ഓവ്റെ അനാർജോക്ക ദേശീയോദ്യാനം
ഓവ്‍റ അനാർജോക്ക ദേശീയോദ്യാനം (Norwegian: Øvre Anárjohka nasjonalpark) , നോർവേയിലെ ഫിൻമാർക്ക് കൗണ്ടിയിൽ കരാസ്‍ജോക്ക്, കൌട്ടോകെയ്‍നോ മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1976 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം, 1,409 ചതുരശ്ര കിലോമീറ്ററാണ് (544 ചതുരശ്ര മൈൽ). ഫിൻലാൻറിലെ ലെമ്മെൻജോക്കി ദേശീയോദ്യാനം ഇതിൻറെ അതിരായി വരുന്നു. ഫിൻമാർക്ൿസ്വിഡ്ഡ പീഠഭൂമിയുടെ ഉൾപ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ വിപുലമായ ബിർച്ച് വനഭൂമികളും പൈൻ ബാരൻസുകളും ബോഗുകളും തടാകങ്ങളും ഉൾപ്പെടുന്നു. നോർവ്വെയിലെ ഇനിയും താറുമാറാക്കപ്പെടാത്ത പൈൻമരക്കാടുകളെയും ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.[1]
Øvre Anárjohka National Park ഓവ്‍റെ അനാർജോക്ക ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Karasjok and Kautokeino, Finnmark county, Norway |
Nearest city | Karasjok |
Coordinates | 68°44′N 24°45′E / 68.733°N 24.750°E |
Area | 1,409 കി.m2 (544 ച മൈ) |
Established | 1976 |
Governing body | Norwegian Directorate for Nature Management |
അവലംബം
തിരുത്തുക- ↑ Store norske leksikon. "Øvre Anárjohka nasjonalpark" (in Norwegian). Retrieved 2013-03-30.
{{cite web}}
: CS1 maint: unrecognized language (link)