെ ദേവദാരു ഉപയോഗിച്ച് മഡോണയും കുട്ടിയുടെയും ഒരു പ്രതിമ സ്ഥാപിക്കാൻ പിതാവ് സ്റ്റെല്ലയെ പ്രോത്സാഹിപ്പിച്ചു.[2]പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ രൂപത്തിന് അനുമതിയും അംഗീകാരവും മരിയൻ നാമം നൽകുകയും ചെയ്തു. 2014 മേയ് 19ന് വത്തിക്കാൻ സന്ദർശന വേളയിൽ ബഹ്‌റൈൻ രാജാവ്, സമാധാനവും ഐക്യവും വളർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമായി കത്തീഡ്രലിന്റെ ചെറുമാതൃക മാർപാപ്പയ്ക്ക് സമ്മാനമായി നൽകി.

1950 ജനുവരി 6 ന് ഓർത്തഡോക്സ് ക്രിസ്തുമസിന്, വിശ്വാസികളുടെ പൊതു ആരാധനക്കായി കുവൈറ്റിൽ പ്രതിമ സ്ഥാപിച്ചു.

2008ൽ ബനഡിക്ട് 16-ാമൻ പാപ്പയുടെ അഭ്യർത്ഥനയെ തുടർന്നാണ് ദൈവാലയ നിർമാണത്തിനുള്ള സ്ഥലം ബഹറൈൻ രാജാവ് നൽകിയത്. ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് ഇതിനെതിരെ പ്രതിരോധം ഉണ്ടായിരുന്നെങ്കിലും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് രാജാവ് മനാമയ്ക്ക് സമീപം സ്ഥലം നൽകിയത്. നിർമിക്കാനുദ്ദേശിക്കുന്ന കത്തീഡ്രലിന്റെ മാതൃക ബഹറൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ 2014ൽ വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-21. Retrieved 2018-12-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-29. Retrieved 2018-12-24.
"https://ml.wikipedia.org/w/index.php?title=ഔവർ_ലേഡി_ഓഫ്_അറേബ്യ&oldid=3697097" എന്ന താളിൽനിന്ന് ശേഖരിച്ചത്