ഓംഗി സമൂഹം

(ഓങ്കി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൻഡമാൻ ദ്വീപുകളിലെ തെക്കേയറ്റത്തെ ദ്വീപായ ലിറ്റിൽ ആൻഡമാൻ ദ്വീപിൽ അധിവസിക്കുന്ന ആദിവാസിവർഗ്ഗമാണ്‌ ഓംഗി[2]‌.പരമ്പരാഗതമായി വേട്ടയാടുന്നവരും ഭക്ഷണത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഈ സമൂഹം ഇന്ത്യയിലെ ഒരു പട്ടികവർഗക്കാരായി കണക്കാക്കുന്നു.[3]

ഓംഗി ओन्गी
റാഡ്ക്ലിഫ് ബ്രൗൺ എടുത്ത ചിത്രം;കുട്ടിയുമായി നിൽക്കുന്ന ഒരു യുവ ഓംഗ് അമ്മ-1905
ആകെ ജനസംഖ്യ

95 (estimate)[1]

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 India
western side of Little Andaman Island (ഇന്ത്യ)
ഭാഷകൾ
Onge, classified in the Ongan branch of Andamanese languages
മതങ്ങൾ
indigenous beliefs, details unknown
അനുബന്ധവംശങ്ങൾ
other indigenous Andamanese peoples, particularly Jarawa
കൊൽക്കത്ത മ്യൂസിയത്തിലെ ഓങ്കെ ആളുകളുടെ ചിത്രം

പൊതുവേ ഓങ്കികൾ വളരെ ഉയരം കുറഞ്ഞവരാണ്. ഇവരിലെ പുരുഷന്മാർക്ക് 4’9” ഉയരം മാത്രമേ കാണൂ. സ്ത്രീകൾക്ക് ഉയരം ഇതിലും കുറവായിരിക്കും. കറുത്ത നിറമുള്ള ഇവരുടെ തലമുടി കട്ടിയുള്ളതും ചുരുണ്ടതുമാണ്. മുൻ‌കാലങ്ങളിൽ ഇവർ തീരത്തെത്തുന്ന കപ്പൽ‌യാത്രക്കാരെ കൊന്നുതിന്നുമായിരുന്നു എന്നും പറയപ്പെടുന്നു. ആദ്യകാല ഓങ്കെകൾ തികച്ചും പ്രാകൃതരായ ജനങ്ങളായിരുന്നു. തീയുണ്ടാക്കുന്നതെങ്ങനെയെന്നുപോലും ഇവർക്കറിയുമായിരുന്നില്ല. ഇവർ കൃഷി ചെയ്യാറുമില്ല. കടൽത്തീരത്ത് ഉണ്ടാക്കുന്ന വലിയ പാത്രങ്ങളിലോ വലിയ സമുദ്രജീവികളുടെ തോടുകളിലോ ആണ് ഇവർ ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും[2].

1901-ൽ 672 ആയിരുന്ന ഇവരുടെ ജനസംഖ്യ ഇന്ന് വെറും 94 മാത്രമാണ്‌[4].

ജനസംഖ്യ

തിരുത്തുക

കോളനിവൽക്കരണത്തിനും കുടിയേറ്റത്തിനും ശേഷം ഓംഗി ജനസംഖ്യയുടെ എണ്ണം 1901-ൽ , 672-ൽ നിന്നും 100 വരെഗണ്യമായി കുറഞ്ഞു.[5]:51[6]പുറം ലോകവുമായുള്ള സമ്പർക്കം മൂലം അവരുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളാണ് ഓംഗി ജനസംഖ്യ കുറയുന്നതിന് ഒരു പ്രധാന കാരണം.[7] ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞ പ്രത്യുല്പാദനക്ഷമതയുള്ള ആളുകളിൽ ഒരു വിഭാഗമാണ് ഓംഗികൾ. വിവാഹിതരായ ദമ്പതികളിൽ 40% പേരും പ്രസവിക്കാത്തവരാണ്. ഓംഗി സ്ത്രീകൾ 28 വയസ്സിന് മുമ്പ് ഗർഭിണികൾ ആകുന്നത് വളരെ അപൂർവമാണ്.[8] ശിശുമരണ നിരക്ക് പരിധി 40%.[9] ഓംഗിന്റെ മൊത്തം പുനരുൽപാദന സൂചിക 0.91 ആണ്.[10] ഗ്രേറ്റ് ആൻഡമാനിലെ മൊത്തം പ്രത്യുൽപാദന സൂചിക 1.40 ആണ്.[11]

1901-ൽ 672 ഓംഗികൾ ഉണ്ടായിരുന്നു; 1911-ൽ 631, 1921-ൽ 346, 1931-ൽ 250, 1951-ൽ 150.[12][13]

വസ്ത്രധാരണം

തിരുത്തുക

ഏതാണ്ട് നഗ്നരായാണ് ഇവർ ജീവിക്കുന്നത്. ഒരു കോണകം മാത്രമുടുക്കുന്ന പുരുഷന്മാർ മരത്തൊലികൊണ്ടുള്ള ഒരു അരപ്പട്ട ഇതിനോടൊപ്പം ധരിക്കുന്നു. ഇത് ആയുധങ്ങൾ കൊണ്ടുനടക്കാനും അവരെ സഹായിക്കുന്നു. സ്ത്രീകൾ ഇലകൊണ്ടുള്ള പാവാടയാണ് ധരിക്കുന്നത്.

ഓങ്കേ സ്ത്രീകൾ, ചുവപ്പും വെളുപ്പും നിറമുള്ള കളിമണ്ണ് കുഴമ്പ് ഉപയോഗിച്ച് തങ്ങളുടേയും പുരുഷന്മാരുടേയും തലയിലും ദേഹത്തും ചിത്രങ്ങൾ വരക്കുന്നു. ഒരു വേദനസംഹാരിയായും ഈ കളിമണ്ണ് കുഴമ്പ് അവർ ഉപയോഗിക്കാറുണ്ട്. വേദനയുള്ളിടത്ത് ഈ കുഴമ്പ് പുരട്ടുകയാണ് ചെയ്യുന്നത്[2].

സാമൂഹികവ്യവസ്ഥ

തിരുത്തുക

ഓങ്കേകളിലെ ഓരോ കൂട്ടവും ഏതാണ്ട് പന്ത്രണ്ടോളം കുടുംബങ്ങൾ അടങ്ങിയതായിരിക്കും. ഓരോ കൂട്ടത്തിനും നായാട്ടിനും മീൻ പിടുത്തത്തിനും പരസ്പരം അംഗീകരിച്ച മേഖലകൾ ഉണ്ടാകും.

കമ്പുകളും ഇലകൾഊം കൊണ്ടൂണ്ടാക്കിയ ഒരു വലിയ കുടിൽ ഇവരുടെ ഓരോ ഗ്രാമത്തിലുമുണ്ടാകും. ഈകുടിലിലാണ് ഒരു കൂട്ടത്തിലെ എല്ലാവരും ഒരുമിച്ച് പാർക്കുന്നത്. കുടിലിന്റെ ചില ഭാഗങ്ങൾ ഓരോ കുടുംബങ്ങൾക്കുമായി വിഭജിച്ചിട്ടുണ്ടാകും. ഇതിനു പുറമേ നായാട്ടിനിറങ്ങുമ്പോൾ ഓങ്കേകൾ മരക്കൊമ്പുകൾക്കു മുകളിൽ ഏറുമാടങ്ങൾ കെട്ടാറുണ്ട്.

ഓംഗികൾ സുഹൃത്തുക്കളേയും അതിഥികളേയും അഭിവാദ്യം ചെയ്യുന്ന രീതിയും പ്രത്യേകതരത്തിലാണ്. ആതിഥേയൻ നിലത്തിരിക്കുകയും അതിഥി ആതിഥേയന്റെ മടിയിലിരുന്നു കെട്ടിപ്പിടിക്കുകയും ചെയ്യുന്നു[2].

ഭക്ഷണരീതി

തിരുത്തുക

തങ്ങൾക്ക് കിട്ടുന്ന എന്തും ഓങ്കേകൾ ഭക്ഷണമാക്കുന്നു. കടലിൽ നിന്നും വലിയ ആമകളേയ്യും മത്സ്യങ്ങളേയും ഇവർ പിടീക്കുന്നു. കുന്തമോ അമ്പോ ഉപയോഗിച്ചാണ് ഇവയെ പിടിക്കുന്നത്. ഇത്തരത്തിൽത്തന്നെ കാട്ടിൽ നിന്ന് കാട്ടുപന്നികളേയും പക്ഷികളേയും ഇവർ പിടിക്കുന്നു. ഇതിനു പുറമേ കാട്ടിൽ നിന്ന് ഇവർ തേനും ശേഖരിക്കുന്നു.

ഇവർ അമ്പുകളുടെ അഗ്രം നിർമ്മിക്കുന്നതിനായുള്ള ലോഹക്കഷണങ്ങൾ, മുൻപ് കപ്പലപകടങ്ങൾ വഴി ലഭിച്ചവയാണ്.

  1. Bhaumik, Subir (2008-12-09). "Alcohol error hits Andamans tribe". BBC News. Retrieved 10 December 2008. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 2.3 HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 138. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "List of notified Scheduled Tribes" (PDF). Census India. p. 27. Archived from the original (PDF) on 7 November 2013. Retrieved 15 December 2013.
  4. http://news.bbc.co.uk/2/hi/south_asia/7772952.stm (ശേഖരിച്ചത് 2009 ഏപ്രിൽ 3)
  5. Pandya, Vishvajit (1993). Above the Forest: A Study of Andamanese Ethnoanemology, Cosmology, and the Power of Ritual. Oxford University Press. ISBN 978-0-19-562971-2.
  6. "अंडमान में जनजातियों को ख़तरा" [Tribes endangered in the Andamans]. BBC News (in Hindi). 30 December 2004. Retrieved 25 November 2008. जारवा के 100, ओन्गी के 105, ग्रेट एंडमानिस के 40–45 और सेन्टेलीज़ के क़रीब 250 लोग नेगरीटो कबीले से हैं, जो दक्षिण एशिया की प्राचीनतम जनजाति है [100 of the Jarawa, 105 of the Onge, 40–45 of the Great Andamanese, and about 250 of the Sentinelese belong to the Negrito group which is South Asia's oldest tribal affiliation].{{cite news}}: CS1 maint: unrecognized language (link)
  7. Devi, L. Dilly (1987). "Sociological Aspects of Food and Nutrition among the Onges of the Little Andaman Island". Ph.D. dissertation, University of Delhi, Delhi
  8. Mann, Rann Singh (2005). Andaman and Nicobar Tribes Restudied. ISBN 978-81-8324-010-9.
  9. "Ecocide or Genocide? The Onge in the Andaman Islands". Cultural Survival. Retrieved 4 March 2016.
  10. A. N. Sharma (2003), Tribal Development in the Andaman Islands, page 64. Sarup & Sons, New Delhi.
  11. A. N. Sharma (2003), Tribal Development in the Andaman Islands, page 72. Sarup & Sons, New Delhi.
  12. "Journal of Social Research". 19. Council of Social and Cultural Research, Ranchi University Department of Anthropology, Bihar. 1976. Retrieved 25 November 2008. {{cite journal}}: Cite journal requires |journal= (help)
  13. "Little Andaman: a chronology". Frontline. 16 (9). Chennai, India. 1999. ISSN 0970-1710.
"https://ml.wikipedia.org/w/index.php?title=ഓംഗി_സമൂഹം&oldid=4024650" എന്ന താളിൽനിന്ന് ശേഖരിച്ചത്