ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലാണ് ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ളാപ്പന എന്നീ ഗ്രാമപഞ്ചായത്തുകൾ ഓച്ചിറ ബ്ളോക്കുപഞ്ചായത്തിലുൾപ്പെടുന്നു. ഓച്ചിറ, കുലശേഖരപുരം, ആദിനാട്, ക്ളാപ്പന, തഴവാ, പാവുമ്പ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓച്ചിറ ബ്ളോക്ക് പഞ്ചായത്തിന് 47.1 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1960 ഒക്ടോബർ 20-തിനാണ് ഓച്ചിറ ബ്ളോക്ക് രൂപീകൃതമായത്.

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂപ്രകൃതിയനുസരിച്ച് ഓച്ചിറ ബ്ളോക്ക് പഞ്ചായത്തിനെ മണൽ പ്രദേശം, തീരദേശ സമതലം, സമതലങ്ങൾ, പാടശേഖരങ്ങൾ, വെള്ളക്കെട്ടുപ്രദേശങ്ങൾ, കായൽത്തീരസമതലം എന്നിങ്ങനെ തരംതിരിക്കാം. പശിമകലർന്ന മണൽമണ്ണ്, അലൂവിയൽ മണ്ണ്, പൊടിമൺ കലർന്ന പശിമരാശി മണ്ണ്, ലാറ്ററൈറ്റ് മണ്ണ്, ചെളിമണ്ണ്, മണലോടുകൂടിയ ചെളിമണ്ണ് എന്നിവയാണ് ഈ പ്രദേശത്ത് കാണപ്പെടുന്ന പ്രധാനമണ്ണിനങ്ങൾ.

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
താലൂക്ക് കരുനാഗപ്പള്ളി
വിസ്തീര്ണ്ണം 47.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 86903
പുരുഷന്മാർ 42464
സ്ത്രീകൾ 44439
ജനസാന്ദ്രത 1845
സ്ത്രീ : പുരുഷ അനുപാതം 1047
സാക്ഷരത 89.16%


ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്
ഓച്ചിറ - 690526
ഫോൺ‍ : 0476 2690270
ഇമെയിൽ‍‍ : bdoocrkollam@bsnl.in

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/oachirablock Archived 2014-03-05 at the Wayback Machine.
Census data 2001