ഓൾ ഇന്ത്യാ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫറൻസ്

ബ്രിട്ടീഷ് രാജ് സമ്പ്രദായത്തിലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങൾ ഒന്നിച്ചു കൂട്ടിയ സംഘടനയായിരുന്നു ഓൾ ഇന്ത്യ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫറൻസ് (എ.ഐ.എസ്.പി.സി). 1927 ഡിസംബറിൽ ബോംബെയിൽ (ഇന്നത്തെ മുംബൈ) വച്ച് ഈ സംഘടനയുടെ ആദ്യത്തെ സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഏതാനും വർഷങ്ങൾക്കു ശേഷം ഈ സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗീകാരം ലഭിക്കുകയും 1939-ലെ സമ്മേളനത്തിൽ വച്ച് ജവാഹർ ലാൽ നെഹ്റു ഓൾ ഇന്ത്യാ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫറൻസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1948 ഏപ്രിൽ 25-ന് സംഘടനയിലെ എല്ലാ അംഗങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗങ്ങളാക്കി മാറ്റിക്കൊണ്ട് ഈ സംഘടന കോൺഗ്രസിൽ ലയിച്ചു ചേരുകയുണ്ടായി. [1]

ബറോഡ, ഭോപ്പാൽ, തിരുവിതാംകൂർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങളുൾപ്പെടെ ബ്രിട്ടീഷ് ഇന്ത്യയിലെ നിരവധി നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ സംഘടനയുടെ രൂപീകരണത്തോടെ ഒന്നുചേർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. ഇന്ത്യയുടെ ഭാവിയിൽ രാഷ്ട്രീയ സ്ഥിരത നിലനിർത്തുന്നതിനും ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ തമ്മിൽ അഗാധമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വേണ്ടിയായാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്.

രൂപീകരിക്കപ്പെട്ടതിനു ശേഷം ആദ്യത്തെ കുറച്ചു വർഷക്കാലം എ.ഐ.എസ്.പി.സി, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് എതിരായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നിരോധിച്ച സമയത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഈ സംഘടന കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. [1]

ജനാധിപത്യവൽക്കരണം

തിരുത്തുക

1930-കളുടെ തുടക്ക കാലത്ത് ഓൾ ഇന്ത്യാ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫറൻസിന്റെ സമിതിയിൽ പ്രശസ്തരായ അംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് ഇന്ത്യയിലെമ്പാടുമുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് സംഘടനയിൽ അംഗത്വം നൽകാൻ തുടങ്ങിയത്.

1947-ൽ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജവാഹർ ലാൽ നെഹ്റു, 1935-ലെ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ച് പ്രസിഡന്റ് ആകുന്നതിനു വേണ്ടി ക്ഷണിക്കപ്പെട്ടു. തുടർന്ന് 1939-ൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും 1946 വരെ ഈ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു.

ഇന്ത്യൻ ഏകീകരണം

തിരുത്തുക

ഇന്ത്യയുടെ രാഷ്ട്രീയ ഉദ്ഗ്രഥനത്തിൽ ഓൾ ഇന്ത്യാ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫറൻസ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്നു. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നിരവധി നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഏകീകരിക്കാൻ ഇന്ത്യൻ നേതാക്കളായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെയും ജവാഹർലാൽ നെഹ്റുവിനെയും എ.ഐ.എസ്.പി.സി സഹായിച്ചിരുന്നു.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Sisson 1988, p. 395.

അധിക വായനയ്ക്ക്

തിരുത്തുക
  • Chandra, Bipan (2000), India's Struggle for Independence, Penguin Books Limited, ISBN 978-81-8475-183-3
  • Ramusack, Barbara N. (1988), "Congress and the People's Movement in Princely India: Ambivalence in Strategy and Organization", in Richard Sisson; Stanley Wolpert (eds.), Congress and Indian Nationalism: The Pre-independence Phase, University of California Press, pp. 377–404, ISBN 978-0-520-06041-8
  • Sisson, Richard (1988), Congress and Indian Nationalism: The Pre-independence Phase, University of California Press, ISBN 978-0-520-06041-8
  • Presidential Address, All-India States' Peoples' Conference, February 1939, Ludhiana