വടക്കൻ കേരളത്തിലെ ചെറിയ കുട്ടികൾ കളിച്ചിരുന്ന ഒരിനം നാടൻ കളി.തെങ്ങോല മടഞ്ഞുണ്ടാക്കുന്ന ഓലപന്തായ ആട്ടകൊണ്ട് കളിക്കുന്നതിനാലാണു ഇതിനു ആട്ട കളി എന്ന പേർ വന്നത്. തലമ എന്നും ഈ കളിക്ക് പേരുണ്ട്.

 
കുട്ടികൾ‌ ആട്ടകളിക്കാൻ‌ ഉപയോഗിക്കുന്ന ഓലപ്പന്ത്

ഈർക്കിൽ ഊരിക്കളഞ്ഞ ഒരു ജോഡി പച്ചോല കൊണ്ട് (നാലു ചീന്ത്)മടഞ്ഞുണ്ടാക്കുന്നതാണു ആട്ട.

കളിയുടെ രീതി

തിരുത്തുക

കുട്ടികൾ രണ്ട് സംഘമായി തിരിക്കും.ആദ്യ കളി അവസരം ഉച്ചൂളി ടോസ്സ് ചെയ്ത് തീരുമാനിക്കും.ഒരു ചെറിയ കുറ്റി കുഴിച്ചിട്ട് അതിനെ കേന്ദ്രമാക്കിയാണു കളി നടക്കുക.ആദ്യത്തെ കളി തലമയാണു.നിരന്ന് നിൽക്കുന്ന മറുപക്ഷക്കാർക്ക് പുറം തിരിഞ്ഞ് നിന്ന് അഅട്ട അവർക്ക് നേരെ ശക്തമായി തട്ടും.ഒരു കൈയിൽ പിടിച്ച് മറ്റേ കൈകൊണ്ട് തട്ടണമെന്നാണു കളി നിയമം,മറുപക്ഷക്കാർ ആട്ട പിടിച്ചാൽ അയാളുടെ കളി പൊട്ടി.,തുടർന്ന് സംഘത്തിലെ അടുത്ത ആൾ കളിക്കണം.പിടിക്കാതെ നിലത്ത് വീണ ആട്ട എടുത്തെറിഞ്ഞ് കുഴിച്ചിട്ട കുറ്റിക്ക് കൊള്ളിച്ചാലും കളി പൊട്ടും.ഒറ്റ,ഉളുപ്പി,തൊടക്കടി,കാലോണ്ടടി,തൊഴുതടി(തോമ) എന്നീ കളിയിനങ്ങൾ ചില്ലറ മെയ്യ് അഭ്യാസം ആവശ്യമുള്ളതാണ. ആട്ട മേൽപ്പോട്ടെറിഞ്ഞ് കൈരണ്ടും കൂട്ടി മുട്ടിച്ച് ഒച്ചയുണ്ടാക്കി താഴോട്ട് വരുന്ന ആട്ട അടിച്ച് തെറിപ്പിക്കണം.ഇത് ഒറ്റ.രണ്ടു പ്രാവശ്യം കൈമുട്ടി പന്തടിക്കലാണു ഉളുപ്പി.ഇതുപോലെ ഒരൊ അഭ്യാസങ്ങൾക്ക് ശേഷം പന്ത് അടിച്ച് തെറിപ്പിക്കുൻനതാണു മറ്റിനങ്ങൾ.എല്ലാ കളിയിനങ്ങളും ആദ്യം പൂർത്തിയാക്കുന്ന ആൾ ജയിച്ചതായി കണക്കാക്കും."കണ്ടേർ ചെണ്ട് " എന്ന കളിയിലാണു ഇതവസാനിക്കുക. ഒരു പ്രത്യേക പരിധിക്കുള്ളിൽ കളിക്കാർ അണിയായി നിൽക്കും.കളിയിൽ തോറ്റവർ കളിക്കാൻ ഉപയോഗിച്ച ആട്ട ഉപയോഗിച്ച് കളിയിൽ ജയിച്ചവരെ എറിഞ്ഞ് കൊള്ളിച്ച് പുറത്താക്കുന്നതാണു രീതി.പിന്നെ കളി തുടങ്ങുന്നത് ആട്ട മേല്പോട്ട് വലിച്ചെറിഞ്ഞാണുിങ്ങനെ ഒരു കൂട്ടർ വിളിച്ച് പറയണം"കണ്ടേർ ചെണ്ട് പിള്ളേർ ചെണ്ട് ആരേൽക്കും..." അപ്പോൾ മറുപക്ഷം മറുപടി പരയും "ഞാനും ഗുരുക്കളും പന്തേൽക്കും...".പിന്നെ ആട്ട പിടിച്ച് ഏർ തുടങ്ങും.ആട്ട സ്വന്തം പക്ഷക്കാർക്ക് കൈമാറികൊണ്ടിരിക്കും.മറുപക്ഷക്കാർ ഏർ കൊള്ളതെ ഒഴിഞ്ഞു മാറാൻ നോക്കും.ഏർ കൊണ്ടവർ പുറത്താകും.ഒന്നിനും ഒളിച്ച് നിൽക്കാനോ, ഒരു പരിസധിക്കുള്ളിൽ നിന്നും അകന്ന് പോകാനോ പാടില്ല എന്നു കളി നിയമം.എല്ലാവരേയും ആട്ട എറിഞ്ഞ് പുറത്താക്കുന്നതോറ്റെ കളി അവസാനിക്കും.

  1. പണ്ട് പണ്ട് പാപ്പിനിശ്ശേരി-പ്രാദേശിക ചരിത്രം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2005
"https://ml.wikipedia.org/w/index.php?title=ആട്ടകളി&oldid=1027978" എന്ന താളിൽനിന്ന് ശേഖരിച്ചത്