ഒരു വ്യക്തിയുടെ ശരീരത്തിലെ ഒന്നോ അതിലധികമോ മാംസ്യങ്ങൾക്കെതിരെ സ്വന്തം രോഗപ്രതിരോധവ്യവസ്ഥതന്നെ ഉൽ‌പാദിപ്പിക്കുന്ന ഒരു പ്രതിവസ്തു (ആന്റിബോഡി) (ഒരുതരം മാംസ്യം ) ആണ് ഓട്ടോആന്റിബോഡി. ഇത്തരം ആന്റിബോഡികൾ (പ്രതിവസ്തുക്കൾ) അനേകം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് (പ്രത്യേകിച്ച് ല്യൂപ്പസ് എറിത്തിമറ്റോസസ് ) കാരണമാകുന്നു.

ഉത്പാദനം തിരുത്തുക

പ്രതിവസ്തുക്കളെ ബി-ലസികാണുക്കൾ (B cells) രണ്ട് തരത്തിലാണ് ഉൽ‌പാദിപ്പിക്കുന്നത്: (i) ക്രമരഹിതമായി, (ii) ശരീരത്തിനുള്ളിൽ പുറത്തുനിന്നും വന്ന ഒരു മാംസ്യത്തിനോ അല്ലെങ്കിൽ പദാർത്ഥത്തിനോ എതിരായി. തുടക്കത്തിൽ, ഒരു ബി-ലസികാണു ഒരു പ്രത്യേക തരം ആന്റിബോഡിയാണ് ഉത്പാദിപ്പിക്കുക. രണ്ടുരീതിയിലും ബി-ലസികാണുക്കൾ എണ്ണം വർധിക്കുകയും ക്ലോണൽ ഡെലീഷനിലൂടെ ആവശ്യമില്ലാത്ത ബി-ലസികാണുക്കളുടെ നാശം സംഭവിക്കുകയുമാണ് ചെയ്യുന്നത്. സാധാരണഗതിയിൽ, ശരീരത്തിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്ന മാംസ്യങ്ങൾ, കോശങ്ങൾ, കലകൾ എന്നിവയെ തിരിച്ചറിയാനും അവഗണിക്കാനും ഭക്ഷണങ്ങൾ പോലെ ശരീരത്തിനു വെളിയിലുള്ള അപകടകരമല്ലാത്ത വസ്തുക്കളോട് അമിതമായി പ്രതികരിക്കാതിരിക്കാതെയിരിക്കാനുമുള്ള കഴിവ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിനുണ്ട്. എന്നാൽ ചില സമയങ്ങളിൽ രോഗപ്രതിരോധവ്യവസ്ഥ ശരീരത്തിലെ ഒന്നോ അതിലധികമോ സ്വാഭാവികഘടകങ്ങളെ "സ്വയം" എന്ന് തിരിച്ചറിയാൻ സാധിക്കാതെ വരികയും ഇത് പല രോഗങ്ങൾക്കു കാരണമാകുന്ന ഓട്ടോആൻറിബോഡികളുടെ ഉത്പാദനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഓട്ടോആൻറിബോഡികളുടെ ഉൽപ്പാദനം രോഗങ്ങൾക്കു കാരണമാകാതെ അർബുദത്തെ നശിപ്പിക്കാനും മലിനവസ്തുക്കളെ ഇല്ലാതാക്കാനും ശരീരത്തെ സഹായിച്ചേക്കാം. സ്വാഭാവികമായരോഗപ്രതിരോധ പ്രവർത്തനത്തിൽ ഓട്ടോആൻറിബോഡികളുടെ പങ്ക് ശാസ്ത്രീയഗവേഷണത്തിന്റെ വിഷയം കൂടിയാണ്.

കാരണങ്ങൾ തിരുത്തുക

ഓട്ടോആൻറിബോഡി ഉൽപാദനത്തിന്റെ കാരണങ്ങൾ വൈവിധ്യമാർന്നതും എന്നാൽ നന്നായി മനസ്സിലാക്കാൻ ഇപ്പോഴും സാധിക്കാത്തതുമാണ്. പാരിസ്ഥിതികപരമായ ഘടകങ്ങളായ വൈറസ് മൂലമുള്ള അസുഖം അല്ലെങ്കിൽ ചില വിഷരാസവസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കം എന്നിവയോടൊപ്പം ജനിതകമായ ചില പ്രവണതകൾ എന്നിവ ചേർന്നാണ് ഓട്ടോആൻറിബോഡികളുടെ ഉത്പാദനത്തിനു കാരണമാകുന്നത് എന്നാണ് കരുതപ്പെടുന്നു. എന്നിരുന്നാലും ജനിതകപരമായ ഒരു ബന്ധം നേരിട്ട് ഇതിനില്ല. കുടുംബങ്ങൾ ഓട്ടോഇമ്യൂൺ അവസ്ഥയ്ക്ക് ഇരയാകാമെങ്കിലും ഓരോ കുടുംബാംഗത്തിനും വ്യത്യസ്ത ഓട്ടോഇമ്മ്യൂൾ വൈകല്യങ്ങൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനുള്ള സാധ്യതയുണ്ട്. ഗർഭധാരണപ്രയമായ സ്ത്രീകളിൽ ഓട്ടോഇമ്മ്യൂൺ വൈകല്യങ്ങൾ കൂടുതലായി കാണപ്പെടുന്നതിന് അന്തർഗ്രന്ഥിസ്രാവത്തിന്റെ (hormone) സ്വാധീനവും ഉണ്ടാകാമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നു. എന്നാൽ ഓട്ടോആൻറിബോഡികളുടെ ഉൽ‌പാദനത്തിലേക്ക് നയിക്കുന്ന പ്രാരംഭസംഭവവികാസം എന്ത് എന്നത് ഇപ്പോഴും അജ്ഞാതമാണെങ്കിലും ഓട്ടോആൻറിബോഡികൾക്ക് അവയുടെ ഉൽ‌പാദനം നിലനിർത്താനുള്ള ശേഷിയുണ്ടെന്നതിന് ധാരാളം തെളിവുകളുണ്ട്. [1] [2]

ഇതും കാണുക തിരുത്തുക

  • ആന്റി ഗ്ലൂട്ടാമേറ്റ് റിസപ്റ്റർ ആന്റിബോഡികൾ
  • രക്തപരിശോധനയ്ക്കുള്ള റഫറൻസ് ശ്രേണികൾ # ഓട്ടോആന്റിബോഡികൾ
  • പാരാനിയോപ്ലാസ്റ്റിക് സിൻഡ്രോം

അവലംബം തിരുത്തുക

  1. Böhm I. Apoptosis: the link between autoantibodies and leuko-/lymphocytopenia in patients. Scand J Rheumatol 2004;33: 409 - 416
  2. Böhm I. Disruption of the cytoskeleton after apoptosis induction by autoantibodies. Autoimmunity 2003;36: 183 - 189

 

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓട്ടോആന്റിബോഡി&oldid=3944871" എന്ന താളിൽനിന്ന് ശേഖരിച്ചത്