ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി
ഓസ്ട്രേലിയ അന്റാർട്ടിക്കയുടെ ഒരു ഭാഗം തങ്ങളുടേതാണെന്ന് ഏകപക്ഷീയമായി അവകാശപ്പെടുന്നുണ്ട്. ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി (എ.എ.ടി.) എന്നാണ് ഓസ്ട്രേലിയ ഈ ഭൂഭാഗത്തെ വിളിക്കുന്നത്. ബ്രിട്ടൻ ആദ്യകാലത്ത് ഉന്നയിച്ചിരുന്ന ഈ ഏകപക്ഷീയ അവകാശവാദം 1933-ൽ കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയ്ക്ക് 1933-ൽ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. ബഹുഭൂരിപക്ഷം രാജ്യങ്ങളും ഓസ്ട്രേലിയയുടെ അവകാശവാദം അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. അന്റാർട്ടിക്കയുടെ ഭാഗങ്ങൾക്കുമേൽ പല രാജ്യങ്ങളും അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും ഓസ്ട്രേലിയൻ അവകാശവാദമാണ് ഏറ്റവും വലുത്. 1961-ൽ അന്റാർട്ടിക് ഉടമ്പടി നിലവിൽ വന്നു. ഇതിന്റെ നാലാം ആർട്ടിക്കിൾ ഇപ്രകാരം പറയുന്നു. "ഈ ഉടമ്പടി അന്റാർട്ടിക്കൻ ഭൂമിയുടെ മേലുള്ള അവകാശവാദങ്ങൾ അംഗീകരിക്കുകയോ എതിർക്കുകയോ നടപ്പിൽ വരുത്തുകയോ ചെയ്യുന്നില്ല. ഈ ഉടമ്പടി നിലവിലുള്ളിടത്തോളം പുതിയ അവകാശവാദങ്ങൾ ഉയർത്താൻ പാടില്ലാത്തതാണ്".[1]
ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി | |
---|---|
Flag | |
ഓസ്ട്രേലിയയുടെ അവകാശവാദം അന്റാർട്ടിക്കയുടെ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു (ചുവന്ന ഭാഗം). | |
തലസ്ഥാനം | n/a |
വലിയ ഗവേഷണ കേന്ദ്രം | മിർണി സ്റ്റേഷൻ (റഷ്യയുടേത്) |
ഭരണസമ്പ്രദായം | ഓസ്ട്രേലിയയുടെ ഭൂവിഭാഗം |
• ഗവർണർ ജനറൽ | ക്വെന്റിൻ ബ്രൈസ്a |
• ആകെ വിസ്തീർണ്ണം | 5,896,500 കി.m2 (2,276,700 ച മൈ) |
• Estimate | 1,000-ൽ താഴെ |
കോളിംഗ് കോഡ് | +672 |
അവലംബം
തിരുത്തുക- ↑ "US National Science Foundation - Office of Polar Programs - The Antarctic Treaty". Retrieved 2012-01-03.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Australian Antarctic Division
- PDF-Map of the AAT Archived 2008-09-07 at the Wayback Machine.
- Australian Antarctic Gazetteer Archived 2007-10-30 at the Wayback Machine.
- Russian stations