1972 -ലെ മ്യൂണിക് കൂട്ടക്കൊലയുടെ ഉത്തരവാദികളായ ബ്ലാക് സെപ്തംബർ എന്ന സംഘടനയുടെ പ്രധാനനേതാവ് ആയിരുന്നു അലി ഹസൻ സലാമ (Ali Hassan Salameh).(അറബി: علي حسن سلامة, ʿAlī Ḥasan Salāmah) (1940 – 22 ജനുവരി1979). ഫോഴ്സ് 17 എന്ന സംഘടന ഉണ്ടാക്കിയതും സലാമയാണ്. ഇയാളെ മൊസാദ് 1979 ജനുവരിയിൽ വധിച്ചു.[1]

അലി ഹസൻ സലാമ
Nicknameചുവന്ന രാജകുമാരൻ
ജനനം1940
കുല, പാലസ്റ്റീൻ
മരണം22 ജനുവരി1979
ബെയ്റൂത്, ലെബനൻ
ദേശീയതപാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ
ബ്ലാക് സെപ്തംബർ
ജോലിക്കാലം1958–1979
പദവിChief of operations
യുദ്ധങ്ങൾമ്യൂനിക് കൂട്ടക്കൊല, സബേന ഫ്ലൈറ്റ് 571

ജീവചരിത്രംതിരുത്തുക

ജാഫയുടെ അടുത്തുള്ള പാലസ്തീൻ നഗരമായ കുളയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് 1940 -ൽ സലാമ ജനിച്ചത്. 1948 -ലെ അറബ് -ഇസ്രായേലി യുദ്ധത്തിൽ ഇസ്രായേൽ സേന വധിച്ച ഹസ്സൻ സലാമയാണ് അലി ഹസ്സന്റെ പിതാവ്. ജർമനിയിൽ പഠിച്ച അലി ഹസന് സൈനികപരിശീലനം കെയ്റോയിലും മോസ്കോയിലുമാണ് ലഭിച്ചതെന്ന് കരുതുന്നു. തന്റെ ധനം പ്രദർശിപ്പിക്കുന്നതിനും വിലകൂടിയ കാറുകൾ ഓടിക്കുന്നതിലും കമ്പമുണ്ടായിരുന്ന ഇയാളുടെ ചുറ്റും എപ്പോഴും സ്ത്രീകളും ഉണ്ടാകുമായിരുന്നു. പാലസ്റ്റീൻ യുവാക്കളുടെ ഇടയിൽ വളരെ പ്രസിദ്ധനും ആയിരുന്ന സലാമ ചുവന്ന രാജകുമാരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഫതയുടെ സുരക്ഷാവിഭാഗം തലവനായും ഇയാൾ സേവനം നടത്തിയിട്ടുണ്ട്.[2] 1972 -ലെ മ്യൂണിക് കൂട്ടക്കൊലയ്ക്കു ശേഷം മൊസാദ് അവരുടെ ഓപറേഷൻ റാത് ഒഫ് ഗോഡ് എന്നു പേരിട്ട അഭ്യാസത്തിൽ ഇയാളെ വേട്ടയാടുകയും 1973 -ൽ ഇയാളാണെന്നു തെറ്റിദ്ധരിച്ച് ഒരു മൊറോക്കോക്കാരനെ വധിക്കുകയും ഉണ്ടായി. ലില്ലിഹാമർ പ്രശ്നം എന്നു വിളിക്കുന്ന ഈ സംഭവത്തിൽ നോർവെയിൽ വച്ച് പല ഇസ്രായേലി ഏജന്റുമാരും അറസ്റ്റിലാവുകയും ചെയ്തു.

ലില്ലിഹാമർ പ്രശ്നത്തിലെ തിരിച്ചടിയും സി ഐ എയുടെ സംരക്ഷണവും കൂടി ആയപ്പോൾ താരതമ്യേന സുരക്ഷിതൻ എന്നു കരുതി അത്രയ്ക്കൊന്നും ഒളിവിൽ കഴിയുന്ന ഒരാളുടെ രീതിയിൽ അല്ലാതെ ആ യിരുന്നു സലാമയുടെ ജീവിതം. മദ്ധ്യപൂർവേഷ്യയിലും യൂറോപ്പിലും ധാരാളം കാലം ഒളിവിൽ കഴിഞ്ഞ സലാമ 1978 -ൽ 1971 -ലെ വിശ്വസുന്ദരിയായ ലെബനോൻകാരി ജോർജിന രിസ്കിനെ വിവാഹം കഴിച്ചു. ഹവായിയിൽ ഹണിമൂണിനു ശേഷം അവർ കാലിഫോർണിയയിലെ ഡിസ്നിലാന്റിൽ താമസിച്ചു. ഗർഭിണിയായ രിസ്ക് മടങ്ങി തന്റെ ബെ‌യ്റൂത്തിൽ ഉള്ള ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെത്തന്നെ സലാമയും മറ്റൊരു വീട് വാടകയ്ക്ക് എടുത്തു താമസിച്ചു. സലാമ കൊല്ലപ്പെടുമ്പോൾ രിസ്ക് ആറുമാസം ഗർഭിണിയായിരുന്നു.[3] പല സ്രോതസ്സുകളിലും നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം 1970 മുതൽ തന്റെ മരണം വരെ സലാമ പാലസ്തീൻ വിമോചകസംഘടനയുടെയും സി ഐ എയുടെയും ഇടയിലെ രഹസ്യവർത്തിയായി സേവനം ചെയ്തിരുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും തനിക്ക് ഗുണം ലഭിക്കുന്നതിനു പകരമായി അമേരിക്കൻ പൗരന്മാരെ വധിക്കുകയില്ലെന്ന ഉറപ്പാണ് സലാമ സി ഐ എയ്ക്ക് നൽകിയിരുന്നതത്രേ. എന്നാൽ ഈ ബന്ധം അമേരിക്കൻ ഉദ്യോഗസ്ഥർ നിഷേധിച്ചിരുന്നു.[4] ബെയ്റൂത്തിൽ അമേരിക്കക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ ഇയാൾ സഹായിച്ചിരുന്നു. അമേരിക്ക പാലസ്തീനെ സഹായിച്ചേക്കും എന്ന ധാരണയിൽ പാലസ്തീന്റെയും അമേരിക്കയുടെയും ഇടയിൽ സലാമ മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു.[1][5]

മരണംതിരുത്തുക

എറിക്ക ചേംബേഴ്സ് എന്ന പേരുള്ള ബ്രിട്ടീഷ് പൗരനായ ഒരു മൊസാദ് ഏജന്റ് സലാമയുടെ കൊലപാതകത്തിൽ പങ്കെടുത്തു എന്ന് വിശ്വസിക്കുന്നു.[6] പാലസ്തീൻ അഭയാർത്ഥികളെ സേവിക്കാനുള്ള ഒരു സംഘടനയുടെ ഭാഗമായെന്ന രീതിയിൽ മദ്ധ്യപൂർവേഷ്യയിൽ എത്തിയ ഇവർ സലാമയുമായി ബെയ്റൂത്തിൽ വച്ച് സന്ധിക്കാൻ ഏർപ്പാട് ആക്കുകയും ചെയ്തു. അവിടെ ലെബനൻ സർക്കാർ സലാമയ്ക്ക് അഭയം നൽകിയിട്ടുണ്ടായിരുന്നു. സലാമയുടെ ദൈനംദിനരീതികൾ ചേംബേഴ്സ് മനസ്സിലാക്കി.

1979 ജനുവരി 22 -ന് സലാമയും സംഘവും പലവണ്ടികളിലായി രിസ്കിന്റെ താമസസ്ഥലത്തുനിന്നും തന്റെ അമ്മയുടെ അടുത്തേക്കു പോവുകയായിരുന്നു. ഈ സമയം തന്റെ ചുവന്ന കാർ പാർക്കുചെയ്ത ചേംബേഴ്സ് അടുത്ത ബാൽക്കണിയിൽ ഇരുന്നു ചിത്രം വരയ്ക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് 3.35 -ന് സലാമയുടെ കാർ ര്യൂ മാദം ക്യൂറീ[7] തെരുവിലേക്ക് തിരിഞ്ഞതും ചേംബേഴ്സിന്റെ കാറിൽ കൂടെയുണ്ടായിരുന്ന മൊസാദ് ഏജന്റുമാർ നിറച്ചിരുന്ന 100 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും ചെയ്തു.[1] ദേഹത്താകെയും തലയിലും കമ്പിക്കഷണങ്ങൾ തറച്ചുകയറിയെങ്കിലും ബോധം നഷ്ടപ്പെടാതിരുന്ന സലാമയെ അമേരിക്കൻ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും 4.03 ന് മരണമടഞ്ഞു.[8] സലാമയുടെ നാല് അംഗരക്ഷകരും[9] 4 വഴിയാത്രക്കാരും[1][10] മരണപ്പെടുകയും 16 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[9]ഓപറേഷനു ശേഷം 3 മൊസാദ് ഏജന്റുമാർ രക്ഷപ്പെടുകയും ചെയ്തു.[10] 14 ഓളം പേർ ആകെ ഇതിൽ പങ്കുടുത്തിട്ടുണ്ടെന്നു കരുതുന്നു.[10] യാസർ അരാഫത് അടക്കം 20000 പാലസ്തീൻകാർ പങ്കെടുത്ത സലാമയുടെ സംസ്കാര ചടങ്ങ് ബെയ്‌രൂത്തിൽ 1979 ജനുവരി 24 -ന് നടന്നു.[11]

അധിക വായനയ്ക്ക്തിരുത്തുക

 • Bar-Zohar, Michael; Eitan Haber (1983). The Quest for The Red Prince: The Israeli Hunt for Ali Hassen Salameh the PLO leader who masterminded the Olympic Games Massacre. Weidenfeld & Nicolson. ISBN 0-297-78063-8. which includes black-and-white photographic plates and which also include Yasser Arafat, together with an index.
 • Michael Bar Bar-Zohar and Eitan Haber (1 December 2005). Massacre in Munich: The Manhunt for the Killers Behind the 1972 Olympics Massacre. The Lyons Press. ISBN 978-1592289455.

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 Noam Shalev (24 January 2006). "The hunt for Black September". BBC News Online.
 2. Ali Baghdadi (27 March 1998). "Other Voices: Time for Arafat to retire". Arab American News. മൂലതാളിൽ നിന്നും 2013-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 October 2013. – via Highbeam (subscription required)
 3. "How MOSSAD got the Red Prince". The Montreal Gazette. ശേഖരിച്ചത് 3 October 2013.
 4. David Ignatius (12 November 2004). "In the end, CIA-PLO links weren't helpful". U-T San Diego.
 5. David Ignatius (16 September 2001). "Penetrating Terrorist Networks". Washington Post. പുറം. B07.
 6. "Munich (3): BBC set to name woman agent who killed Olympics massacre mastermind". 24 January 2006.
 7. John Weisman (18 July 2006). "Conspiracy Theory". ശേഖരിച്ചത് 18 July 2012.
 8. Simon Reeve (2000-09-01). One day in September. Arcade Publishing. ISBN 978-1559705479.
 9. 9.0 9.1 "Munich massacre leader killed in Beirut explosion". Observer Reporter. Beirut. AP. 23 January 1979. ശേഖരിച്ചത് 18 December 2012.
 10. 10.0 10.1 10.2 "Death of a Terrorist". Time Magazine. 5 February 1979. മൂലതാളിൽ നിന്നും 2012-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 August 2012. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-06."ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-06.
 11. "Funeral held for Salameh". The Leader Post. Beirut. 25 January 1979. ശേഖരിച്ചത് 18 December 2012.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അലി_ഹസൻ_സലാമ&oldid=3778503" എന്ന താളിൽനിന്ന് ശേഖരിച്ചത്