ഓണംകളിപ്പാട്ട്
മധ്യകേരളത്തിൽ, പ്രത്യേകിച്ച് തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചില ഭാഗങ്ങളിൽ ഓണക്കാലത്ത് നടത്തുന്ന ഒരു പ്രാദേശിക കലാരൂപമാണ് ഓണംകളിപ്പാട്ട്. നെല്ലായിയിലും പരിസരപ്രദേശങ്ങളിലുമായി 20 ഓളം ഓണക്കളി ടീമുകളുണ്ട്. ഒരു ടീമിൽ ഏകദേശം 60 പേരൊക്കെ കാണും. പാടുന്നയാൾ നടുക്ക് നിന്നും പാടും. മറ്റുള്ളവർ അയാളുടെ ചുറ്റും നിന്ന് ചുവടുവച്ചു ഏറ്റുപാടും.
മുഖ്യമായും രാമായണം അടിസ്ഥാനമാക്കിയുള്ള പാട്ടുകളാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. മുമ്പ് മഹാഭാരതം പോലുള്ള പല പുരാണ സാഹിത്യകൃതികളും ഉപയോഗിച്ചിരുന്നു.