തെങ്ങോല മെടഞ്ഞുണ്ടാക്കുന്ന പന്താണു് ഓലപ്പന്തു്. ഉത്തരകേരളത്തിൽ ആട്ട എന്നും അറിയപ്പെടുന്നു. കേരളത്തിൽ കുട്ടികൾ വിവിധകളികൾ കളിക്കാനുപയോഗിക്കുന്നു. ആട്ടകളി, ഡപ്പകളി തുടങ്ങിയ കളിക്കെല്ലാം ഈ പന്താണു ഉപയോഗിക്കുക.

കുട്ടികൾ‌ ആട്ടകളിക്കാൻ‌ ഉപയോഗിക്കുന്ന ഓലപ്പന്ത്

ഉണ്ടാക്കുന്ന വിധം

തിരുത്തുക

ഈർക്കിൽ ഊരിക്കളഞ്ഞ ഒരു ജോഡി പച്ചയോല (നാലു ചീന്ത്) കൊണ്ട് മെടഞ്ഞുണ്ടാക്കുന്നതാണു ആട്ട. മെടയുന്നതിനു മുമ്പ് ചിലപ്പോൾ ഉള്ളിൽ ചെറിയ ഒരു കല്ല് വെക്കാറുണ്ട്. ഏറു കൊള്ളുന്ന ആളിന് ചെറിയ വേദനയുണ്ടാകുമെന്നതാണ് ഇതിന്റെ 'നേട്ടം'. മാത്രമല്ല പന്തു കൂടുതൽ ദൂരത്തേക്ക് എറിയാനും ഇത് സഹായകരമാണ്.

പ്രത്യേകതകൾ

തിരുത്തുക
  • പ്രത്യേക സാമ്പത്തിക ചിലവൊന്നും ഇല്ല.
  • സ്വന്തമായി നിർമ്മിക്കുന്നതിനാൽ സൃഷ്ടിപരമായ ഒരു കഴിവ് കുട്ടികളിൽ വളർത്താൻ സഹായകരമാണ്.
  • തികച്ചും പ്രകൃതിജന്യവും നശിച്ച് പോകുന്നതുമായതിനാൽ ഇത്തരം കളിപ്പാട്ടങ്ങൾ പ്ലാസ്റ്റിക്ക് നിർമ്മിതമായവ പോലെ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല.
  1. പണ്ട് പണ്ട് പാപ്പിനിശ്ശേരി-പ്രാദേശിക ചരിത്രം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2005
"https://ml.wikipedia.org/w/index.php?title=ഓലപ്പന്ത്&oldid=1105197" എന്ന താളിൽനിന്ന് ശേഖരിച്ചത്