ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു തരം പ്രൊജക്റ്റർ ആണ് ഓവർഹെഡ്‌ പ്രൊജക്റ്റർ.[1][2].

ഓവർഹെഡ്‌ പ്രൊജക്റ്റർ ഉപയോഗിച്ചുള്ള ഒരു പ്രദർശനം

ചരിത്രം

തിരുത്തുക

മാന്ത്രിക വിളക്ക് ഓവർഹെഡ്‌ പ്രൊജക്റ്ററിന്റെ മുൻഗാമിയായി കരുതപ്പെടുന്നു. ജർമൻകാരനായ അത്തനേഷ്യസ് കിർച്ർ 1645 ൽ പ്രസിദ്ധപ്പെടുത്തിയ Ars Magna Lucis et Umbrae എന്ന പുസ്തകത്തിൽ "Steganographic Mirror" എന്ന കണ്ടുപിടിത്തത്തെക്കുറിച്ച് പരാമർശമുണ്ട്[3]. 1654-ൽ, ബൽജിയൻ ഗണിതശാസ്ത്രജ്ഞനായ André Tacquet ഇത്തരമൊരു സംവിധാനമുപയോഗിച്ച്, ഇറ്റാലിയൻ ജസ്യൂട്ട് മിഷണറി Martino Martini ചൈനയിൽ നിന്നും ബൽജിയത്തിലേക്ക് യാത്രചെയ്ത മാർഗ്ഗം കാണിച്ചുകൊടുത്തതായി രേഖപ്പെടുത്തി.[4] ഫ്രഞ്ച് ഊർജതന്ത്രജ്ഞനായ Edmund Becquerel ആണ് 1853-ൽ ആദ്യത്തെ ഓവർഹെഡ്‌ പ്രൊജക്റ്റർ വികസിപ്പിച്ചെടുത്തത്. [5][6]

പ്രവർത്തനം

തിരുത്തുക

ഒരു 35mm സ്ലൈഡ് പ്രൊജക്റ്ററിന്റെ പ്രവർത്തന തത്ത്വത്തിൽത്തന്നെയാണ് ഓവർഹെഡ്‌ പ്രൊജക്റ്റർ പ്രവർത്തിക്കുന്നത്. ഒരു ഫോക്കസിംഗ് ലെൻസ് വഴി കടന്നു പോകുന്ന പ്രകാശവഴിയിൽ ക്രമീകരിക്കുന്ന ചിത്രം സ്ക്രീനിൽ വലുതായി പതിക്കുന്നു. യഥാർത്ഥ പ്രതിബിംബമാണ് ഇവിടെ ലഭിക്കുന്നത്. ഇതിനുവേണ്ടി, ഒരു കണ്ണാടി കൂടി ഇതിലുപയോഗിക്കുന്നു.

ഫോക്കസിംഗ്

തിരുത്തുക

ഓവർഹെഡ്‌ പ്രൊജക്റ്റർ സാധാരണയായി മാന്വൽ ഫോക്കസിംഗ് സംവിധാനമുള്ളവയാണ്. ലെൻസ് ഉയർത്തിയും താഴ്ത്തിയുമാണ് ഫോക്കസിംഗ് സാധ്യമാക്കുന്നത്.

പ്രകാശ സ്രോതസസ്സ്

തിരുത്തുക

ഉയർന്ന ശേഷിയുള്ള ഹാലജൻ ബൾബ് ആണ് ഓവർഹെഡ്‌ പ്രൊജക്റ്ററിൽ ഉപയോഗിക്കുന്നത്. 750 watts വരെ വൈദ്യുതി ഉപയോഗിക്കുന്നവയാണ് ഈ പ്രകാശസ്രോതസ്സ്. പ്രവർത്തിക്കുമ്പാൾ വളരെയേറെ ചൂടാവുന്നതിനാൽ, ബൾബ് പെട്ടെന്ന് തന്നെ കരിഞ്ഞുപോകാറുണ്ട്. 100 മണിക്കൂറിൽ താഴെ മാത്രമാണ് പലപ്പോഴും ഇത്തരം ബൾബുകളുടെ ആയുസ്സ്.

ഇതുകൂടി കാണുക

തിരുത്തുക
  1. Power, Stephen. "'The pedagogic perfection of the overhead projector – and why interactive whiteboards alone won't ever match it'". Retrieved 9 January 2018.
  2. Kavita, GU; Shashikala, P; Sreevidyalata, GM (2015). "Use of Over Head Projector for teaching and learning Fine Needle Aspiration Cytology skills to undergraduate students and their perception" (PDF). Journal of Educational Research & Medical Teacher. 3 (1): 31–33.
  3. Kircher, Athanasius (1645). Ars Magna Lucis et Umbrae. p. 912.
  4. "De zeventiende eeuw. Jaargang 10" (in Dutch and Latin).{{cite web}}: CS1 maint: unrecognized language (link)
  5. Debbie D. Griggs, "Projection Apparatus for Science in Late Nineteenth Century America", Rittenhouse, 7, 9-15 (1992)
  6. "Projectors and Slides". Archived from the original on 2018-01-03. Retrieved 2019-06-11.

പുറംകണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓവർഹെഡ്‌_പ്രൊജക്റ്റർ&oldid=4020342" എന്ന താളിൽനിന്ന് ശേഖരിച്ചത്