ഓളം ഡോട്ട് ഇൻ
ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളം അർത്ഥവും മലയാളം വാക്കുകൾക്ക് മലയാളം അർത്ഥവും ലഭ്യമാക്കുന്ന ഓൺലൈൻ നിഘണ്ടുവാണ് ഓളം ഡോട്ട് ഇൻ (https://olam.in). ഇതിനകം 60,000 ൽ പരം പദങ്ങളും രണ്ടുലക്ഷത്തിൽപരം വിശദീകരണങ്ങളും ഈ നിഘണ്ടുവിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. നിഘണ്ടുവിൽ ലഭ്യമാകാത്ത പദങ്ങളും വിശദീകരണങ്ങളും ഉപയോക്താക്കൾക്ക് സമർപ്പിക്കാവുന്ന രീതിയിലാണ് ഓളം ആരംഭിച്ചത്.[4]
യു.ആർ.എൽ. | https://olam.in |
---|---|
സൈറ്റുതരം | ഓൺലൈൻ നിഘണ്ടു |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ്, മലയാളം |
ഉടമസ്ഥത | കൈലാഷ് നാഥ് [1] |
തുടങ്ങിയ തീയതി | 2010 [2] |
നിജസ്ഥിതി | സജീവം 17,998 [3] |
ചരിത്രം
തിരുത്തുകലണ്ടനിലെ മിഡിൽസക്‌സ് സർവകലാശാലയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യിൽ ഗവേഷണം ചെയ്തു വന്ന സമയത്ത്, 2010 ലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് ‘ഓളം’ നിഘണ്ടു ആരംഭിച്ചത്. ദത്തൂക്ക് കെ.ജെ. ജോസഫ് തയ്യാറാക്കിയ ദത്തൂക്ക് കോർപ്പസ് എന്ന മലയാളത്തിലെ ആദ്യ മലയാളം ഓൺലൈൻ നിഘണ്ടുവിലെ കൗമുദി ഫോണ്ടിലെ ഡാറ്റാബേസ് യുണീകോഡിലേക്ക് മാറ്റിയാണ് കൈലാഷ് നാഥ് ഈ നിഘണ്ടു തയ്യാറാക്കിയത്. ഓളം ഇപ്പോൾ ഓപ്പൺ സോഴ്സിലാണ് പ്രവർത്തിക്കുന്നത്.[5]
അവലംബം
തിരുത്തുക- ↑ https://in.linkedin.com/in/kailashnadh[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://olam.in/
- ↑ "ഓളം ഡോട്ട് ഇൻ റേറ്റിങ്". അലെക്സാ റാങ്ക് ലിസ്റ്റ്. Archived from the original on 2019-01-03. Retrieved 2019-01-29.
- ↑ "ഇവിടെ മലയാളത്തിന്റെ ഓളം അടങ്ങില്ല _ ഡൂൾ ന്യൂസ്". Retrieved 29 ജനുവരി 2019.
- ↑ "ഓളം ഓൺലൈൻ നിഘണ്ടു ഓപ്പൺ സോഴ്സിലേക്ക് - മാതൃഭൂമി". Archived from the original on 2019-01-31. Retrieved 29 ജനുവരി 2019.