ഓപ്പറേഷൻ ബ്രേക്ക്ത്രൂ
1988 ൽ യുഎസ് സംസ്ഥാനമായ അലാസ്കയിലെ പോയിന്റ് ബാരോയ്ക്ക് സമീപമുള്ള ബ്യൂഫോർട്ട് കടലിൽ മൂന്ന് ചാരനിറത്തിലുള്ള തിമിംഗലങ്ങളെ ഐസിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു അന്താരാഷ്ട്ര ശ്രമമായിരുന്നു ഓപ്പറേഷൻ ബ്രേക്ക്‌ത്രൂ. തിമിംഗലങ്ങളുടെ ദുരവസ്ഥ മാധ്യമശ്രദ്ധ സൃഷ്ടിക്കുകയും അവയെ മോചിപ്പിക്കാൻ ഒന്നിലധികം സർക്കാരുകളുടെയും സംഘടനകളുടെയും സഹകരണം ലഭിക്കുകയും ചെയ്തു. ഇളയ തിമിംഗലം ഈ ശ്രമത്തിനിടെ മരിച്ചു, ശേഷിക്കുന്ന രണ്ട് തിമിംഗലങ്ങൾ ആത്യന്തികമായി രക്ഷപ്പെട്ടോ എന്ന് അറിയില്ല.
Point Barrow Nuvuk | |
---|---|
Northernmost point of the US | |
Coordinates: 71°23′20″N 156°28′45″W / 71.38889°N 156.47917°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | Alaska |
Borough | North Slope |
രക്ഷാപ്രവർത്തനം
തിരുത്തുക1988 ഒക്ടോബർ 7 ന് അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ പോയിന്റ് ബാരോയ്ക്ക് സമീപമുള്ള ബ്യൂഫോർട്ട് കടലിൽ ഐസിൽ കുടുങ്ങിയ മൂന്ന് ചാരനിറത്തിലുള്ള തിമിംഗലങ്ങളെ ഇനുപിയാക്ക് വേട്ടക്കാരൻ റോയ് അഹ്മോഗാക്ക് കണ്ടെത്തി.[1] തുറന്ന സമുദ്രത്തിലേക്ക് നയിക്കുന്ന പാതയിലെ ഐസ് മുറിക്കാൻ വേട്ടക്കാരൻ ഒരു ചെയിൻ സോ ഉപയോഗിച്ചു. മുറിച്ച് മാറ്റിയ ഐസ് ഒറ്റരാത്രികൊണ്ട് വീണ്ടും ഉണ്ടാവാതിരിക്കാനായി വാട്ടർ പമ്പുകൾ ഉപയോഗിച്ച് മറ്റ് ഗ്രാമീണർ ഈ യുവാവിനെ സഹായിച്ചു.[2] തിമിംഗലങ്ങളെക്കുറിച്ച് ഇനുപിയറ്റ് കമ്മ്യൂണിറ്റിയിലൂടെ പ്രചരിച്ച വാർത്തമൂലം, അലാസ്കയിലെ നോർത്ത് സ്ലോപ്പ് ബൊറോയിൽ നിന്നുള്ള ജീവശാസ്ത്രജ്ഞർ ഈ സ്ഥലം സന്ദർശിക്കുകയും അപകടത്തെ വിശദമായി മനസ്സിലാക്കുകയും ചെയ്തു. 5 ടണ്ണിന്റെ വലിയ ചുറ്റിക ഉപയോഗിച്ച് ഐസ് പ്രതലത്തിൽ വലിയ ദ്വാരങ്ങൾ സൃഷ്ടിക്കാൻ സിക്കോർസ്‌കി എസ് -64 സ്കൈക്രെയ്ൻ എന്ന ഹെവിലിഫ്റ്റ് ഹെലികോപ്റ്റർ കൊണ്ടുവന്നു.[3]
കുടുങ്ങിയ തിമിംഗലങ്ങളെക്കുറിച്ചുള്ള ആദ്യത്തെ വാർത്ത ഒരാഴ്ചയ്ക്ക് ശേഷം ആങ്കറേജിൽ വന്നു. ഐസ് തകർക്കാനും ഒരു പാത വൃത്തിയാക്കാനും രക്ഷാപ്രവർത്തകർ പ്രൂഡോ ബേയിൽ നിന്ന് ഒരു ബാർജ് കടം വാങ്ങാൻ ശ്രമിച്ചു, പക്ഷേ ബാർജ് പൂട്ടിയിരിക്കുകയാണ്. മാധ്യമപ്രവർത്തകർ നോർത്ത് സ്ലോപ്പ് ബോറോ സൈറ്റിലേക്ക് പറന്നതിനാൽ തിമിംഗലങ്ങളുടെ ദുരവസ്ഥ മാധ്യമങ്ങളിൽ നിന്ന് കൂടുതൽ ശ്രദ്ധ നേടി. [1] നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ തിമിംഗല ജീവശാസ്ത്രജ്ഞരുടെ ഒരു ടീമിനെ ഈ സ്ഥലം പരിശോധിക്കാനായി അയച്ചു, യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സോവിയറ്റ് യൂണിയനിൽ നിന്നുള്ള രണ്ട് ഐസ് ബ്രേക്കിംഗ് കപ്പലുകളുടെ സഹായം അഭ്യർത്ഥിച്ചു, [2] വ്‌ളാഡിമിർ ആഴ്സണീവ്, അഡ്മിറൽ മകരോവ് എന്നിവയായിരുന്നു അവ. തിമിംഗലങ്ങൾ പുറത്തുള്ള സമുദ്ര പാതയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ, ഒരു കൂട്ടം മാധ്യമപ്രവർത്തകർ അവിടെയുണ്ടാക്കിയ ബഹളം കാരണം പിന്നിലേക്ക് നീന്താൻ കാരണമായി. ഐസ് വെട്ടിമാറ്റിയുള്ള രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു തിമിംഗലത്തിന് സാരമായി മുറിവേൽക്കുകയും രക്തം വാർന്നുപോവുകയും ചെയ്തു. തിമിംഗലങ്ങൾ അവയുടെ പ്രാരംഭ പ്രദേശത്ത് തന്നെ തുടർന്നു. അവർക്ക് യഥാക്രമം പുട്ടു, സികു, കനിക് എന്നീ ഇനൂയിറ്റ് പേരുകളും യഥാക്രമം ബോണറ്റ്, ക്രോസ്ബീക്ക്, ബോൺ എന്നീ ഇംഗ്ലീഷ് പേരുകളും നൽകി. ഒൻപത് മാസം പ്രായമുള്ള ഏറ്റവും ഇളയ തിമിംഗലം (ബോൺ) October 21 മരിച്ചു. October 28 ന്, അഡ്മിറൽ മകരോവ് 400 യാർഡ് വീതിയും 30 അടി ഉയരവുമുള്ള ആർട്ടിക് ഹിമത്തിന്റെ ഒരു കുന്നിനെ തകർത്തു. ശേഷിക്കുന്ന രണ്ട് തിമിംഗലങ്ങൾക്ക് രക്ഷപ്പെടാൻ മതിയായ ഒരു വലിയ പാത സൃഷ്ടിക്കാൻ വ്‌ളാഡിമിർ ആഴ്സനീവ് എന്ന കപ്പലിന് കഴിഞ്ഞു.
ഐസ് മുറിച്ച് പാത ഉണ്ടാക്കിയതിനുശേഷം നിരീക്ഷകർക്ക് തിമിംഗലങ്ങളുടെ അടയാളങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല, ഓപ്പറേഷൻ വിജയകരമാണെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ബാക്കിയുള്ള രണ്ട് തിമിംഗലങ്ങളുടെ ആരോഗ്യനില രക്ഷാപ്രവർത്തന സമയത്ത് മോശമായിരുന്നുവെന്നു റിപ്പോർട്ടുകൾ പറഞ്ഞു. റേഡിയോ ടാഗുകൾ അറ്റാച്ചുചെയ്തിട്ടില്ലാത്തതിനാൽ തിമിംഗലങ്ങൾ രക്ഷപ്പെട്ടോ എന്നും കൃത്യമായി അറിയില്ല. രക്ഷാപ്രവർത്തനത്തിന് US$1 million ചിലവാകുകയും ചെയ്തു. ചില ശാസ്ത്രജ്ഞർ ഈ പദ്ധതിയെ വിമർശിക്കുകയും ചെയ്തു.
മുൻകാല അവലോകനം
തിരുത്തുകതിമിംഗലത്തെക്കുറിച്ചുള്ള ഒരു പുതിയ പൊതു കാഴ്ചപ്പാടിന്റെ ഉത്തേജകമായി ഈ രക്ഷാപ്രവർത്തനം പ്രവർത്തിച്ചു എന്ന് ഒരു തിമിംഗല വിദഗ്ദ്ധൻ പറഞ്ഞു. "അലാസ്കൻ ഹിമത്തിൽ കുടുങ്ങിയ ചാരനിറത്തിലുള്ള തിമിംഗലങ്ങളെ രക്ഷപ്പെടുത്തുന്നതിനായി വലിയ ചിലവ് വഹിച്ചിട്ടുണ്ടെങ്കിലും, അത് തിമിംഗലങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തിന് അടിവരയിടുന്നു.[2]
ഇതും കാണുക
തിരുത്തുക- ബിഗ് മിറക്കിൾ, ഈ രക്ഷാപ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഒരു ഹോളിവുഡ് ചിത്രം. 2012 ൽ പുറത്തിറങ്ങി.
- സോവിയറ്റ് ഐസ്ബ്രേക്കറായ മോസ്ക്വ, 1985 ഫെബ്രുവരിയിൽ ഐസിൽ പായ്ക്കിൽ കുടുങ്ങിയ 3,000 ബെലുഗ തിമിംഗലങ്ങളുടെ ഒരു കൂട്ടത്തെ മോചിപ്പിച്ചു.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Rose, Tom (1989). Freeing the Whales: How the Media Created the World's Greatest Non-Event. Carol Publishing Corporation. ISBN 978-1-55972-011-3. Rose, Tom (1989). Freeing the Whales: How the Media Created the World's Greatest Non-Event. Carol Publishing Corporation. ISBN 978-1-55972-011-3. Rose, Tom (1989). Freeing the Whales: How the Media Created the World's Greatest Non-Event. Carol Publishing Corporation. ISBN 978-1-55972-011-3.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 Russell, Dick (2004). "Breakthrough Across Troubled Waters". Eye of the Whale: Epic Passage From Baja To Siberia. Island Press. pp. 463–477. ISBN 978-1-55963-088-7.
- ↑ 2.0 2.1 2.2 Sullivan, Robert (2002). A Whale Hunt: How a Native-American Village Did What No One Thought It Could. Scribner. pp. 79–80. ISBN 978-0-684-86434-1.
- ↑ Busch, Robert H. (1998). Gray Whales, Wandering Giants. Orca Book Publishers. p. 112. ISBN 978-1-55143-114-7.