ഓസിറിസ്-ആർഎക്സ്
ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും അവിടെ നിന്ന് സാമ്പിൾ ശേഖരിച്ച് തിരിച്ചു വരുന്നതിനും വേണ്ടി നാസ ആസൂത്രണം ചെയ്തിട്ടുള്ള ദൗത്യമാണ് ഓസിറിസ്-ആർഎക്സ് (Origins, Spectral Interpretation, Resource Identification, Security, Regolith Explorer).[9] 2016 സെപ്റ്റംബർ 8നാണ് ഇത് വിക്ഷേപിക്കുന്നത്. 101955 ബെന്നു, കാർബോണിസ്യൂസ് എന്നിവയെ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ച് ശേഷം അവയുടെ കൂടുതൽ പഠനത്തിനായി 2023ൽ തിരിച്ച് ഭൂമിയിൽ തിരിച്ചെത്തുന്ന തരത്തിലാണ് ഈ ദൗത്യം ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ പഠനത്തിലൂടെ സൗരയൂഥ രൂപീകരണത്തെയും അനന്തരസംഭവങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സഹായകമാവുമെന്നാണ് കരുതുന്നത്.[10] ഇതു വിജയിക്കുകയാണെങ്കിൽ ഛിന്നഗ്രഹങ്ങളിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കുന്ന ആദ്യത്തെ ദൗത്യമാവും ഓസിറിസ്-ആർഎക്സ്.
ദൗത്യത്തിന്റെ തരം | Asteroid sample return[1][2] | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA | ||||
വെബ്സൈറ്റ് | asteroidmission | ||||
ദൗത്യദൈർഘ്യം | 7 years 505 days at asteroid | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
നിർമ്മാതാവ് | Lockheed Martin | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 1,529 കി.ഗ്രാം (3,371 lb)[3] | ||||
Dry mass | 880 കി.ഗ്രാം (1,940 lb)[4] | ||||
അളവുകൾ | ≈3 മീ (9.8 അടി) cube[5] | ||||
ഊർജ്ജം | 3,000 W | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | September 8, 2016 (planned)[6] | ||||
റോക്കറ്റ് | Atlas V 411[7] | ||||
വിക്ഷേപണത്തറ | Cape Canaveral SLC-41 | ||||
കരാറുകാർ | United Launch Alliance | ||||
ദൗത്യാവസാനം | |||||
തിരിച്ചിറങ്ങിയ തിയതി | September 24, 2023[8] | ||||
തിരിച്ചിറങ്ങിയ സ്ഥലം | Utah Test and Training Range | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | Heliocentric | ||||
(101955) Bennu lander | |||||
Landing date | July 2020α | ||||
Return launch | March 2021 | ||||
Sample mass | up to 2 കി.ഗ്രാം (4.4 lb) | ||||
ഉപകരണങ്ങൾ | |||||
OCAMS, OLA, OVIRS, OTES, REXIS, TAGSAM | |||||
പ്രമാണം:OSIRIS-REx Mission Logo December 2013.svg
|
ബെന്നു
തിരുത്തുക450 കോടിയിലധികം വർഷം പഴക്കമുള്ള ഒരു ഛിന്നഗ്രഹം. വലിപ്പം അരക്കിലോമീറ്ററിലധികം മാത്രം. സൂര്യനിൽനിന്ന് 16.8കോടി കിലോമീറ്റർ അകലെക്കൂടിയുള്ള പരിക്രമണപഥം. ഓരോ 1.2 വർഷത്തിലും സൂര്യനെ ചുറ്റും കറങ്ങിവരും. സ്വന്തം അച്ചുതണ്ടിൽ 4.3 മണിക്കൂറിൽ ഭ്രമണം ചെയ്തുകൊണ്ടേയിരിക്കും. ഇതാണ് ബെന്നു എന്ന ഛിന്നഗ്രഹം.
ബെനുവിനെക്കുറിച്ചു പഠിക്കാൻ 2016ലായിരുന്നു ഒസിരിസ് റെക്സ് എന്ന ദൗത്യത്തിന്റെ വിക്ഷേപണം. 2018 ഡിസംബർ 31ന് പേടകം ബെന്നുവിനു ചുറ്റുമുള്ള ഓർബിറ്റിൽ എത്തിച്ചേർന്നു. പഠനങ്ങൾക്കും സാമ്പിൾശേഖരണത്തിനും ശേഷം പിന്നീട് 2021 മേയ് 11നാണ് അവിടെനിന്നും തിരികെ ഭൂമിയിലേക്ക് യാത്രതിരിച്ചത്. രണ്ടു വർഷത്തിലധികംകാലം പേടകം ഛിന്നഗ്രഹത്തിനൊപ്പമായിരുന്നു. ആ സമയത്ത് ബെനുവിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്താനും ഒസിരിസിനായി. ഛിന്നഗ്രഹത്തിന്റെ അനേകമനേകം ഫോട്ടോകൾ പകർത്താനും പരിപൂർണ്ണമായ മാപ്പിങ് നടത്താനും കഴിഞ്ഞു.
ടച്ച് ആന്റ് ഗോ ( Touch-And-Go Sample Acquisition Mechanism) എന്നു പേരിട്ട ഇവന്റിലൂടെയാണ് ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടതും സാമ്പിൾ ശേഖരിച്ചതും. 2020 ഒക്ടോബർസ 20നായിരുന്നു ഈ ഇവന്റ്. നെറ്റിങ്ഗേൽ എന്നു പേരിട്ട ഇടത്തിലായിരുന്നു ഈ ഇറക്കം. അതും സെക്കൻഡിൽ പത്തു സെന്റിമീറ്റർ എന്ന ചെറുവേഗതയിലും. സാമ്പിൾ ശേഖരിച്ചത് രസകരമായ രീതിയിലാണ്.
പേടകം ബെന്നുവിൽ തൊട്ടപ്പോൾത്തന്നെ പാറയും മണ്ണുമെല്ലാം പെട്ടെന്ന് ഇളകിമാറി. തുടർന്ന് ഉപരിതലത്തിൽ ഉറച്ച യന്ത്രക്കൈയിൽനിന്ന് ഒരു സെക്കൻഡിനുള്ളിൽ നൈട്രജൻ വാതകം ശക്തിയിൽ ബെനുവിലേക്കു ചീറ്റാൻ തുടങ്ങി. അതിന്റെ ശക്തിയിൽ കൂടുതൽ പൊടിപടലങ്ങളും പാറക്കഷണങ്ങളും സ്ഫോടനംപോലെ പുറത്തേക്കു തെറിച്ചു. നെട്രജൻ വാതകം ചീറ്റിയതിന്റെ പ്രത്യേകതമൂലം ഈ പൊടിപടിലങ്ങളും പാറക്കഷണങ്ങളും യന്ത്രക്കൈയിലെ തന്നെ സാമ്പിൾ കളക്ഷൻ ഹെഡിലേക്ക് ശേഖരിക്കാനായി. ആറു സെക്കൻഡിനു ശേഷം പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ഒസിരിസ്-റെക്സ് തിരികെ മുകളിലേക്കുയരാൻ തുടങ്ങി. 24 സെക്കൻഡാണ് ത്രസ്റ്ററുകൾ തുടർച്ചയായി ജ്വലിച്ചത്. വെറും മുപ്പതു സെക്കൻഡ്. അതിനുള്ളിൽ ആദിമസൗരയൂഥത്തെ ശേഖരിച്ച് ടച്ച് ആന്റ് ഗോ ഇവന്റ് ഒസിരിസ് റെക്സ് പൂർത്തിയാക്കി.
മുൻപു പ്രതീക്ഷിച്ചപോലെ അത്യാവശ്യം ഉറപ്പുള്ള പ്രതലമായിരുന്നില്ല ബെനുവിന്റേത്. പാറക്കഷണങ്ങളും മണ്ണും പരസ്പരം കൂടിച്ചേർന്ന് വലിയ ഇളക്കംതട്ടാത്ത പ്രതലമാവും എന്നാണു കരുതിയിരുന്നത്. പക്ഷേ പരസ്പരം ഒട്ടിപ്പിടിക്കാതെ ഗ്രാവിറ്റികൊണ്ടു മാത്രം കൂടിച്ചേർന്നിരുന്ന മണ്ണും പാറയുമായിരുന്നു ബെനുവിന്റെ ഉപരിതലത്തിൽ. അതിനാൽ പ്രതീക്ഷിച്ചതിലുമേറെ പൊടിയും പാറയും ചിതറിത്തെറിക്കാനും ആവശ്യത്തിലേറെ സാമ്പിൾ ശേഖരിക്കാനും ഒസിരിസ് ദൗത്യത്തിനു കഴിഞ്ഞു. 60ഗ്രാം സാമ്പിൾ ശേഖിക്കാൻ ശ്രമിച്ചിടത്ത് നമുക്കു ലഭിച്ചിരിക്കുന്നത് ഏതാണ്ട് 250ഗ്രാം വസ്തുക്കളാണ്. ടച്ച് ആന്റ് ഗോ ഇവന്റ് 68സെന്റമീറ്റർ ആഴത്തിലുള്ള, എട്ടു മീറ്റർ വിസ്തൃതിയുള്ള ഒരു ക്രേറ്ററാണ് ബെനുവിൽ സൃഷ്ടിച്ചത്.
വളരെ സൂക്ഷ്മമായ ഇവന്റായിരുന്നു ടച്ച് ആന്റ് ഗോ. 50കിലോഗ്രാം ഭാരമുള്ള ഒരു വസ്തു ടച്ച് ആന്റ് ഗോ ഇവന്റിന്റെ വേഗതയിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങി എന്നു കരുതൂ. വെറും അര സെന്റിമീറ്റർ ആഴത്തിലേക്കേ അതിന് എത്താൻ കഴിയൂ. ഇതേ ഇവന്റ് ബെനുവിൽ നടന്നാൽ 17സെന്റിമീറ്റർവരെ ആഴത്തിലേക്കു പോകാൻ കഴിയും. 2023 സെപ്തംബർ 24നാണ് ഒസിരിസ് റെക്സ് ഭൂമിക്കരികിൽ തിരികെയെത്തിയത്. സാമ്പിളുകൾ നിറച്ച കാപ്സ്യൂളിനെ ഭൂമിയിലേക്ക് അയച്ചു. ഉട്ടാ മരുഭൂമിയിലാകും ഈ കാപ്സ്യൂൾ ഇറങ്ങി.
ഭൂമിയിലേക്ക് ഛിന്നഗ്രഹത്തിലെ മണ്ണും പൊടിയും എത്തിച്ചശേഷവും ഒസിരിസ്-റെക്സ് വെറുതെയിരിക്കില്ല. വീണ്ടും പുതിയൊരു ദൗത്യത്തിനായി പുറപ്പെടും. OSIRIS-APEX എന്നാവും പിന്നീട് ഈ ദൗത്യത്തിന്റെ പേര്. 2029ൽ അപോഫിസ് എന്ന ഛിന്നഗ്രഹത്തിന് അടുത്തെത്തി അതിനെക്കുറിച്ചു പഠിക്കുകയാണ് ലക്ഷ്യം. .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഒസിരിസ്-റെക്സ് തിരികെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി!, നവനീത് കൃഷ്ണൻ എസ്. ലൂക്ക സയൻസ് പോർട്ടൽ, മെയ് 12 , 2021
- ഒസിരിസ് റെക്സ് പ്രഥമദൗത്യം പൂർത്തിയാക്കി – ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുകൾ ഭൂമിയിലെത്തി, നവനീത് കൃഷ്ണൻ എസ്. ലൂക്ക സയൻസ് പോർട്ടൽ, സെപ്റ്റംബർ 14, 2023
- ബെനു വരുന്നു, വിനയരാജ് വി.ആർ , ലൂക്ക സയൻസ് പോർട്ടൽ, സെപ്റ്റംബർ 14, 2023
അവലംബം
തിരുത്തുക- ↑ "NASA To Launch New Science Mission To Asteroid In 2016". NASA. Archived from the original on 2012-04-29. Retrieved 2016-09-06.
- ↑ "OSIRIS-REx Factsheet" (PDF). University of Arizona.
- ↑ "NASA Plans Asteroid Sample Return". Aviation Week. Archived from the original on 2020-04-28. Retrieved 2016-09-06.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;press kit
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ OSIRIS-REx brochure.
- ↑ Buck, Joshua; Diller, George (2013-08-05). "NASA Selects Launch Services Contract for OSIRIS-REx Mission". NASA. Retrieved 2013-09-08.
- ↑ "NASA Selects United Launch Alliance Atlas V for Critical OSIRIS REx Asteroid Sample Return Mission". PRNewswire. 5 August 2013.
- ↑ "NASA to Launch New Science Mission to Asteroid in 2016 (05.25.2011)| NASA". Archived from the original on 2019-12-30. Retrieved 2016-09-06.
- ↑ Brown, Dwayne; Neal-Jones, Nancy (31 March 2015). "RELEASE 15-056 - NASA's OSIRIS-REx Mission Passes Critical Milestone". NASA. Retrieved 4 April 2015.
- ↑ "OSIRIS-REx Mission Selected for Concept Development". Goddard Space Flight Center. Archived from the original on 2012-06-06. Retrieved 2016-09-06.