ഓണർ ബ്ലാക്ക്മാൻ
ഓണർ ബ്ലാക്ക്മാൻ (ജീവിതകാലം: 22 ഓഗസ്റ്റ് 1925 - 5 ഏപ്രിൽ 2020)[1][2][3] അവഞ്ചേഴ്സ് (1962-1964)[4] എന്ന ടെലിവിഷൻ പരമ്പരയിലെ കാതി ഗെയ്‍ൽ, ഗോൾഡ് ഫിംഗർ (1964) എന്ന ചിത്രത്തിലെ ബോണ്ട് ഗേളായ പുസി ഗലോർ, ഷാലാക്കോ (1968) എന്ന ചിത്രത്തിലെ ജൂലിയ ഡാഗെറ്റ്, ജാസൻ ആന്റ് ദ അർഗോനൌട്സ് എന്ന ചിത്രത്തിലെ ഹീര എന്നീ വേഷങ്ങളിലൂടെ വ്യാപകമായി അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് നടിയായിരുന്നു. ഐടിവിയുടെ ഹാസ്യ പരമ്പരയായിരുന്ന ദി അപ്പർ ഹാൻഡിലെ (1990–1996) ലോറ വെസ്റ്റ് എന്ന കഥാപാത്രത്തിലൂടെയും അവർ പ്രശസ്തയാണ്.
ഓണർ ബ്ലാക്ക്മാൻ | |
---|---|
ജനനം | |
മരണം | 5 ഏപ്രിൽ 2020 Lewes, Sussex, England | (പ്രായം 94)
തൊഴിൽ |
|
സജീവ കാലം | 1947–2015 |
ജീവിതപങ്കാളി(കൾ) | Bill Sankey
(m. 1948; div. 1956) |
കുട്ടികൾ | 2 |
ജീവിതരേഖ
തിരുത്തുകആദ്യകാലം
തിരുത്തുകഎഡിത്ത് എലിസയുടെയും (സ്റ്റോക്സ്) ഒരു സിവിൽ സർവീസ് സ്ഥിതിവിവരശാസ്ത്രകാരനായിരുന്ന[5][6] ഫ്രെഡറിക് ബ്ലാക്ക്മാന്റെയും[7] പുത്രിയായി പ്ലെയ്സ്റ്റോവിലാണ് ബ്ലാക്ക്മാൻ ജനിച്ചത്. നോർത്ത് ഈലിംഗ് പ്രൈമറി സ്കൂളിലും പെൺകുട്ടികൾക്കുള്ള ഈലിംഗ് കൗണ്ടി ഗ്രാമർ സ്കൂളിലും അദ്ധ്യയനം നടത്തി.[8] അവളുടെ പതിനഞ്ചാം പിറന്നാളിന്, മാതാപിതാക്കൾ അഭിനയ പാഠങ്ങൾ നൽകുകയും 1940 ൽ ഗിൽഡ്‌ഹാൾ സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ അഭിനയ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഗിൽഡ്‌ഹാൾ സ്‌കൂളിലെ പഠനകാലത്ത് ബ്ലാക്ക്മാൻ ഹോം ഓഫീസിലെ ക്ലറിക്കൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. 1947 ൽ അപ്പോളോ തിയേറ്ററിൽ പാട്രിക് ഹേസ്റ്റിംഗ്സിന്റെ ദി ബ്ലൈൻഡ് ഗോഡ്സ് എന്ന നാടകത്തിൽ പ്രത്യക്ഷപ്പെട്ടു.[9]
ഫേം ഈസ് ദ സ്പർ (1947) എന്ന സിനിമയിലെ സംസാരമില്ലാത്ത ഒരു ഭാഗം അഭിനയിച്ചുകൊണ്ടായിരുന്നു ബ്ലാക്ക്മാന്റെ ചലച്ചിത്ര അരങ്ങേറ്റം. ഡബ്ല്യൂ. സോമർസെറ്റ് മൌഗാമിന്റെ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ക്വാർട്ടറ്റ് (1948); ഡിർക്ക് ബൊഗാർഡിനൊപ്പം പ്രത്യക്ഷപ്പെട്ട സോ ലോംഗ് അറ്റ് ദി ഫെയർ (1950), ടൈറ്റാനിക് ദുരന്തം പ്രമേയമാക്കിയ എ നൈറ്റ് ടു റിമമ്പർ (1958), ഹാസ്യചിത്രമായ ദി സ്ക്വയർ പെഗ് (1958); ലോറൻസ് ഹാർവിക്കൊപ്പം അഭിനയിച്ച ലൈഫ് അറ്റ് ദി ടോപ്പ് (1965); ദി വിർജിൻ ആൻഡ് ജിപ്സി (1970), ഷോൺ കോണറി, ബ്രിജിറ്റ് ബാർഡോട്ട് എന്നിവരോടൊപ്പം അഭിനയിച്ച ഷാലാക്കോ (1968), ഡീൻ മാർട്ടിനൊപ്പം അഭിനയിച്ച സംതിംഗ് ബിഗ് (1971) എന്നീ വെസ്റ്റേൺ ചിത്രങ്ങൾ തുടങ്ങിയവ അവരുടെ മറ്റു പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
സ്വകാര്യജീവിതം
തിരുത്തുകബ്ലാക്ക്മാൻ രണ്ടുതവണ വിവാഹിതയായിരുന്നു. 1948 മുതൽ 1956 വരെയുള്ള കാലത്ത് ബിൽ സാങ്കിയെ വിവാഹം കഴിച്ചു.[10] അദ്ദേഹവുമായുള്ള വിവാഹമോചനത്തിനുശേഷം അവർ ബ്രിട്ടീഷ് നടൻ മൗറീസ് കോഫ്മാനെ (1961-75) വിവാഹം കഴിച്ചു. ഫ്രൈറ്റ് (1971) എന്ന സിനിമയിലും ചില സ്റ്റേജ് നാടകങ്ങളിലും അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ലോറ്റി (1967), ബാർനബി (1968) എന്നീ രണ്ടു കുട്ടികളെ അവർ ദത്തെടുത്തു.[11] കോഫ്മാനിൽ നിന്ന് വിവാഹമോചനം നേടിയ അവൾ പുനർവിവാഹം ചെയ്യാതിരിക്കുകയും തുടർന്ന് അവിവാഹിതയായിരിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തും ഫുട്ബോൾ കളി കാണുന്നത് ആസ്വദിച്ചിരുന്നു.[12] അമേരിക്കൻ ഐക്യനാടുകളിലെ മെയിനിലെ ഐൽസ്ബോറോയിൽ ഒരു സമ്മർ ഹൌസ് ബ്ലാക്ക്മാൻ സ്വന്തമാക്കിയിരുന്നു.[13]
2020 ഏപ്രിൽ 5 ന് 94 വയസ് പ്രായമുള്ളപ്പോൾ ലെവിസിലെ ഭവനത്തിൽവച്ച് ബ്ലാക്ക്മാൻ സ്വാഭാവിക കാരണങ്ങളാൽ മരണമടഞ്ഞു.[14][15][16]
അഭിനയിച്ച ചിത്രങ്ങൾ (അപൂർണ്ണം)
തിരുത്തുകതാഴെപ്പറയുന്ന സിനിമകൾ ബ്ലാക്ക്മാൻ അഭിനയിച്ചവയാണ്:[17]
- ഫെയിം ഈസ് ദ സ്പർ (1947) – Emma (uncredited film debut)[18]
- ക്വാർട്ടെറ്റ് (1948) – Paula
- ഡോട്ടർ ഓഫ് ഡാർക്നെസ്സ് (1948) – Julie Tallent
- ഡയമണ്ട് സിറ്റി (1949) – Mary Hart
- A Boy, a Girl and a Bike (1949) – Susie Bates
- കോൺസ്പിറേറ്റർ (1949) – Joyce
- So Long at the Fair (1950) – Rhoda O'Donovan
- ഗ്രീൻ ഗ്രോ ദ റഷസ് (1951) – Meg Cuffley
- കം ഡൈ മൈ ലവ് (1952) - Eva
- ദ ഡെലവൈൻ അഫയർ (1954) – Maxine Banner
- ദ റെയിൻബോ ജാക്കറ്റ് (1954) – Mrs. Tyler
- ഡിപ്ലോമാറ്റിക് പാസ്പോർട്ട് (1954) – Marcelle
- ബ്രേക്ക്എവേ (1955) – Paula Grant/Paula Jackson
- ദ ഗ്ലാസ് കേജ് (1955) – Jenny Pelham
- Suspended Alibi (1957) – Lynn Pearson
- You Pay Your Money (1957) – Susie Westlake
- അക്കൌണ്ട് റേന്റേർഡ് (1957) – Sarah Hayward
- ആഫ്രിക്കൻ പട്രോൾ (TV, 1958-1959) – Pat Murray
- എ നൈറ്റ് ടു റിമമ്പർ (1958) – Liz Lucas
- ഡേഞ്ചർ ലിസ്റ്റ് (short, 1959) – Gillian Freeman
- ദ സ്ക്വയർ പെഗ് (1959) – Leslie Cartland
- എ മാറ്റർ ഓഫ് ഹു (1961) – Sister Bryan
- സെറെന (1962) – Ann Rogers
- The Saint (TV series) (1962) – Pauline Stone
- ദ അവഞ്ചേർസ് (TV series, 1962–1964) – Cathy Gale
- ജാസൺ ആന്റ് ദ അർഗോനൌട്സ് (1963) – Hera
- ഗോൾഡ്ഫിംഗർ (1964) – Pussy Galore
- ദ സീക്രട്ട് ഓഫ് മൈ സക്സസ് (1965) – Baroness Lily von Luckenberg
- Moment to Moment (1965) – Daphne Field
- ലൈഫ് അറ്റ് ദ ടോപ്പ് (1965) – Norah Huxley
- ഷലാക്കോ (1968) – Lady Julia Daggett
- എ ട്വിസ്റ്റ് ഓഫ് സാന്റ് (1968) – Julie Chambois
- Kampf um Rom I (1968) – Amalaswintha
- Kampf um Rom II (1969) – Amalaswintha
- Twinky, also known as Lola (1969) – Mummy
- ദ വിർജിൻ ആന്റ് ദ ജിപ്സി (1970) – Mrs. Fawcett
- ഫ്രൈറ്റ് (1971) – Helen
- സംതിംഗ് ബിഗ് (1971) – Mary Anna Morgan
- Boney: Boney In Venom House (TV, 1972) – Mary Answorth
- Columbo: Dagger of the Mind (TV, 1972) – Lillian Stanhope
- ടു ദ ഡെവിൾ എ ഡോട്ടർ (1976) – Anna Fountain
- റാഗ്ടൈം സമ്മർ (1977) – Mrs. Boswell
- ദ ക്യാറ്റ് ആന്റ് ദ കാനറി (1978) – Susan Sillsby
- ഓർഫിയസ് ഇൻ ദ അണ്ടർവേൾഡ് (BBC TV, 1983) – Juno/Empress Eugénie
- ദ ഫസ്റ്റ് ഒളിമ്പിക്സ്: ഏതൻസ് 1896 (TV, 1984) – Ursula Schumann
- മെന്റർ ഓൺ ദ ഓറിയന്റ് എക്സ്പ്രസ് (TV, 1985) – Helen Speeder
- Doctor Who (1986) Terror of the Vervoids – Professor Lasky
- ദ അപ്പർ ഹാൻഡ് (TV series, 1990–1996) – Laura West
- ടേൽ ഓഫ് ദ മമ്മി (1998) – Captain Shea
- ടു വാക്ക് വിത് ലയൺസ് (1999) – Joy Adamson
- ബ്രിഡ്ജറ്റ് ജോൺസ് ഡയറി (2001) – Penny Husbands-Bosworth
- ന്യൂ ട്രിക്സ് (2005) – Kitty Campbell
- സമ്മർ സോൾസ്റ്റൈസ് (2005) – Countess Lucinda Reeves
- ഹോട്ടൽ ബാബിലോൺ (2009) – Constance Evergreen
- റീയുണൈറ്റിംഗ് ദ റൂബിൻസ് (2010) – Gran Rubin
- ഐ, അന്ന (2012) – Joan
- കോക്നീസ് vs സോംബീസ് (2012) – Peggy
- കാഷ്വാൽറ്റി (2013) – Agatha Kirkpatrick
- ബൈ എനി മീൻസ് (2013) – Celia Butler
- യു, മി & തെം (2015) – Rose Walker
അവലംബം
തിരുത്തുക- ↑ Ancestry.com. England & Wales, Birth Index: 1916–2005 [database on-line]. Original data: General Register Office. England and Wales Civil Registration Indexes. London, England: General Register Office.
- ↑ "BFI biodata". Ftvdb.bfi.org.uk. Archived from the original on 9 ജനുവരി 2011. Retrieved 5 സെപ്റ്റംബർ 2010.
- ↑ "James Bond actress Honor Blackman dies aged 94". BBC News. 6 ഏപ്രിൽ 2020. Retrieved 6 ഏപ്രിൽ 2020.
- ↑ Aaker, Everett (2006). Encyclopedia of Early Television Crime Fighters. McFarland & Company, Inc. ISBN 978-0-7864-6409-8. P. 58.
- ↑ Vonledebur, Catherine (28 മാർച്ച് 2014). "Screen star Honor Blackman has stories Galore". Coventry Telegraph.
- ↑ https://www.nytimes.com/2020/04/06/movies/honor-blackman-dead.html
- ↑ Hubbard, Frances (4 മേയ് 2007). "A question of honor". Courier Mail. Retrieved 10 മേയ് 2011.
- ↑ "'The Name is Bond' at Ealing Council online". Archived from the original on 2 നവംബർ 2013. Retrieved 29 ഡിസംബർ 2012.
- ↑ Wearing, J. P. The London Stage 1940-1949: A Calendar of Productions, Performers, and Personnel, Rowman & Littlefield, 2014, p. 342
- ↑ Interview, Saga Magazine, October 2009
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ReferenceA2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ReferenceA3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Alan Huffman: Islesboro, Maine Retrieved 26 April 2017.
- ↑ Murphy, Simon; Pulver, Andrew (6 ഏപ്രിൽ 2020). "Honor Blackman, James Bond's Pussy Galore, dies aged 94". The Guardian. Retrieved 6 ഏപ്രിൽ 2020.
- ↑ "James Bond actress Honor Blackman dies aged 94". BBC News. 7 ഏപ്രിൽ 2020. Retrieved 7 ഏപ്രിൽ 2020.
- ↑ Bergan, Ronald (6 ഏപ്രിൽ 2020). "Honor Blackman obituary". The Guardian. Retrieved 6 ഏപ്രിൽ 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BFI-films
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Spur
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.