ഓപ്പറേഷൻ ഐസോടോപ്
വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനമായ സബേന 571 ലെ യാത്രാക്കാരെ വിമാനറാഞ്ചികളിൽ നിന്നു മോചിപ്പിയ്ക്കാൻ ഇസ്രയേൽ നടത്തിയ കമാൻഡോ നീക്കമാണ് ഓപ്പറേഷൻ ഐസോടോപ് എന്നപേരിൽ അറിയപ്പെടുന്നത്.[1]
Hijacking summary | |
---|---|
Date | 8 May 1972 |
Type | Hijacking |
Site | Tel Aviv-Lod International Airport (TLV), Lod, Israel |
Passengers | 94 (4 വിമാനറാഞ്ചികൾ ഉൾപ്പെടെ) |
Crew | 7 |
Injuries | 3 (2 യാത്രികൻ, 1 commando) |
Fatalities | 3 (1 യാത്രികൻ, 2 വിമാനറാഞ്ചികൾ) |
Survivors | 98 (2 വിമാനറാഞ്ചികൾ ഉൾപ്പെടെ) |
Aircraft type | Boeing 707-329 |
Operator | സബീന |
Tail number | OO-SJG |
Flight origin | Wien-Schwechat International Airport (VIE/LOWW) |
Destination | Tel Aviv-Lod International Airport (TLV), Lod, Israel |
ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകരാണ് 1972 മേയ് 8 നു ഈ വിമാനം റാഞ്ചി ബെൻ ഗുറിയോൻ (ലോദ്)വിമാനത്താവളത്തിൽ ഇറക്കിയത്.ഇതിന്റെ സൂത്രധാരൻ അലി ഹസ്സൻ സലമേ ആണെന്നു കരുതപ്പെടുന്നു.[1] മേയ് 9 നു തുടങ്ങിയ രക്ഷാദൗത്യത്തിൽ കമാൻഡോകൾ ആയുധധാരികളായ രണ്ടു പുരുഷന്മാരെ വധിയ്ക്കുകയും സംഘത്തിലുണ്ടായിരുന്ന 2 സ്ത്രീകളെ പിടികൂടുകയും ചെയ്തു.[1] ഈ നീക്കത്തിനു നേതൃത്വം നൽകിയ യൂദ് ബരാക്കിനോടൊപ്പം ബന്യമിൻ നെതന്യാഹുവും പങ്കെടുത്തിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Hevesi, Dennis (5 August 2010). "Reginald Levy Is Dead at 88; Hailed as a Hero in a '72 Hijacking". The New York Times. Retrieved 6 August 2010.
പുറംകണ്ണികൾ
തിരുത്തുക- Israeli Special Forces History
- Dennis Heves (August 4, 2010). "Reginald Levy Is Dead at 88; Hailed as a Hero in a '72 Hijacking". The New York Times. Retrieved August 5, 2010.