ഓസ്ട്രിയൻ എയർലൈൻസ്
ലുഫ്താൻസ ഗ്രൂപ്പിൻറെ സഹോദര സ്ഥാപനവും ഓസ്ട്രിയയുടെ പതാക വാഹക എയർലൈനുമാണ് ഓസ്ട്രിയൻ എന്നും അറിയപ്പെടുന്ന ഓസ്ട്രിയൻ എയർലൈൻസ് എജി. [5][6] വിയന്ന ഇന്റർനാഷണൽ എയർപോർട്ടിലാണ് എയർലൈനിൻറെ ആസ്ഥാനം, അവിടെത്തന്നെയാണ് ഹബ്ബും. [7] ജൂലൈ 2016-ലെ കണക്കനുസരിച്ചു 6 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും 55 രാജ്യങ്ങളിലെ 120 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും വർഷം മുഴുവൻ സർവീസ് നടത്തുന്നു. ഓസ്ട്രിയൻ എയർലൈൻസ് സ്റ്റാർ അലയൻസ് അംഗമാണ്. [8]
പ്രമാണം:Austrian Airlines logo.svg | ||||
| ||||
തുടക്കം | 30 സെപ്റ്റംബർ 1957 | |||
---|---|---|---|---|
തുടങ്ങിയത് | 31 മാർച്ച് 1958 | |||
ഹബ് | Vienna | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Miles & More | |||
Alliance | Star Alliance | |||
Fleet size | 65[1] | |||
ലക്ഷ്യസ്ഥാനങ്ങൾ | 130[2] | |||
മാതൃ സ്ഥാപനം | Lufthansa Group | |||
ആസ്ഥാനം | Schwechat, Austria Jurisdiction: Vienna[3] | |||
പ്രധാന വ്യക്തികൾ | ||||
വരുമാനം | EUR 1.871 mio. (2022)[1] | |||
പ്രവർത്തന വരുമാനം | EUR 3 mio. (2022)[1] | |||
തൊഴിലാളികൾ | 5,659 (as of December 2022)[1] | |||
വെബ്‌സൈറ്റ് | austrian |
ചരിത്രം
തിരുത്തുക1923 മെയ് 3-ന് വാൾട്ടർ ബര്ദ്ദ-ബര്ദ്ദനുവിനു ഒരു എയർലൈൻ സ്ഥാപിക്കാൻ ഓസ്ട്രിയൻ സർക്കാറിൻറെ അനുമതി ലഭിച്ചു. പുതുതായി രൂപീകരിച്ച ഓസ്ട്രിയൻ എയർലൈൻസിൽ ഒരു ശതമാനം ഓഹരി പങ്കാളിത്തത്തോടെ അദ്ദേഹം പുതിയ എയർലൈനിൻറെ ഭാഗമായി, 50 ശതമാനം ഓഹരി ഓസ്ട്രിയൻ റെയിൽവേ ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂഷൻറെ കൈയ്യിലും 49 ശതമാനം ജങ്കർസ്-വെർക്കെയുടെ കൈവശവുമായിരുന്നു.
1938-ൽ ഓസ്ട്രിയൻ എയർലൈൻസ് റോം, പാരിസ്, ലണ്ടൻ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളുടെ ആസൂത്രണം തുടങ്ങി. 1938 മാർച്ചിൽ ജർമ്മനി ഓസ്ട്രിയ പിടിച്ചടക്കിയതിനു പിന്നാലെ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. എയർലൈൻ പൂർണ്ണമായി ലുഫ്താൻസയുടെ നിയന്ത്രണത്തിൽ ആയിരുന്നു, 1939 ജനുവരി 1 വരെ ഇങ്ങനെ തുടർന്നു. ജൂൺ 1939-ൽ കമ്പനി വാണിജ്യ രജിസ്റ്ററിൽ നിന്ന് ഇല്ലാതാക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആസ്ട്രിയ വീണ്ടും ജർമനിയിൽനിന്നും പിരിഞ്ഞു. തത്ഫലമായി, ആസ്ട്രിയക്ക് ഒരു ദേശീയ എയർലൈൻ ഇല്ലാതെ ശേഷിച്ചു. എയർ ഓസ്ട്രിയയും ഓസ്ട്രിയൻ എയർലൈൻസും യോജിച്ചു ഓസ്ട്രിയയുടെ ദേശീയ എയർലൈൻസ് സ്ഥാപിച്ചു.
2000-ൽ ഓസ്ട്രിയൻ എയർലൈൻസ് സ്റ്റാർ അലയൻസ് അംഗമായി, മാത്രമല്ല ലോഡ എയർ ഏറ്റെടുക്കുകയും ചെയ്തു. 2001 ഫെബ്രുവരി 15-നു ഓസ്ട്രിയൻ എയർലൈൻസ് റെയിൻറ്റൽഫ്ലഗിനെ ഏറ്റെടുത്തു. എയർലൈനിൻറെ ഭാഗമായ മൂന്ന് കാരിയറുകളെ പുനർനാമം ചെയ്തപ്പോൾ പേര് ചുരുക്കി ഓസ്ട്രിയൻ എന്നാക്കിമാറ്റി.
2006 ഒക്ടോബർ മാസത്തിൽ ഓസ്ട്രിയൻ കർശനമായ കുറഞ്ഞ-സേവിങ് പോളിസി ദത്തെടുക്കാൻ നിർബന്ധിതരായി, അങ്ങനെ 2007-ൽ 500 ജതസ്തികകൾ ഒഴിവാക്കപ്പെട്ടു.
2008 ജൂണിൽ മെറിൽ ലിഞ്ച് ഇൻവെസ്റ്റ്‌മെൻറ് ബാങ്കിംഗ് കമ്പനി എയുഎ-യെ ഒരു വിദേശ കമ്പനിക്ക് വിൽക്കാൻ ഓസ്ട്രിയൻ സർക്കാരിനെ ഉപദേശിച്ചു. ലുഫ്താൻസ, എയർ ഫ്രാൻസ്-കെഎൽഎം, റോയൽ ജോർദാനിയൻ, എയർ ചൈന, ടർകിഷ് എയർലൈൻസ്, എയറോഫ്ലോട്ട്, എസ്7 എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ് എന്നീ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു. അവയിൽ, ലുഫ്താൻസ, എയർ ഫ്രാൻസ്-കെഎൽഎം, എസ്7 എന്നിവ മുന്നിട്ടുനിന്നു.
2008 നവംബർ 13-നു ലുഫ്താൻസയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. 41.6 ശതമാനം ഓഹരിയുമായി ഈ ജർമൻ കമ്പനി ഓസ്ട്രിയൻ തലസ്ഥാനത്തേക്ക് വരുന്നു, ഇതിനായി 366,268.75 യൂറോ നൽകണം. [9] ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായശേഷം മാത്രമേ തങ്ങളുടെ 500 മില്യൺ യൂറോ കടങ്ങളും ലുഫ്താൻസ ഏറ്റെടുക്കണം എന്ന് എയുഎ സിഇഒ ആൽഫ്രഡ് ഓഷും ഒഐഎജി ചെയർമാൻ പീറ്റർ മൈക്കലിസും അറിയിച്ചൊള്ളൂ. പുതിയ നടപടികക്രമങ്ങളിലേക്ക് പോവാൻ മൈക്കലിസ് വിസ്സമ്മതിച്ചു, അദ്ദേഹത്തിൻറെ ഓഹാരിയുടമസ്ഥാവകാശം നീക്കപ്പെട്ടു 2013 ജനുവരി 29-ന് ഓഷും രാജിവെച്ചു. [10]
കോഡ്ഷെയർ ധാരണകൾ
തിരുത്തുകഫെബ്രുവരി 2015-ലെ കണക്കനുസരിച്ചു ഓസ്ട്രിയൻ എയർലൈൻസുമായി (സ്റ്റാർ അലയൻസ് ഗ്രൂപ്പ് അംഗങ്ങൾക്ക് പുറമേ) കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ അസ്താന, എയർ ബാൾട്ടിക്, എയർ ഫ്രാൻസ്, എയർ മാൾട്ട, അറ്റ്‌ലാന്റ്റിസ് യൂറോപ്പിയൻ എയർവേസ്, അസർബെയ്ജാൻ എയർലൈൻസ്, ബെലാവിയ, യൂറോവിംഗ്സ്, ജർമൻവിംഗ്സ്, ജോർജിയൻ എയർവേസ്, ഇറാൻ എയർ, ലക്സ്എയർ, മോണ്ടിനീഗ്രോ എയർലൈൻസ്, ടരോം, തായ് എയർവേസ്, ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ്. [11]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Results 2022
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Directory: World Airlines". Flight International. 27 March 2007. p. 81.
- ↑ "Firmensitz von Austrian Airlines ist korrekt". APA-OTS. Retrieved 25 September 2009.
- ↑ "Austrian Airlines New CEO: All You Need To Know About Annette Mann". Simple Flying. 23 February 2022. Retrieved 21 April 2022.
- ↑ "Company". Lufthansa Group. Retrieved 26 August 2016.
- ↑ "Offices in Austria Archived 2010-10-09 at the Wayback Machine." Austrian Airlines, Retrieved on 26 May 2009
- ↑ "Information about the city plan Archived 2006-12-12 at the Wayback Machine." City of Schwechat, Retrieved on 5 September 2009
- ↑ "Austrian Airlines Flights". cleartrip.com. Archived from the original on 2016-04-03. Retrieved 26 August 2016.
- ↑ "ROUNDUP: Austrian Airlines soll an Lufthansa gehen - Abschluss in vier Wochen". Finanznachrichten.de. 2008-11-13. Retrieved 26 August 2016.
- ↑ "Alfred Ötsch resigns as Chief Executive Officer of Austrian". Bloomberg. 2009-01-29. Retrieved 26 August 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്‌സൈറ്റ്
- Austrian Airlines Group Archived 2010-01-05 at the Wayback Machine.
- Austrian Airlines stock information Archived 2008-04-24 at the Wayback Machine.
- Sportsclubs of Austrian Airlines
- Photo of OLAG F13 at Aspern Archived 2016-03-03 at the Wayback Machine.