ഓപ്പറേഷൻ ഐസോടോപ്

(ഓപ്പറേഷൻ ഐസോടോപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനമായ സബേന 571 ലെ യാത്രാക്കാരെ വിമാനറാഞ്ചികളിൽ നിന്നു മോചിപ്പിയ്ക്കാൻ ഇസ്രയേൽ നടത്തിയ കമാൻഡോ നീക്കമാണ് ഓപ്പറേഷൻ ഐസോടോപ് എന്നപേരിൽ അറിയപ്പെടുന്നത്.[1]

സബീന ഫ്ലൈറ്റ് 571
The incident aircraft at heathrow on 7 June 1976
Hijacking summary
Date8 May 1972
TypeHijacking
SiteTel Aviv-Lod International Airport (TLV), Lod, Israel
Passengers94 (4 വിമാനറാഞ്ചികൾ ഉൾപ്പെടെ)
Crew7
Injuries3 (2 യാത്രികൻ, 1 commando)
Fatalities3 (1 യാത്രികൻ, 2 വിമാനറാഞ്ചികൾ)
Survivors98 (2 വിമാനറാഞ്ചികൾ ഉൾപ്പെടെ)
Aircraft typeBoeing 707-329
Operatorസബീന
Tail numberOO-SJG
Flight originWien-Schwechat International Airport (VIE/LOWW)
DestinationTel Aviv-Lod International Airport (TLV), Lod, Israel

ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകരാണ് 1972 മേയ് 8 നു ഈ വിമാനം റാഞ്ചി ബെൻ ഗുറിയോൻ (ലോദ്)വിമാനത്താവളത്തിൽ ഇറക്കിയത്.ഇതിന്റെ സൂത്രധാരൻ അലി ഹസ്സൻ സലമേ ആണെന്നു കരുതപ്പെടുന്നു.[1] മേയ് 9 നു തുടങ്ങിയ രക്ഷാദൗത്യത്തിൽ കമാൻഡോകൾ ആയുധധാരികളായ രണ്ടു പുരുഷന്മാരെ വധിയ്ക്കുകയും സംഘത്തിലുണ്ടായിരുന്ന 2 സ്ത്രീകളെ പിടികൂടുകയും ചെയ്തു.[1] ഈ നീക്കത്തിനു നേതൃത്വം നൽകിയ യൂദ് ബരാക്കിനോടൊപ്പം ബന്യമിൻ നെതന്യാഹുവും പങ്കെടുത്തിരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Hevesi, Dennis (5 August 2010). "Reginald Levy Is Dead at 88; Hailed as a Hero in a '72 Hijacking". The New York Times. Retrieved 6 August 2010.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_ഐസോടോപ്&oldid=2336982" എന്ന താളിൽനിന്ന് ശേഖരിച്ചത്