ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്ബറേലി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റെയ്ബറേലി (എയിംസ് റായ്ബറേലി) ഒരു ആരോഗ്യ ഗവേഷണ പൊതു സർവ്വകലാശാലയും ആശുപത്രിയുമാണ്. ഉത്തർപ്രദേശിലെ റായ്ബറേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആശുപത്രിയാണിത്. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ (എയിംസ്) ഒന്നായ ഇത് 2013 ൽ പാസാക്കപ്പെട്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) നിയമപ്രകാരം ഒരു സ്വയംഭരണ സ്ഥാപനമായും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലൊന്നുമായി 2013 ലാണ് സ്ഥാപിതമായത്.
AIIMS റായ്ബറേലി | |
പ്രമാണം:All India Institute of Medical Sciences, Raebareli logo.png | |
ആദർശസൂക്തം | Svāsthya Sarvārthasadhanam |
---|---|
തരം | പബ്ലിക് |
സ്ഥാപിതം | 2013 |
പ്രസിഡന്റ് | പ്രമോദ് ഗാർഗ്[1] |
ഡയറക്ടർ | അരവിന്ദ് രാജ്‍വംശി |
വിദ്യാർത്ഥികൾ | 100 (MBBS) |
സ്ഥലം | റായ്ബറേലി, ഉത്തർപ്രദേശ്, 229001, ഇന്ത്യ 26°10′46″N 81°14′36″E / 26.1793795°N 81.2432574°E |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | www |
പ്രധാൻ മന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (PMSSY) സംരംഭത്തിന്റെ "ഫെയ്സ് II" ആയി 2009 ൽ[2] റെയ്ബറേലിയിൽ ഒരു എയിംസ് വിഭാവനം ചെയ്യപ്പെട്ടു.[3] ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) ആക്റ്റ് 2012[4] ന്റെ അംഗീകാരത്തെത്തുടർന്ന് 2013 ൽ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. 2018 ൽ ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് (ഒപിഡി) സേവനങ്ങൾ സുസജ്ജമായി.[5] 2020 മാർച്ച് ഈ സ്ഥാപനത്തന്റെ നിർമ്മാണ പൂർത്തീകരണ തീയതിയായി പ്രഖ്യാപിക്കപ്പെട്ടു.[6] പ്രൊഫ. ജഗത് റാം ഡയറക്ടറായ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (PGIMER) മാർഗനിർദേശത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
കാമ്പസ്
തിരുത്തുകഎയിംസ് റെയ്ബറേലിയുടെ പ്രധാന കാമ്പസ് റെയ്‌ബറേലിയിലെ ഡാൽമൗ റോഡിലെ മുൻഷിഗഞ്ചിലാണ് സ്ഥിതിചെയ്യുന്നത്. ഒപിഡി ബ്ലോക്ക്, മെയിൻ ഹോസ്പിറ്റൽ ബ്ലോക്ക്, മെഡിക്കൽ കോളേജ്, ഭരണ വിഭാഗം, ഹോസ്റ്റലുകൾ, ഫാക്കൽറ്റി, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന വിവിധ സ്ഥലങ്ങളിലായി പ്രധാന കാമ്പസ് വ്യാപിച്ചിരിക്കുന്നു. എയിംസ് റെയ്ബറേലിയുടെ പാർപ്പിട സമുച്ചയം, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഹോസ്റ്റലുകൾ, ഭക്ഷണ ശാല, ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ നിർമ്മാണം 2021 മാർച്ച് മാസത്തിൽ പൂർത്തിയായി.
അവലംബം
തിരുത്തുക- ↑ "Notification of President nomination" (PDF). 31 ഒക്ടോബർ 2018. Retrieved 15 ജനുവരി 2020.
- ↑ Seth, Maulshree (15 ഓഗസ്റ്റ് 2018). "Rae Bareli: Decade after Centre nod, AIIMS OPD starts service, gets 1,100 patients in 2 days". The Indian Express (in Indian English). Retrieved 15 ഫെബ്രുവരി 2019.
- ↑ "Status of other announced new AIIMS". pmssy-mohfw.nic.in. Pradhan Mantri Swasthya Suraksha Yojana. Archived from the original on 16 ഫെബ്രുവരി 2019. Retrieved 15 ഫെബ്രുവരി 2019.
- ↑ "The All India Institute of Medical Sciences (Amendment) Act, 2012" (PDF). 13 സെപ്റ്റംബർ 2012. Archived from the original (PDF) on 13 ജൂലൈ 2018. Retrieved 25 ഫെബ്രുവരി 2019.
- ↑ "Rae Bareli: Decade after Centre nod, AIIMS OPD starts service, gets 1,100 patients in 2 days". The Indian Express (in Indian English). India: The Indian Express. 15 ഓഗസ്റ്റ് 2018. Retrieved 15 ഫെബ്രുവരി 2019.
- ↑ "Status of other announced new AIIMS". pmssy-mohfw.nic.in. Pradhan Mantri Swasthya Suraksha Yojana. Archived from the original on 16 ഫെബ്രുവരി 2019. Retrieved 15 ഫെബ്രുവരി 2019.